Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

ജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ

ജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ ഇതാ!ചാവിൻ കല്ലറയിൽനിന്നു ഉയിർത്തു ഹല്ലേലുയ്യാ!ജയം ജയം ഹല്ലേലുയ്യാ വാഴ്ക ജീവനായക!ജയം ജയം ഹല്ലേലുയ്യാ വാഴ് ജീവദായക!ചത്ത കർമ്മങ്ങളിൽ നിന്നു യേശു നമ്മെ രക്ഷിച്ചുനമ്മിൽ ജീവിക്കുന്നതിന്നു തന്നെത്താൻ പ്രതിഷ്ഠിച്ചുമൃത്യുവിൻ ഭയങ്കരങ്ങൾ നീങ്ങി തൻ ഉയിർപ്പിനാൽനിത്യജീവന്‍റെ ഇമ്പങ്ങൾ വന്നു സുവിശേഷത്താൽമണ്മയമാം ഈ ശരീരം ആത്മമയമാകുവാൻകാഹളം ധ്വനിക്കുന്നേരം കൽപ്പിച്ചിട്ടും രക്ഷകൻനെടുവീർപ്പും കണ്ണുനീരും ദു:ഖവും വിലാപവുംനൊടിനേരംകൊണ്ടു തീരും പിന്നെയില്ലോർ ശാപവുംജീവനുള്ള രക്ഷിതാവിൻ കൂടെ നാമും ജീവിക്കുംഎന്നെന്നേക്കും തൻപിതാവിൻ രാജ്യത്തിൽ ആനന്ദിക്കും

Read More 

ഹാ വരിക യേശുനാഥാ ഞങ്ങളാവലോടിരി

ഹാ! വരിക യേശുനാഥാ! ഞങ്ങളാവലോടിരിക്കുന്നിതാ നീ വരായ്കിൽ ഞങ്ങൾക്കൊരു ജീവനില്ലേ നിഖിലേശാ! ചാവിലാണ്ടമനുഷ്യരും ജീവികളാം നിന്നടുക്കൽ ഹാ!മൃത്യുമക്കൾ സ്തുതിക്കില്ലനിന്നെ ചത്തവർ പുകഴ്ത്തുന്നില്ല ഇദ്ധരയിൽ മൺകട്ടകൾ തിന്നു തൃപ്തിയടയുന്നായവർ ഉത്തമനേ! നിൻ ചരിത്രമിത്തിരി ധ്യാനിച്ചിടുമ്പോൾ എത്രയുമാനന്ദമുള്ളിൽ പ്രത്യഹം വർദ്ധിച്ചിടുന്നുനിന്‍റെ വിശുദ്ധാവി പണ്ടു ജലത്തിൻ മുകളിൽ നിലയാണ്ടു ആ മഹത്താം സ്ഥിതികൊണ്ടു മൃതജീവികളുണർവു പൂണ്ടു ജീവരാശി തെരുതെരെയാ വലിയ പ്രളയത്തിൽ കേവലം പെരുകി വിശ്വമാകവേ പുനർഭവിച്ചുസ്വന്തവെള്ളിക്കാഹളം നീയൂതി മന്ദതയകറ്റിടുക യാഹ്വയുടെ പക്ഷത്തുള്ളോരതുസാദരം പ്രതിധ്വനിക്കും യിസ്രായേലിൽ നടക്കുന്ന വിഗ്രഹത്തിന്നർച്ചനയെ വിദ്രവിപ്പിച്ചിടുവാനായ് സത്വരമൊരുങ്ങുമവർവാനലോകജീവമന്നാഞങ്ങൾ […]

