എന്‍റെ ദൈവമെന്നും വിശ്വസ്തൻ തന്നെ
എന്‍റെ ദൈവമെന്നും വിശ്വസ്തൻ തന്നെ എന്‍റെ ദൈവമെന്നും അനന്യൻ തന്നെ വാഗ്ദത്തം തന്നവൻ വാക്കു മാറാത്തവൻ വലങ്കരത്താൽ എന്നെ വഴി നടത്തും കണ്ണുനീർ താഴ്വരയിൽ നടന്നാൽ കഷ്ടങ്ങൽ നഷ്ടങ്ങൾ ഏറിവന്നാൽ കണ്ണുനീരെല്ലാം തുടച്ചീടുമേ കരം പിടിച്ചെന്നെ നടത്തിടുമേ;- വാഗ്ദത്തം… രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾ ഭാരങ്ങളാൽ മനം നീറിടുമ്പോൾ അടിപ്പിണരാൽ അവൻ സൗഖ്യം തരും വചനമയച്ചെന്നെ വിടുവിച്ചിടും;- വാഗ്ദത്തം… ശത്രുവെനിക്കെതിരായ് വന്നിടുമ്പോൾ ശക്തിയില്ലാതെ ഞാൻ വലഞ്ഞിടുമ്പോൾ ശത്രുവിൻ വഴിയെ തകർത്തിടുവാൻ ശക്തിയവനെന്നിൽ പകർന്നിടുമേ;- വാഗ്ദത്തം…
Read Moreഎന്‍റെ പ്രാണപ്രിയാ നീ എന്നു വന്നിടും
എന്‍റെ പ്രാണപ്രിയാ നീ എന്നു വന്നീടും എനിക്കു നിന്നേ കാണ്മാൻ ആർത്തിയായ് എന്നേ നിൻ അരികിൽ ചേർത്തിടുവാനായ് എൻ ജീവനാഥാ നീ എന്നു വന്നിടും(2) ഏറെ കഷ്ടമേറ്റെന്നെ വീണ്ടവനെ എന്നേ കൂട്ടവകാശിയാക്കിയോനേ എനിക്കു വേണ്ടതെല്ലാം നല്കുവോനെ എന്നേച്ചേർത്തിടുവാൻ നീ എന്നു വന്നിടും എനിക്കായ് വീടൊരുക്കാൻ പോയവനെ എത്രകാലം ഇനി കാത്തീടേണം എൻ ചുറ്റും ശത്രുക്കൾ കൂടീടുന്നേ എൻ പ്രിയ വേഗം നീ വന്നീടണേ;- ഏറെ… എനിക്കായ് മദ്ധ്യാകാശേ വരുന്നവനേ എന്നാധി തീർത്തിടുവാൻ വരുന്നവനേ എന്നു നീ വന്നെന്നെ […]
Read Moreഎന്‍റെ നവിൽ പുതു പാട്ട്
എന്‍റെ നവിൽ പുതു പാട്ട് യേശു രാജൻ തരുന്നിതാ ആനന്ദത്തോടെ ഞാൻ പാടി സ്തുതിച്ചിടും ജീവനുള്ള കാലമെല്ലാം-ഹല്ലേലുയ്യാ പാപാന്ധകാരത്തിൽ ഞാൻ ആണ്ടുപോയപ്പോൾ പാതകനാം എന്നെ നാഥൻ വീണ്ടെടുത്തല്ലോ;- ആനന്ദ… ബാധ വ്യാധി പീഡകളാൽ ഞാൻ വലഞ്ഞപ്പോൾ പാതകാട്ടി ദുഃഖമെല്ലാം പോക്കി രക്ഷിച്ചു;- ആനന്ദ… ചേറ്റിൽ വീണ എന്നെ അവൻ കോരി എടുത്തു നാറ്റമെല്ലാം ജീവ രക്തം കൊണ്ടു മായിച്ചു;- ആനന്ദ… മാതാ പിതാ ഉറ്റ സഖി സർവ്വമേകിയ മന്നവനെ എന്നെന്നും ഞാൻ വാഴ്ത്തി സ്തുതിക്കും;- ആനന്ദ… ഇഹലോക […]
Read Moreഎന്‍റെ നാഥൻ അതിശയമായെന്നെ
