Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

സർവ്വ മാനുഷരേ പരനു പാടി

സർവ്വ മാനുഷരേ പരനു-പാടി
സന്തോഷത്തോടു വന്ദിച്ചിടുവിൻ

സേവിപ്പിൻ ആനന്ദിച്ചവനെ-ഗീതം
ചേലൊടു പാടിത്തൻ മുൻ വരുവിൻ
സർവ്വ ലോകനാഥൻ യഹോവ-ഇതു
ചന്തമോടാർത്തു വന്ദിച്ചിടുവിൻ;-

നമ്മെ നിർമ്മിച്ചവൻ യഹോവ-തന്നെ
നാമവനാടും ജനങ്ങളുമാം
തന്മഹത്വത്തെ പാടി നിങ്ങൾ ഇന്നു
തൻ ഗൃഹവാതിൽക്കകത്തുവരീൻ;-

നാമകീർത്തനം പാടിടുവിൻ-നിങ്ങൾ
നന്ദിയോടുൾ പ്രവേശിച്ചിടുവിൻ
നാഥനായ ത്രിയേക ദൈവം എത്ര
നല്ലവനെന്നു ചിന്തിച്ചിടുവിൻ;-

എത്ര കാരുണ്യശാലി പരൻ-സത്യം
എന്നും തനിക്കുള്ളതെന്നറിവിൻ
ക്രിസ്തനും താതാത്മാക്കൾക്കുമേ-നിത്യം
കീർത്തിയുണ്ടാക ഹല്ലേലുയ്യാമേൻ;-

സന്തതം സ്തുതിചെയ്യുവിൻ പരനെ
സർവ്വലോക സൃഷ്ടിതാവേ സർവത്തിനും നാഥാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.