Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സകലതും ശുഭം സർവ്വവും നന്മ

സകലതും ശുഭം സർവ്വവും നൻമ
തിൻമ ഭവിക്കയില്ല
നിന്നെ തൊടുകയില്ല തീയമ്പുകളും
നിന്നോടടുക്കയില്ല ഒരു ശാപമതും

ശത്രു ഭേദിപ്പാൻ കഴിയാത്തതാം
അഗ്നിക്കോട്ടക്കുള്ളിൽ നീ ഭാഗ്യവാൻ
ശത്രു കെണിയൊരുക്കും അവൻ തന്നെ വീഴും
നീയോ അതിൻമീതെ പറന്നുയരും;- സകലതും…

കടലോളങ്ങൾ തിരമാലകൾ
നിന്നെ മുക്കിക്കളവാനടുക്കുമ്പോൾ
ഒരു സാഗരവും കടക്കാനാവാത്ത
രക്ഷാ സങ്കേതമവനൊരുക്കും;- സകലതും…

അൽപകാലത്തെ പാരിൽ വാസത്തിൽ
നേരിടുന്നവയെല്ലാം മായയെ
അതിൽ കലങ്ങിടേണ്ടാ മനം പതറിടേണ്ടാ
കരുതുന്നവൻ കൂടെയുണ്ട്;- സകലതും…

സകലവും ഉണ്ടെനിക്കേശുവിങ്കൽ
സകല ജഡത്തിനും ദൈവമായ
Post Tagged with


Leave a Reply