Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പാതാളമെ മരണമെ നിന്നുടെ ജയമെവിടെ

പാതാളമെ മരണമെ നിന്നുടെ ജയമെവിടെ
കുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക്
സംഹാരകൻ കടന്നുപോയ്

ജയത്തിൻ ഘോഷം ഉല്ലാസഘോഷം
ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം
മഹത്വരാജനായ് സേനയിൻ വീരനായ്
അഭയം താനവർക്കെന്നുമെ

ഭീകരമാം ചെങ്കടലും
മിസ്രയിം സൈന്യനിരയും
ഭീഷണിയായ് മുമ്പും പിമ്പും
ഭീതിപ്പെടുത്തിടുമ്പോൾ ;- ജയ…

ശക്തരായ രാജാക്കളാം
സീഹോനും ഓഗും വന്നാൽ
ശങ്ക വേണ്ട ഭീതി വേണ്ട
ശക്തൻ നിൻ നായകൻ താൻ;- ജയ…

അഗ്നി നിന്നെ ദഹിപ്പിക്കില്ല
നദി നിന്മേൽ കവിയുകില്ല
അഗ്നിയതിൽ നാലാമൻ താൻ
ആഴിമേൽ നടകൊണ്ടോൻ താൻ;- ജയ…

കൂരിരുൾ പാതയിൽ നീ നടന്നാൽ
വെളിച്ചമായവൻ നിനക്കു
കൂട്ടിനുവരും തൻ കോലും വടിയും
കൂടെന്നും ആശ്വാസമായ്;- ജയ…

ഭൂമിയും പണിയും അഴിഞ്ഞുപോകും
നിലനിൽക്കും തൻവചനം
മരണം മാറും നാം വാഴും ജീവനിൽ
തൻകൂടെ യുഗായുഗമായ്;- ജയ…

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ അവിടുത്തെ
പേനുകം തകർത്തെന്നെത്തനിക്കായ്
Post Tagged with


Leave a Reply