Read More 

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽവന്നയെൻ യാചനകൾ (2)തകർന്ന എൻ മാനസ്സയാഗങ്ങളിൽനിന്‍റെ പ്രാസാദം നൽകിടുമോ (2)ഞാൻ നിർമ്മലനാകേണ്ടതിന്നുഈസോപ്പു കൊണ്ടു ശുദ്ധീകരിക്ക (2)ഹിമത്തേക്കാൾ വെൺന്മ എന്നിൽ പകർന്നുകഴുകി എൻ ലംഘനങ്ങൾ മറയ്ക്കൂഎൻ നാവു നിൻ നീതിയെ വർണ്ണിക്കും എൻ അധരങ്ങളെ തുറക്കേണമേ (2)എന്നാൽ എൻ നാവു നിന്നെ സ്തുതിക്കുംനിൻ കൃപദാനമല്ലോ എൻ യേശുവേ

Read More 

ഹല്ലെലുയ്യാ പാടിടാം ഒന്നായ് ചേർന്നു

ഹല്ലെലുയ്യാ പാടിടാം ഒന്നായ് ചേർന്നു പാടിടാംരക്ഷാദൂത് ഘോഷിപ്പാൻ പാരിലെങ്ങും പോയിടാംരക്ഷകൻ സന്ദേശമായ് മുന്നേറിടാംഅജ്ഞതയകറ്റിടും അന്ധതയെ മാറ്റീടുംജ്ഞാനത്തിൻ കുറവുകൾ തുറന്നിടും സുവിശേഷം(2)യേശു ഏകനായകൻ ക്രിസ്തു ഏക ശക്തിയാംഒത്തു ചേർന്നു പോയിടാം പോർ ചെയ്തീടാം(2);- ഹല്ലേലുയ്യാ…സ്നേഹത്തിൻ ഉറവിടം രക്ഷയിൻ സങ്കേതവുംജീവനെ ത്യജിച്ചതാം യേശുനാഥനല്ലയോകഷ്ടതകൾ പീഡനങ്ങൾ നാഥനായ് സഹിച്ചിടുംജീവിച്ചിടും എന്നെന്നും കർത്തനോടു ചേർന്നു നാം;- ഹല്ലേലുയ്യാ…ക്രിസ്തുവിന്‍റെ ദൂതു നാം പാരെങ്ങും പ്രഘോഷിക്കാംരക്ഷയിൻ സാരമിന്നേവർക്കും പകർന്നിടാംസ്നേഹത്തിൻ കൊടിക്കീഴിൽ തളർന്നിടാതെ മുന്നേറാംസ്നേഹത്തിന്‍റെ നാഥനെ നാം വാഴ്ത്തി പാടിടാം;- ഹല്ലേലുയ്യാ…

Read More 

ഹൃദയം തകർന്നു ഞാൻ നിൻ സന്നിധിയിൽ

ഹൃദയം തകർന്നു ഞാൻ നിൻ സന്നിധിയിൽ വന്നിടുന്നെന്‍റെ പ്രിയാആശ്വസം നീ മാത്രമല്ലോ സ​‍ങ്കേതം നീ മാത്രമല്ലോനീ താങ്ങി നടത്തിടുമല്ലോ എൻ കണ്ണുനീർ തുടച്ചിടുമല്ലോമേഘത്തിൽ യേശു താൻ വന്ന് എന്നെയും ചേർത്തിടുമന്ന്ദു:ഖങ്ങൾ മറന്നു ഞാനന്ന് സ്തുതിച്ചിടും നാഥനെ അന്ന്

Read More 

ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ

ഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാതകർത്ത ഇടിമുഴക്കം പോലെപെരു വെള്ളത്തിൻ ഇരച്ചിൽ പോലെവ്യർത്ഥമായ നടപ്പിൽ നിന്നുംഎന്നെ വീണ്ടെടുത്ത പരനെ നിത്യംകുഞ്ഞാട്ടിന്‍റെ കല്ല്യാണത്തിൽക്ഷണിക്കപ്പെട്ടോർ ഭാഗ്യവാന്മാർകണ്ടിടാറായ്‌ എൻ ഭാഗ്യദേശംവാണിടുമേ നിത്യകാലംകാത്തിരിക്കും വിശുദ്ധരെല്ലാംകഴുകനെപ്പോൽ ഗമിച്ചീടാറായ്