എന്‍റെ നാഥൻ അതിശയമായെന്നെ നടത്തുന്നതെന്തൊരതിശയമേ (2) എന്‍റെ ജീവനും, ഇന്നുള്ളതെല്ലാം ഇന്നെന്‍റെ നാഥന് പുകഴ്ചയായ്… (2) എന്‍റെ സ്നേഹിതനായവൻ എന്നുമെന്‍റെ കൂട്ടാളിയായ് (2) അഗ്നിത്തൂണുകളാലെന്നെ കാത്തീടുന്നു പുതു ജീവൻ നൽകീടുന്നു;- എന്‍റെ നാഥൻ… എന്‍റെ സാന്നിധ്യമാകേണം നീ എന്നെ കൈകളിൽ താങ്ങേണം നീ മേഘസ്തംഭങ്ങളാലെന്നെ നടത്തീടുന്നു പുതു ശക്തി പകർന്നീടുന്നു;- എന്‍റെ നാഥൻ…
Read Moreഎന്‍റെ ദൈവം എല്ലാനാളും അനന്യൻ
എന്‍റെ ദൈവം എല്ലാനാളും അനന്യൻ തന്നെ അണച്ചിടും അനുദിനം ചിറകടിയിൽ ഏഴകളിൻ ഭാരം നിത്യം ചുമക്കുന്നതാൽ ഏതുനേരത്തും ഞാൻ നിന്നെ സ്തുതിച്ചിടുമെ നാവു പോരാ വർണ്ണിച്ചിടാൻ നന്മ ഓരോന്നും നന്ദികൊണ്ടെന്‍റെ ഉള്ളം നിറയുന്നപ്പാ;- കഷ്ട നഷ്ട രോഗദു:ഖം വന്നിടുന്നേരം ഇഷ്ടനായകനാം യേശു ആശ്വാസമേകും കഷ്ടത ഏറ്റ പ്രിയൻ കൂടെയുള്ളതാൽ പോയിടാം ധൈര്യമായെൻ നാഥൻ പാതയിൽ;- എന്നുകേൾക്കും പ്രിയൻ ശബ്ദം വാനവിരവിൽ അന്നുമാറുമെന്‍റെ കണ്ണീർ സമ്പൂർണ്ണമായി മണിയറവാസം ഭൂവിൽ ആനന്ദിച്ചീടാൻ വാഞ്ചിക്കുന്നെന്‍റെ ഉള്ളം ദിനം ദിനമായ്;-
Read Moreഎന്‍റെ ദൈവം നടത്തീടുന്നു
എന്‍റെ ദൈവം നടത്തീടുന്നു എന്നെ ജയോത്സവമായ് ദിനവും(2) എന്‍റെ തോഴരിൽപരമായന്ദതൈലം എന്മേൽ പകർന്നെന്നെ നടത്തീടുന്നു (2) എൻ ജീവിതപാതയിൽ കെണികളൊരുക്കി ശത്രുഗണം തകർത്തീടാനൊരുങ്ങീടുമ്പോൾ (2) ഹാ – ശ്രത്രുവിൻ തലയെ തകർത്തവനെനിയ്ക്കായ് ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും(2) എന്‍റെ തോഴരെല്ലാം എന്നെ പകച്ചാലും എന്‍റെ പേർ വിടക്കെന്നെണ്ണിയാലും(2) എന്നെ വിലയുള്ളവനും മാന്യനുമായ് എണ്ണി ദൈവം അനുദിനം ഉയർത്തീടുമേ(2) അഗ്നിപോലെ പരിശോധനകൾ എൻ ചുറ്റും ആളിപ്പകർന്നീടിലും(2) അതിനാൽ ഒരു ദോഷവും എനിക്കു വരാൻ അരുമനാഥൻ അനുവദിക്കയില്ല(2)
Read Moreഎന്‍റെ ദൈവം മഹത്വത്തിൽ
എന്‍റെ ദൈവം മഹത്ത്വത്തിൽ ആർദ്രവാനായ് ജീവിക്കുമ്പോൾ സാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻഏതും കാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നു വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊൾവാൻ രക്ഷകനെൻ കാലുകൾക്കു വേഗമായ്തീർന്നെൻ പാതയിൽ ഞാൻ മാനിനെപ്പോലോടിടും ആരുമെനിക്കില്ലെന്നോ ഞാൻ ഏകനായി തീർന്നുവെന്നോ മാനസത്തിലാധിപൂണ്ടുഖേദിപ്പാൻസാധു അന്ധനായി തീർന്നിടല്ലേ ദൈവമേ! എന്‍റെ നിത്യസ്നേഹിതന്മാർ ദൈവദൂതസംഘമത്രേ ഇപ്പോളവർ ദൈവമുമ്പിൽ സേവയാംഎന്നെ കാവൽചെയ്തു ശുശ്രൂഷിപ്പാൻ വന്നിടും ദുഃഖിതനായോടിപ്പോയ് ഞാൻ മരുഭൂവിൽ കിടന്നാലും എന്നെ ഓർത്തു ദൈവദൂതർ വന്നിടുംഏറ്റം സ്നേഹ ചൂടോടപ്പവുമായ് വന്നിടും നാളെയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ല ഓരോ […]
