Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പരിശുദ്ധനാം താതനേ കരുണയിൻ

പരിശുദ്ധനാം താതനേ
കരുണയിൻ സാഗരമേ
കൃപയിൻ ഉറവിടമേ
ആശ്വാസദായകനേ

നാഥാ നീ മതിയെനിക്ക്
നിൻ കൃപമതിയെനിക്ക്
ഈ മരുയാത്രയതിൽ
തിരുകൃപ മതിയെനിക്ക്

ജീവിത യാത്രയതിൽ
ഭാരങ്ങളേറിടുമ്പോൾ
തളരാതേ ഓടിടുവാൻ
തിരുകൃപ മതിയെനിക്ക്;- നാഥാ…

ലോകത്തെ വെറുത്തീടുവാൻ
പാപത്തെ ജയിച്ചിടുവാൻ
ശത്രുവോടെതിർത്തിടുവാൻ
തിരുകൃപ മതിയെനിക്ക്;- നാഥാ…

വിശുദ്ധിയെ തികച്ചീടുവാൻ
വിശ്വാസം കാത്തുകൊൾവാൻ
എന്നോട്ടം ഓടിത്തികപ്പാൻ
തിരുകൃപ മതിയെനിക്ക്;- നാഥാ…

പാവനാത്മദാനം പകർന്നീടെണം ദേവാ
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.