Read More 

ജഗദീശനെ സ്തുതിച്ചിടുന്നു

ജഗദീശനെ സ്തുതിച്ചിടുന്നുതിരുപാദത്തിൽ നമിച്ചിടുന്നുജഗദീശനെ സ്തുതിക്കുന്നുവാഴ്ത്തുന്നു നമിച്ചിടുന്നുമാനവരക്ഷയ്ക്കായ് സർവ്വേശനാഥൻകാരിരുമ്പാണിയാൽ ക്രൂശിതനായ്എൻ കൊടും പാപങ്ങൾ മോചിക്കണേതിരു രക്തത്താൽ കഴുകേണമേ;-സ്നേഹസ്വരൂപനാം നിൻ മഹൽ സ്നേഹത്താൽആ ദിവ്യ സുവിശേഷം ഗ്രഹിച്ചിടുവാൻആത്മാഭിഷേക പ്രാപ്തരായിടുവാൻവരദാനത്താൽ നിറയ്ക്കണമേ;-നിൻ തിരുവചനം ഘോഷിച്ചീടുവാൻഏഴകൾക്കേകണേ വരമാധികംതവ തിരുനാമം നിനച്ചതിലും പരംവിളങ്ങിടുവാൻ അനുഗ്രഹിക്ക;-

Read More 

ഹല്ലേലുയ്യാ ദൈവത്തിനും ഹല്ലേലുയ്യാ

ഹല്ലേലുയ്യാ ദൈവത്തിനും ഹല്ലേലുയ്യാ പുത്രനുംഹല്ലേലുയ്യാ ആത്മാവിനും ഇന്നും സർവ്വകാലത്തും…

Read More 

ഹല്ലേലുയ്യാ ഗീതം പാടും ഞാൻ

ഹല്ലേലുയ്യാ ഗീതം പാടും ഞാൻ അല്ലലെല്ലാം മാറിപോകുമേ കർത്തൻ വാനിൽ വെളിപ്പെടുമ്പോൾ കണ്ണീരെല്ലാം നീങ്ങിപ്പോയിടുംഎന്നേശുവിൻ പൊന്മുഖം കാണും മുമ്പേ പോയ പ്രിയരെ കാണും കോടാ കോടി ശുദ്ധരെ കാണും എന്നും കണ്ടങ്ങാനന്ദിച്ചിടും;- ഹല്ലേ…രോഗം ദുഃഖം നിന്ദയുമില്ല രാത്രി ശാപം അവിടെയില്ല നീതിസൂര്യൻ യേശുവിൻ രാജ്യേ രാജാക്കളായ്‌ കൂടെ വാഴുമേ;- ഹല്ലേ…ഇത്ര നല്ല രക്ഷയേ തന്ന സ്വന്ത ജീവൻ യാഗമായ്‌ തന്ന യേശുനാഥാ നിൻനാമത്തിന്‌ നന്ദിയോടെ സ്തോത്രംചെയ്യുംഞാൻ ;- ഹല്ലേ…

Read More 

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ആമേൻ

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ആമേൻആശ്വാസം നീയെ ആശ്രയം നീയെഅങ്ങേ ഞൻ ആരാധിക്കുംഇമ്പവും നീയെ ഇണയില്ല നാമമേഅങ്ങേ ഞാൻ ആരാധിക്കും;-വഴിയും നീയെ സത്യവും നീയെഅങ്ങേ ഞാൻ ആരാധിക്കുംചിന്തയും നീയെ ആശയും നീയെഅങ്ങേ ഞാൻ ആരാധിക്കും;-ഔഷധം നീയെ ഓഹരിയും നീയെഅങ്ങേ ഞാൻ ആരാധിക്കുംഅല്ഫയും നീയെ ഒമേഗയും നീയെഅങ്ങേ ഞാൻ ആരാധിക്കും;-

Read More