Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

രക്ഷകനെ നിന്‍റെ പക്ഷമായ്

രക്ഷകനെ നിന്‍റെ പക്ഷമായ് ഞാനിക്ഷിതിയിൽ
നിശ്ചയമായ് – നിശ്ചയമായ്
നിൽക്കുമെന്നായുസ്സിൻ നാൾകളെല്ലാം

സത്യവും ജീവനും മാർഗ്ഗവുമായ് നിൻ
പക്ഷമായ് നിൽക്കുമ്പോൾ ലജ്ജിതരാകുമോ;- രക്ഷ…

ചത്തുമണ്ണായിടും മർത്ത്യനേതാക്കളോ-
ടൊത്തുവസിച്ചവർ ഓർത്തുനിരാശ്ശരാം;- രക്ഷ…

ഒഴിയുമാകാശവും ഭൂമിയുമെങ്കിലും
ഒഴിഞ്ഞുപോകാത്ത നിൻ മൊഴികളാണെൻ ബലം;- രക്ഷ…

വൈരയിൻ പോരുകളേറി വരുമ്പോഴും
ധൈര്യമെനിക്കു നീ തരുമതു നിശ്ചയം;- രക്ഷ…

പലവിധ ദുഃഖങ്ങൾ ഉലകിലുണ്ടായാലും
അലയാത്തതെന്നും നിന്നരികിൽ ഞാനാകയാൽ;- രക്ഷ…

നിത്യത തന്നിൽ ഞാനെത്തുന്ന നേരത്തും
നിൽക്കും നിൻ ചാരത്തു മുത്തും നിൻപാദത്തിൽ;- രക്ഷ…

വന്ദനമേ യേശു രക്ഷകനെൻ: എന്ന രീതി

രാജാധി രാജനേശുവെ നിൻ സന്നിധിയിൽ
പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.