Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സർവ്വ ലോകവും സൃഷ്ടി ജാലവും

സർവ്വ ലോകവും സൃഷ്ടി ജാലവും
സർവ്വദാ വാഴ്ത്തും സ്നേഹരൂപനാം
സത്യ ദൈവത്തിൻ ഏക നിത്യപുത്രനാം
ക്രിസ്തുയേശുവെൻ രക്ഷാദായകൻ

ഞാൻ വിശ്വസിക്കുന്നു
ഞാൻ ആരാധിക്കുന്നു
ഞാൻ ആശ്രയിക്കന്നു
എൻ രക്ഷിതാവിങ്കൽ

സമൃദ്ധമാം ജീവനെന്നിൽ പകർന്നീടുവാൻ
ഉയിർ തന്നു വീണ്ടെടുത്തു തിരുസ്നേഹത്താൽ
എന്‍റെ പാപശാപമെല്ലാം താൻ വഹിച്ചതാൽ
തന്നടിപ്പിണരെനിക്കു സൗഖ്യദായകം;- ഞാൻ…

യേശുവല്ലാതില്ലിഹത്തിൽ ആത്മരക്ഷകൻ
നീതിയിൻ കൃപാസനത്തിലേക മദ്ധ്യസ്ഥൻ
നിത്യ ജീവദായകനാം സത്യമാർഗ്ഗം താൻ
കുഞ്ഞാടുകൾക്ക് സ്നേഹമേകും നല്ലിടയൻ താൻ;- ഞാൻ…

ശാശ്വതമാം തൻകൃപയിൽ ആനന്ദിക്കും ഞാൻ
രക്ഷയേകും ദിവ്യപാത പിൻതുടരും ഞാൻ
ജ്ഞാനമേകും തൻ വചനം അനുസരിക്കും ഞാൻ
ശ്രേഷ്ഠമാം തൻ മാതൃകകൾ അനുസരിക്കും ഞാൻ;- ഞാൻ…

സർവ്വ മാനുഷരേ പരനു പാടി
സർവ്വ ബഹുമാനം സർവ്വ മഹത്വം
Post Tagged with


Leave a Reply