പ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽ
പ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽ
എന്‍റെ പ്രത്യാശ ഭവനത്തിൽ എന്നു ചേരുമോ
പാരിലന്യൻ പരദേശിഞാൻ നിൻവരവു കാത്തു ഞാൻ-ആ
വാഗ്ദത്തനാട്ടിൽ ചേരുവാൻ നോക്കി പാർക്കുന്നേ-എൻപ്രിയാ;-
ചൂടേറും ഈ മരുയാത്ര തീർന്നു ശോഭിത നാട്ടിൽ ചേർന്നീടും-ആ
നിത്യ സൗഭാഗ്യം ഓർത്തു ഞാൻ പാടിമോദിക്കും-എൻ പ്രിയാ;-
ആരും സഹായം ഏകിടാത്ത നേരം യേശുരക്ഷകൻ
എന്‍റെ സഹായ സങ്കേതം എന്‍റെ രക്ഷയും-കോട്ടയും;-
നീറിപുകഞ്ഞ മാനസത്തിൽ കരഞ്ഞു കണ്ണീർ തൂകുമ്പോൾ
തൻ കരങ്ങളാൽ തുടച്ചവൻ പകരും ആശ്വാസം-എന്നുമേ;-
ലോകം പഴിച്ചു ദുഷിക്കുമ്പോൾ പ്രിയരെല്ലാരും ത്യജിക്കുമ്പോൾ
സഹിച്ചു നിൽപ്പാൻ നൽകുക നിൻ മനസ്സിനെ-എൻ പ്രിയാ;-
ചിരിച്ചുകാട്ടും പൊയ്മുഖങ്ങൾ പെയ്തു വീഴ്ത്തും വിഷമഞ്ഞിൽ
നശിച്ചു പോകാനൊരിക്കലും നീ അനുവദിക്കാതെ-എൻ പ്രിയാ;-
ദൈവതേജസ്സ് തിങ്ങിവിളങ്ങും ദിവ്യനഗരം പൂകിഞാൻ-ആ
വിശുദ്ധർ കൂട്ടം ചേർന്നു നിന്നു പ്രിയനെ വാഴ്ത്തുമേ-നിത്യമായ്;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള