Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പേനുകം തകർത്തെന്നെത്തനിക്കായ്

പേനുകം തകർത്തെന്നെത്തനിക്കായ്-വീണ്ടെടുത്ത
ക്രിസ്തേശു രക്ഷകനിവൻ താനേ

ഇവനേ… ഇവനേ… ഇവനേ… ഇവനേ
ക്രിസ്തേശു രക്ഷകനിവൻ താനേ

ആദിയിൽ പറുദീസിൽ നാഥൻ വാക്കു തന്ന
നാരിയിൻ സന്തതി ഇവൻ താനേ;-

യിസ്രായേൽ ജനത്തിനു പ്രഭുവായ്-മോശ ചൊന്ന
സത്യപ്രവാചകനിവൻ താനേ;-

യുദന്മാരനുദിനം കാണ്മാൻ-കാത്തിരുന്ന
ദൈവത്തിൻ മശിഹായും ഇവൻ താനേ;-

കന്യകാസുതനായിദ്ധരയിൽ വന്നുദിച്ച
ധന്യനിമ്മാനുവേൽ ഇവൻ താനേ;-

‘നീക്കുകയിവനെ’ എന്നലറി-ശ്രതുഗണം
ക്രൂശിപ്പാൻ കൊടുത്തോനും ഇവൻ തനേ;-

പോയപോൽ വരും താനെന്നരുളി വിൺഗമിച്ചി
സുന്ദരമണവാളനിവൻ താനേ;-

വേഗത്തിൽ തിരിച്ചു വന്നിഹത്തിൽ-കാത്തിരിക്കും
ഭക്തരെച്ചേർപ്പോനും ഇവൻ താനേ;-

പാർത്തലെ ജീവിതം ഈ വിധ ജീവിതം
പരിശുദ്ധനായ ദൈവം നമമുടെ രക്ഷകനാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.