Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പൂർണ്ണഹൃദയസേവ വേണം ദേവജാതനു

പൂർണ്ണഹൃദയസേവ വേണം ദേവജാതനു പരി-
പൂർണ്ണനാകുവാൻ ഇതു വേണ്ടതാണഹോ!

പാതിമനസ്സൊടേകിടന്നു ദേവപൂജയെ
പരൻ സ്വീകരിച്ചിടാ പര-മാശിസ്സായ് വരാ;-

കായിൻ-സേവ പലവിധത്തിൽ ന്യൂനമായിരു-
ന്നതു ദോഷഹേതുവായ് പെരും ശാപമായത്;-

പാകമായ മനസ്സിൻ തീർച്ച ദൈവസേവയിൽ
സ്ഥിരജീവനേകുമേ പരനായതേല്ക്കുമേ;-

നമ്മുടേതെന്നിവിടെയോതും സ്വമ്മിലൊക്കെയും
വരധർമ്മമായത് പരന്നേകണം സദാ;-

ദേഹം, കീർത്തി, ജ്ഞാനം, ശക്തി ദ്രവ്യമൊക്കെയും
പരന്നായ് കൊടുക്ക നാം സ്ഥിരരായിരിക്കണം;-

കൊടുത്തശേഷം തിരിച്ചെടുക്കാൻ തുടങ്ങിടൊല്ല നാം
ഫലമൊടുക്കമായ് വരും ദൃഢമൊടുക്കമാമത്;-

സ്വർഗ്ഗതാതനെന്നവണ്ണം പൂർണ്ണരാകുവാൻ
പരനാജ്ഞ തന്നഹോ! നിറവേറ്റണമത്;-

പ്രാർത്ഥനയിൽ നൽനേരമേ ലോകചിന്തകളക
പ്രാണനാഥാ യേശുദേവാ പാരിൽ നീ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.