പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം
പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി
കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും
ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ
എനിക്കായ് പിളർന്ന പാറമേൽ(2)
വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ
എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ
ചാരത്തുണ്ടെന്നോതുന്ന പ്രിയന്‍റെ സ്വരം കേൾക്കും ഞാൻ
പ്രിയന്‍റെ സ്വരം കേൾക്കും ഞാൻ (2)
രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ
ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം
മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും
കാതിൽ സാന്ത്വനം ഓതിടും (2)
ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ
ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ
കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ
എന്നെ കാത്തു നിൽക്കും സംഘത്തെ (2)
കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ
സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ
എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ
പൊൻ വീണകളിൽ പാടും ഞാൻ (2)
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള