Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

കണ്ണീരു വീണാലും ഒപ്പിയെടുത്ത്

കണ്ണീരു വീണാലും ഒപ്പിയെടുത്ത്തുരുത്തിയിൽ ആക്കുന്ന നാഥനുണ്ട്(2)തുരുത്തി നിറയുമ്പോൾ അളന്നെടുത്ത്അനുഗ്രഹമേകുന്ന യേശുവുണ്ട്(2)ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും(2)നെഞ്ചോടു ചേർക്കുന്നരേശുവുണ്ട്(2);- കണ്ണീരു…സ്വന്തമായൊന്നും നിനക്കില്ലാതെ പോകിലും(2)സ്വന്തമായുള്ളവനോ എല്ലാറ്റിനും ഉടയവൻ(2);- കണ്ണീരു…കണ്ണാലെ കാണുന്നോർ കണ്ടില്ലെന്നാകിലുംഎന്നെ കാണുന്നോരെശുവെൻ കൂടെയുണ്ട്;- കണ്ണീരു…

Read More 

കണ്ണിൻ മണിപോൽ എന്നെ കരുതും

കണ്ണിൻ മണിപോൽ എന്നെ കരുതുംഉള്ളം കരത്തിൽ എന്നെ വഹിക്കുംതള്ളിക്കളയാതെ മാർവ്വിൽ ചേർക്കുംസ്നേഹമാകും യേശുവേ(2)ഹൃത്തിൽ എന്നെ വഹിച്ചതിനാൽമുള്ളിൻ കുരുക്കതിൽ വീണതില്ല(2)കണ്ണിൽ തന്നെ നോക്കിയതിനാൽതുമ്പമൊന്നും ഏശിയില്ല(2);- കണ്ണിൻ…പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽഭയപ്പെടുവാൻ കാര്യമില്ല(2)സ്നേഹമേറെ നൽകുന്നതിനാൽഭാരപ്പെടുവാൻ നേരമില്ല(2);- കണ്ണിൻ…

Read More 

കണ്ണിന്‍റെ കണ്മണി പോലെ എന്നെ

കണ്ണിന്‍റെ കണ്മണി പോലെ എന്നെ കാത്തിടണേവീഴാതെ എന്നും കാത്തിടേണംതാഴാതെ എന്നും ഉയർത്തിടേണംതിരുഹിതം ഞാൻ ചെയ്തിടുവാൻഎന്നെ എന്നും പ്രാപ്തനാക്കുംതിരു നന്മകൾ പ്രാപിചീടാൻഎന്നെ എന്നും യോഗ്യൻ ആക്കും;- കണ്ണിന്‍റെ…തിരുവചനം ധ്യാനിച്ചീടാൻഎന്നെ എന്നും ഒരുക്കീടേണംതിരു വഴിയെ നടന്നിടുവാൻഎന്നെ എന്നും നയിച്ചീടേണം;- കണ്ണിന്‍റെ…തിരുനാമം കീർത്തിച്ചീടാൻതിരുസന്നിധി എന്ന ഭയംതിരുരാജ്യം പൂകുവോളം തിരു കരങ്ങളിൽ വഹിച്ചീടേണം;- കണ്ണിന്‍റെ…

Read More 

കണ്ണുകൊണ്ടു കണ്ടതോർത്താൽ

കണ്ണുകൊണ്ടു കണ്ടതോർത്താൽകാതുകൊണ്ടു കേട്ടതോർത്താൽയാഹേ! നീയല്ലാതൊരു ദൈവംഇല്ല വേറെയാരുമില്ലകൈകൾ കാലുകൾ തുളഞ്ഞുംശിരസ്സിൽ മുൾമുടി അണിഞ്ഞുംവദനമോ തുപ്പലേറ്റുംഏഴയ്ക്കായി ചങ്കു തുറന്നും;-ശൂന്യത്തിൻമേൽ ഭൂമിയെന്നപോൽഇന്നെയോളം നിറുത്തിയോനെകൂരിരുളി ൻ താഴ്വരകളിൽഅഗ്നിമേഘത്തൂണുകളുമായ്;-ശത്രു ഏറ്റം പഴിച്ചീടട്ടെഎല്ലാ നാളും ദിഷിച്ചീടട്ടെവിശ്വസ്തൻ ഹാ! എത്ര നല്ലവൻപ്രാണപ്രിയൻ എന്‍റെ വല്ലഭൻ;-സാധുവെന്നെ കൈവിടാതെ: എന്ന രീതി

Read More 

കണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാം

കണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാംകൈപ്പണി അല്ലാത്ത വീട്ടിൽ നാംചേർന്നിടും വേഗം നാം പോയിടുംഈ മണ്ണിൽ നിന്നു നാം മറഞ്ഞിടുംമറക്കുക സകലതും ക്ഷമിക്കുകത്യജിക്കുക വിട്ടോടുക പാപത്തെനേടുക നിത്യജീവൻ നേടുകഓട്ടം ഓടി നല്ലവിരുതു പ്രാപിക്ക(2)പ്രാണൻ പോയിടും നേരമതിൽനേടിയതെല്ലാം ഭൂവിൽ ഇട്ടിടുംനഷ്ടമില്ലാത്തവകാശങ്ങൾസ്വർഗ്ഗത്തിൽ നിക്ഷേപം മാത്രമാം;-കേട്ടിടും നിൻ മരണവാർത്തയിൽവന്നിടും നാട്ടുകാർ നിൻ വീട്ടിലായ്ചേർന്നിടും വിലാപയാത്രയിൽ കൂട്ടുകാർതീർന്നിടും നീ ഏകനായ് ശ്മശാനത്തിൽ;-ഇന്നു നീ കേൾക്കുന്ന ഈ ദൂതിനെപൂർണ്ണമായ് സ്വീകരിച്ചിടുമെങ്കിൽചൂടും നീ പൊൻകിരീടം അന്നുസംശയം വേണ്ടിനിയും ഒരുങ്ങുക;-

Read More 

കണ്ണുനീർ കാണുന്ന എന്‍റെ ദൈവം

കണ്ണുനീർ കാണുന്ന എന്‍റെ ദൈവംകരതലത്താൽ കണ്ണീർ തുടച്ചീടുമേ വേദന അറിയുന്ന എന്‍റെ ദൈവം സാന്ത്വനമേകി നടത്തീടുമേകലങ്ങുകില്ല ഞാൻ ഭ്രമിക്കയില്ല തളരുകില്ല ഞാൻ തകരുകില്ല പ്രാർത്ഥന കേട്ടവൻ വിടുവിച്ചിടും ആനന്ദമായവൻ വഴി നടത്തുംസിംഹത്തിൻ ഗുഹയിൽ ഇറങ്ങിയ ദൈവം പ്രാർത്ഥനയ്ക്കുത്തരം നൽകിടുമേ വൈരികളെനിക്കെതിരായ് വരുമ്പോൾ വചനമയച്ചെന്നെ ബലപ്പെടുത്തും;- കലങ്ങുകില്ല…മോറിയ മലയിലെ യാഗഭൂമിയതിൽ ദൈവീക ദർശനം കണ്ടതുപോൽ പരീക്ഷകൾ നിരന്തരം ഉയർന്നിടുമ്പോൾ അത്ഭുത ജയം നൽകി പരിപാലിക്കും;- കലങ്ങുകില്ല…ചെങ്കടലിൽ വഴി ഒരുക്കിയ ദൈവം ജീവിതയാത്രയിൽ വഴി ഒരുക്കുംവാഗ്ദത്തമഖിലവും നിവർത്തിച്ച നാഥൻ വാക്കുമാറാതെന്നെ […]

Read More 

കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ

കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ?നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ?ഭാരം പ്രയാസം ഏറിടുമ്പോൾ നിന്‍റെ പൊന്മുഖംതേടി സഹായം നേടുമേ ഞാൻ പൊന്നുനാഥനേശാശ്വതമാം എൻ പാർപ്പിടമോ അല്ലീ ഭൂമിയിൽഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുകിൽപൊൻകരം നീട്ടി താങ്ങേണമേ യേശുനായകാനിൻ തിരുമാർവ്വിൽ ചാരുവോളം ഈ നിൻ ദാസനേ

