Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പുത്താനെരുശലേമിലെൻ നാഥൻ കല്യാണ

പുത്തനെരുശലേമിലെൻ നാഥൻ
കല്യാണ വിരുന്നിൽ
ആമോദത്തോടണഞ്ഞു ഞാൻ
ആത്മാവിൽ ഗീതം പാടിടും

Chorus
വിൺദൂതർ വാഴ്ത്തും കാന്തന്‍റെ
ചാരേ അണഞ്ഞു നില്ക്കും ഞാൻ
ആ നല്ല നാൾകൾ ഓർക്കു മ്പോൾ
ആത്മാവിൽ ഉള്ളം തുള്ളുന്നേ

ഇല്ല ദുഃഖം വിലാപവും
തൻ ചാരെ ചേർന്നു വാഴുമ്പോൾ
ആണികളേറ്റ പാണിയാൽ
അൻപിൽ കണ്ണീർ തുടച്ചീടും;- വിൺ…

നിത്യ നൽ രാജ്യമോർക്കുമ്പോൾ
ഇന്നുള്ള കഷ്ടം നീങ്ങിപ്പോം
കഷ്ടങ്ങളേറ്റ നാഥനായ്
ഇമ്പമായ് നാൾ കഴിച്ചിടാം;- വിൺ…

ഇന്നു നാം ചെയ്യും വേലകൾ
കണ്ണീരിൽ തികച്ചീടുകിൽ
അന്നാൾ തൻ സാന്നിധിയിൽ നാം
കണ്ടീടും കിരീടങ്ങളായ്;- വിൺ…

നിൻ പേർക്കായ് നാഥൻ ക്രൂശതിൽ
ഏറ്റ വൻ കഷ്ടം മോർത്തെങ്കിൽ
ഇത്ര വൻ സ്നേഹം തള്ളി നീ
പാപത്തിൽ നാൾ കഴിക്കുമോ

Chorus 2
കാണുമോ നീയും സോദരാ
എൻ നാഥൻ ധ്വനി കേൾക്കുമ്പോൾ
ആ നല്ല നാൾകൾ ഓർക്കുമ്പോൾ
ആത്മാവിൽ ഉള്ളം തുള്ളുന്നേ;- വിൺ…

പുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ ജയാളിയെ
രാജാധിരാജൻ ദേവാധി ദേവൻ മേഘത്തിൽ
Post Tagged with


Leave a Reply