Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പോയിടാം നമുക്കിനിയും പോയിടാമല്ലോ

പോയിടാം നമുക്കിനിയും പോയിടാമല്ലോ
പ്രാണപ്രിയനേശു പിൻപേ പോയിടാമല്ലോ
പോകാം വേഗത്തിൽ വാഴാം സീയോനിൽ

സേനയിൻ അധിപനവൻ മുമ്പിലുള്ളതാൽ
ഭീതി തെല്ലുമേശിടാതെ പോയിടാമല്ലോ
വാനസേനയും കാവൽ ചെയ്തിടും;-പോയി

ബോബുകളനവധിയായ് സജ്ജമായിതാ
തൻ വാർത്തപോലെ ലോകമാകേ വെന്തഴിയുവാൻ
എത്ര ഭീകരം യുദ്ധനാളതിൽ;- പോയി

ലോകജാതികളുണർന്നു പോയിടുന്നിതാ
അന്തിക്രിസ്തുവിൻ വഴി വിപ്ളവത്തിനായ്
അന്ത്യനാളതിൻ ലക്ഷ്യമാണിവ;- പോയി

യൂദജാതികൾ മടങ്ങി സ്വന്തനാടതിൽ
വന്നു തങ്ങൾ രാജ്യവും പുതുക്കീടുന്നിതാ
പ്രിയൻ വന്നിടാൻ കാലമായിതാ;- പോയി

ദൈവമക്കൾ വേഗമായുണർന്നുകൊള്ളുവിൻ
ഇനി കാലമേറെ ഇല്ലയെന്നുമോർത്തുകൊള്ളുവിൻ
ശക്തരാകുവിൻ ശുദ്ധരാകുവിൻ;- പോയി

പോയിടും ഞാൻ നിൻകൃപയാൽ
പോർക്കളത്തിൽ നാം പൊരുതുക ധീരരായ്
Post Tagged with


Leave a Reply