Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


സകല ജഡത്തിനും ദൈവമായ

സകല ജഡത്തിനും ദൈവമായ
യെഹോവയ്ക്കു കഴിയാത്ത കാര്യമുണ്ടോ
സകലത്തിനും മതിയായവനാം
ദൈവത്തിനസാദ്ധ്യം ആയതുണ്ടോ
ദൈവത്തിനസാദ്ധ്യം ഒന്നുമില്ല
യെഹോവയ്ക്കു കഴിയാത്ത കാര്യമില്ല

തകർന്നൊരു ഹൃദയത്തെ മറക്കുകില്ല
നുറുങ്ങുന്ന മനസ്സിനെ നിരസിക്കില്ല
മനസ്സലിയും മഹാകരുണയുള്ളോൻ
പ്രവർത്തിക്കും വലിയവ വൻകരത്താൽ
മടക്കിത്തരും നിന്‍റെ നാളുകളെ
ഉടുപ്പിക്കും അവൻ നിന്നെ സന്തോഷത്തെ

വാഗ്ദത്തം ഉള്ളതാൽ ഭയപ്പെടേണ്ടാ
വീരനാം ദൈവം വിടുവിച്ചീടും – തിരു
വായല്ലയോ അവ അരുളിയത്
നിശ്ചയമായി അതു നിവർത്തിയാകും
നിനയ്ക്കാത്ത വഴികളെ തുറക്കുമവൻ
ഉന്നതികളിന്മേൽ നടത്തുമവൻ

സർവ്വശക്തനാണല്ലോ എന്‍റെ ദൈവം ഇല്ലില്ല
സമസ്തവും തള്ളി ഞാൻ യേശുവെ പിഞ്ചെല്ലും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.