Read More 

കാണാമിനീ കാണാമിനീ യെന്നാനന്ദമാമെന്നേ

കാണാമിനീ കാണാമിനീയെന്നാനന്ദമാ-മെന്നേശുവിനെ കാണും ഞാനിനിആണിയെനിക്കായ് തുളച്ച തന്നിരു പാണികൾ മുത്തിടുവാൻ കണ്ണീരെനിക്കായൊലിച്ച നിൻമുഖം കണ്ടു നിന്നീടുവാൻകാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-വീഴ്ചഫലമാം ശാപം തന്‍റെ വാഴ്ചയിൽ തീർന്നിടുമേ താഴ്ചയുള്ളെൻ ദേഹമന്നു തീർച്ചയായ് മാറും കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-ഇന്നു മന്നിൽ പാർക്കും നാൾകൾ എന്നു ഖിന്നതയാം വന്നു പരമനവൻ പുതിയ വീട്ടിൽ ചേർത്തിടുമോകാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-വാഴ്ത്തിടുമേ വാഴ്ത്തിടുമേ : എന്നരീതി

Read More 

കണ്ണുനീർ മാറും വേദനകൾ നീങ്ങും കഷ്ടപ്പാടും

കണ്ണുനീർ മാറും വേദനകൾ നീങ്ങുംകഷ്ടപ്പാടും മാറും നിശ്ചയം തന്നെയേശുവിന്‍റെ സാക്ഷികൾ ഞങ്ങൾഅന്ത്യജയം നേടും നിശ്ചയം തന്നെ(2)ജയം ജയം അന്ത്യജയം, നമ്മോടുകൂടെജയം ജയം ജയകിരീടം, എന്നോടു കൂടെജയം ജയം ക്യപമൂലം, നമ്മോടുകൂടെജയം ജയം യേശുവിനാൽ… എന്നോടു കൂടെബാധ്യതകൾ മാറും വ്യവഹാരം നീങ്ങുംശത്രുത്വങ്ങൾ മാറും നിശ്ചയം തന്നെയേശുവിന്‍റെ സാക്ഷികൾ ഞങ്ങൾഅന്ത്യജയം നേടും നിശ്ചയം തന്നെ(2)അനർത്ഥങ്ങൾ നീങ്ങും രോഗങ്ങൾ അഴിയുംസ്നേഹമെന്നിൽ നിറയും നിശ്ചയം തന്നെയേശുവിന്‍റെ സാക്ഷികൾ ഞങ്ങൾഅന്ത്യജയം നേടും നിശ്ചയം തന്നെ(2)സാത്താനും മാറും ബാധകളും നീങ്ങുംക്യപ എന്നിൽ പെരുകും നിശ്ചയം തന്നെയേശുവിന്‍റെ […]

Read More 

കണ്ടാലോ ആളറിയുകില്ല

കണ്ടാലോ ആളറിയുകില്ലഉഴവുചാൽപോൽ മുറിഞ്ഞീടുന്നുകണ്ടാലോ മുഖശോഭയില്ലചോരയാൽ നിറഞ്ഞൊഴുകീടുന്നുമകനേ മകനേ നീ മാന്യനായിടുവാൻമകളെ മകളെ നീ മാന്യയായിടുവാൻകാൽവറിയിൽ നിനക്കായ് പിടഞ്ഞിടുന്നുകാൽകരങ്ങൾ നിനക്കായ് തുളയ്ക്കപ്പെട്ടുമകനേ നീ നോക്കുക നിനക്കായ് തകർന്നിടുന്നുചുടു ചോര തുള്ളിയായി വീഴുന്നുനിൻ പാപം പോക്കുവാനല്ലയോമുള്ളുകൾ ശിരസ്സിൽ ആഴ്ന്നതുംനിൻ ശിരസ്സുയരുവാൻ അല്ലയോ(2);- മകനേ…കള്ളന്മാർ നടുവിൽ കിടന്നതുനിന്നെ ഉയർത്തുവാൻ അല്ലയോമാർവ്വിടം ആഴമായി മുറിഞ്ഞതുസൗഖ്യം നിനക്കേകാൻ അല്ലയോ(2);- മകനേ…പത്മോസിൽ യോഹന്നാൻ കണ്ടതോസൂര്യനേക്കാൾ ശോഭയാൽ അത്രേആ ശബ്ദം ഞാനിതാ കേൾക്കുന്നുപെരുവെള്ളം ഇരച്ചിൽ പോലാകുന്നു(2);- മകനേ…

Read More