Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പോകയില്ല നാഥാ നിന്നെ വിട്ടു ഞാൻ

പോകയില്ല നാഥാ നിന്നെ വിട്ടു ഞാൻ
ഈ മരു യാത്രയിൽ ക്ലേശങ്ങളിൽ;
നിന്‍റെ കാൽ ചുവട്ടിൽ തന്നെ ഞാൻ കിടന്നിടും
നിന്നെ നോക്കി എന്നും യാത്ര ചെയ്യും ഞാൻ(2)

പാടും ഞാൻ ആ നവ്യ ഗാനം
ശോഭയേറും തീരത്തു ഞാൻ പാടുമേ
പാടും ഞാൻ ആ നവ്യ ഗാനം
ശുദ്ധരോടൊത്തു ഞാൻ പാടുമേ

എഴുമടങ്ങായ ഘോര ചൂളയിൽ
ശത്രു എന്നെ ശക്തിയായ് തള്ളുമ്പോൾ;
നാലമനായ് എന്നും നിന്നെ കാണും ഞാൻ
തീയിൽ കൂടി യാത്ര ചെയ്യും സഖിയായ്(2);- പാടും…

യാത്ര എന്നു തീരുമോ എൻ രക്ഷകാ
ഭാരങ്ങൾ തീർന്നു വിശ്രമിക്കുവാൻ;
പാരിതിൽ ക്ലേശങ്ങൾ മറന്നു ഞാൻ
തേജസ്സിൽ നിന്നൊടൊത്തു വാഴുവാൻ(2);- പാടും…

കാഹളത്തിൻ നാദം എന്നു കേൾക്കുമോ
എൻ പ്രിയാ നിന്നെ എതിരേൽക്കുവാൻ;
കോമളമാം നിന്‍റെ മുഖം കണ്ടു ഞാൻ
നിത്യം നിത്യം ആനന്ദിക്കുവൻ(2);- പാടും…

പെറ്റമ്മ മറന്നാലും, മറക്കാത്ത സ്നേഹമേ
പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.