Read Moreഎന്‍റെ ദൈവം വലിയദൈവം
എന്‍റെ ദൈവം വലിയദൈവം വൻകാര്യം ജീവിതത്തിൽ ചെയ്തീടുമേ(2) ശത്രുക്കൾ മുൻപാകെ മേശ ഒരുക്കും പകയ്ക്കുന്നോർ മുൻപാകെ തല ഉയർത്തും(2) കരുതിടുന്നു നടത്തിടുന്നു ദിനവും തളരാതെ മരുഭൂമിയിൽ അത്ഭുതങ്ങൾ ചെയ്ത കർത്താവിനെ സ്തോത്രഗാനം പാടി ഉയർത്തിടാം(2):- എന്‍റെ… ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടാ വാഗ്ദത്തം നൽകിയ ദൈവമല്ലയോ എല്ലാ പ്രതികൂലങ്ങളും മാറുന്നു വാഗ്ദത്തം ഒന്നൊന്നായി നിറവേറുന്നു(2):- എന്‍റെ…
Read Moreഎന്‍റെ ദൈവം വാനിൽ വരുമേ
എന്‍റെ ദൈവം വാനിൽ വരുമേ മേഘാരൂഢനായ് അവൻ വരുമേ എന്‍റെ കഷ്ടങ്ങളെല്ലാം മാറീടുമേ എന്‍റെ ദുഖങ്ങളെല്ലാം തീർന്നീടുമേ(2) കഷ്ടദുരിതങ്ങളേറിടും നേരം ക്രൂശിൽ പിടയുന്ന നാഥനെ കാണും(2) രക്തം ധാരയായ് ചിന്തിയതെല്ലാം കണ്ണുനീരോടെ ഞാൻ നോക്കി നിൽക്കും(2) സ്വന്തബന്ധുക്കൾ സ്നേഹിതരെല്ലാം കഷ്ടനാളിലെന്നെ വിട്ടു പോകും(2) സ്വന്തം പ്രാണനെ നൽകിയ ഇടയൻ കൈവിടാതെന്നെ എന്നും നടത്തും(2) ദുഃഖസാഗരതീരത്തു നിന്നും നിത്യ സന്തോഷമേകിടുവാനായ്(2) വെള്ളിത്തേരിലെൻ നാഥൻ വരുമേ സ്നേഹത്തോടെന്നെ ചേർത്തിടുവാനായ്(2)
Read Moreഎന്‍റെ ദൈവം സങ്കേതമായ് ബലമായ്
എന്‍റെ ദൈവം സങ്കേതമായ് ബലമായ് കഷ്ടതകളിൽ അടുത്ത തുണയായ് എന്നെ നടത്തീടുന്നു എത്രയോ ഭാഗ്യവാൻ ഞാൻ നാളയെ ഓർത്തു ഞാൻ നീറണമോ എൻ മനം ഉരുകണമോ പ്രയാസങ്ങളെ പ്രമോദമാക്കുവാൻ എന്നേശു ശക്തനല്ലോ എന്നും വിശ്വസ്തനല്ലോ അത്തിവൃക്ഷം തളിർത്തില്ലെങ്കിലുമോ മുന്തിരിയിൽ ഫലമില്ലെങ്കിലുമോ പേടമാൻ പോൽ പ്രിയനാൽ നടക്കും മേടുകളിൽ;- നാളെയെ… കൂരിരുൾ താഴ്വരകളിൽക്കൂടി ഞാൻ നടന്നാലും തെല്ലും ഭയപ്പെടില്ല എൻ കർത്തൻ കൂടെയുണ്ട് ഇരുൾ പ്രകാശമാക്കാൻ;- നാളെയെ… പർവ്വതങ്ങൾ അടർന്നു കുലുങ്ങിയാലും ആഴിയിന്നാഴത്തിൽ വീണാലും അലകൾ അലറിയാലും ഭയപ്പെടുകില്ല […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

