Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പരിശുദ്ധ പരാപരനെ പരനെ സ്തുതി

പരിശുദ്ധ പരാപരനെ-പരനെ
സ്തുതി ചെയ്ക നിത്യം മനമേ

പാപിയെ നേടാൻ ശാപമായ്ത്തീർന്ന
വാനവർക്കധിപതിയേ
പാപത്തെ വെറുക്കും പാപിയിൽ കനിയും
പരമരക്ഷാകരനെ;-

വേദന സഹിക്കും നിൻ
വേദനയകറ്റാൻ ക്രൂശു വഹിച്ചവനെ
ദുരിതങ്ങളഖിലവും ചുമന്നൊഴിച്ചവനെ
തിരുകൃപ പകർന്നവനെ;-

കടലിന്മേൽ നടന്നു പടകതിൽ കയറി
ശാന്തത വരുത്തിയോനെ
ഭയമെല്ലാമകറ്റി കൂടിരിപ്പവനെ
അക്കരെ നയിപ്പവനെ;-

കല്ലറ തുറന്നു മൃത്യുവെ ജയിച്ചു
ഉയിർത്തെഴുന്നേറ്റവനെ
ആശ്വാസപ്രദനാം ആത്മാവേ അയച്ചു
തിരുശക്തി പകർന്നവനെ;-

പാവനാത്മദാനം പകർന്നീടെണം ദേവാ
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.