Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ച

പെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ച
പരമപിതാവേ പിൻമഴ നൽക
മുൻമഴ നല്‍കേണം മാലിന്യം മാറേണം
നിൻ ജനം ഉണർന്നു വേല ചെയ്യുവാൻ

മുട്ടോളമല്ല അരയോളം പോരാ
വലിയൊരു ജീവനദി കടപ്പാൻ
നീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ;-

സൈന്യത്താലെ അല്ല ശക്തിയാലുമല്ല
ദൈവത്തിന്‍റെ ആത്മശക്തിയാലത്രേ
ആർത്തുപാടി സ്തുതിക്കാം ഹല്ലേലുയ്യാ പാടാം
ആണിക്കല്ലു കയറ്റാം ദൈവസഭപണിയാം;-

ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന്
ചലനമുണ്ടാക്കി ജീവൻ പ്രാപിപ്പാൻ
ചൈതന്യം നല്‍കേണം നവജീവൻ വേണം
നിത്യതയിലെത്തി ആശ്വസിച്ചീടാൻ;-

പാർത്തലെ ജീവിതം ഈ വിധ ജീവിതം
പരിശുദ്ധനായ ദൈവം നമമുടെ രക്ഷകനാ
Post Tagged with


Leave a Reply