Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ

പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ
എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു

സ്വർഗ്ഗസിംഹാസനം താതന്‍റെ മാർവ്വതും
ദൂതന്മാർ സേവയും വിട്ടെൻപേർക്കായ്
ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ
ശാപം ശിരസ്സതിലേറ്റിടുവാൻ;- പൊന്നേശു…

തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ
കൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങി
ഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻ
കണ്ണുനിറയുന്നെൻ രക്ഷകനെ;- പൊന്നേശു…

എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീ
സന്താപസാഗരം തന്നിൽ വീണു
എന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ-
മനപ്പെതലായ് തീർക്കേണമേ;- പൊന്നേശു…

പാപം പെരുകിയ സ്ഥാനത്തു കൃപയും
ഏറ്റം പെരുകിയതാശ്ചര്യമെ
പാപിയിൽ പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തിൻ പുത്രന്‍റെ രാജ്യത്തിലായ്;- പൊന്നേശു…

പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻ
സർവ്വേശാ തൃക്കൈയിലേല്പിക്കുന്നു
രാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്‍റെ
സ്വപ്നത്തിൽ കൂടെയും കാക്കേണമേ;- പൊന്നേശു…

കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി
ദൂതന്മാരാർപ്പുമായ് വന്നീടുമ്പോൾ
എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണച്ചെന്‍റെ
സങ്കടം തീർക്കണം രക്ഷകനേ;- പൊന്നേശു…

പിളർന്നോരു പാറയേ നിന്നിൽ ഞാൻ
പരിശുദ്ധാത്മാവിൻ ശക്ത‍ിയാലേ ഇന്ന് നിറയ്ക്കണേ
Post Tagged with


Leave a Reply