Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

ഉടയവനേ എന്‍റെ പ്രിയ യേശുവേ

ഉടയവനേ എന്‍റെ പ്രിയ യേശുവേ ക്രൂശിൽ എനിൽക്കായി തകർന്നവനേ കൈ വെടിഞ്ഞോ നിന്നെ സകലരും മുഖം മറച്ചോ സ്വർഗ്ഗ താതനും അതി വേദനയാൽ പിടയുന്നതും എനിക്കായ് എന്നറിയുന്നു യേശുവേ ഉന്നത ഭാവമെന്നിൽ ഉടയട്ടെ ഞാൻ എന്ന ഭാവവും തകർന്നിടട്ടെ മറക്കുന്നു ഞാൻ എന്‍റെ മുറിവുകളെ ക്ഷമിക്കുന്നു ഞാൻ പ്രിയരെല്ല‍ാരോടും വിശുദ്ധിക്കു ചേരാത്ത യാതൊന്നുമെ താലോലിക്കില്ലെന്‍റെ ജീവിതത്തിൽ ദൈവിക നീതിക്കു നിരക്കാത്തതായ് ചെയ്യില്ല ഒന്നും ഞാൻ ഒരു നാളിലും അന്യായമായ് ഒരു സമ്പാദ്യവും വേണ്ടെനിക്കും എനിക്കുള്ളവർക്കും ശോധന ചെയ്തു […]

Read More 

ഉടയവനെശുവെന്നിടയനല്ലോ

ഉടയവനേശുവെന്നടിയനല്ലോ ഉലയുകില്ല ഞാനീയുലകിൽ ആനന്ദമേ പരമാനന്ദമേ ഞാനെന്നും നാഥനെ പുകഴ്ത്തിടുമേ പച്ചപ്പുൽപ്പുറങ്ങളിൽ കിടത്തിടുന്നോൻ ശുദ്ധജലമേകി പോറ്റിടുന്നു നീറുമെൻ പ്രാണനെ തണുപ്പിച്ചു തൻ നീതിയിൽ നയിക്കും സൽപാതകളിൽ ഭീതിയെഴാതെന്നെ നടത്തിടുന്നു ലോകത്തിൻ കൂരിരുൾ താഴ്വരയിൽ ശോകമെനിക്കെന്തിന്നരുമ നാഥൻ ആശ്വാസദായകനനുദിനവും അരികളിൻമദ്ധ്യേ നൽ വിരുന്നൊരുക്കി അഭിഷേകതൈലത്താൽ ശിരസ്സിലേകും കവിഞ്ഞൊഴുകും മമ പാനപാത്രം മനസ്സലിവെഴും പരൻഹല്ലേലുയ്യാ നന്മയും കരുണയുമായുരന്തം പിന്തുടരുമെന്നെത്തിരു കൃപയാൽ ചെന്നുചേരും സ്വർഗ്ഗമന്ദിരത്തിലെന്നെന്നും വസിക്കും ഞാൻ ഹല്ലേലുയ്യാ രീതി: എൻപ്രിയനെന്തു മനോഹരനാം

Read More 

ഈശനെയെൻ യേശുനാഥാ

ഈശനെയെൻ യേശുനാഥാ സ്തോത്രമെന്നേക്കും സർവ്വ ക്ലേശവും ക്രൂശിൽവഹിച്ച നായകാ വന്ദേ വാഞ്ചിക്കുന്നെൻ അന്തരംഗം നിന്നെയെപ്പോഴും ഇപ്ര- പഞ്ച-സന്തോഷങ്ങളിൽ സംതൃപ്തിയില്ല മേ ഭൂതലത്തിലാശ്രയം നീ മാത്രമെനിക്കു-ദിവ്യ മോദമുള്ളിൽ തന്നു നിത്യം കാവൽ ചെയ്യുന്നു രോഗ-ശോകങ്ങൾ സമസ്തം നീക്കിയാരോഗ്യം സ്നേഹ- സാഗരം കനിഞ്ഞെനിക്കു നല്കീടുന്നതാൽ രാത്രിയെൻ കിടക്കയിൽ ക്രിസ്തേശു നാഥനേ-നിന്നെ കീർത്തനങ്ങൾ പാടി വാഴ്ത്തി വന്ദിച്ചീടും ഞാൻ സർവ്വവും സമോദമർപ്പിക്കുന്നു ഞാനിപ്പോൾ എന്‍റെ സർവ്വവുമാം വല്ലഭാ നിൻ സന്നിധാനത്തിൽ സ്വർഗ്ഗഭാഗ്യം എത്ര യോഗ്യം – എന്ന രീതി രോഗികൾക്കു നല്ല […]

Read More 

ഈയോബിനെപ്പോൽ ഞാൻ

ഇയ്യോബിനെ പോൽ ഞാൻ കാണുന്നു എന്‍റെ കണ്ണാൽ ഞാൻ കണ്ടീടുന്നു വിശ്വാസത്താൽ ഞാൻ കണ്ടീടുന്നു എന്‍റെ കാന്തന്‍റെ പൊന്നു മുഖം ലോകമെനിക്കെതിരായ് മാറിടും ഞാനൊട്ടും പിൻമാറുകില്ല ദൈവത്തിലെന്നും ആശ്രയിച്ചീടും അന്ത്യത്തോളം പൂർണ്ണമായ്;- എല്ലാം നഷ്ടമായ്തീർന്നിടിലും തൻ കൃപയെന്മേൽ ഉള്ളതിനാൽ നഷ്ടങ്ങളെല്ലാം ലാഭമായ് മാറും പുർണ്ണമായ് വിശ്വസിച്ചാൽ;- കണ്ടീടുന്നു ഞാൻ കണ്ടീടുന്നു നാഥൻ ചെയ്ത നൻമകളെ ആർക്കും കെടുത്തുവാനവുകയില്ല ദൈവമെൻ ചാരെയുണ്ട്;-

Read More 

ഈ വഴിയാണോ നാഥാ നീ

ഈ വഴിയാണോ നാഥാ നീ നടന്നുപോയത് ഈ കുരിശാണോ നാഥാ നീ തോളിൽ ഏറ്റത് ഇവിടെയാണോ നാഥാ നീ തളർന്നുവീണത് ഇവിടെയാണോ പ്രിയനേ… നീ പിടഞ്ഞുമരിച്ചത് എനിയ്ക്കായ് അല്ലോ നാഥാ നീ അടി ഇടി ഏറ്റത് എന്‍റെ പാപശിക്ഷയെല്ലാം നീ സഹിച്ചത് എന്‍റെ കുറ്റം ഏറ്റെടുത്ത നീ എന്നെ രക്ഷിച്ചു ശിക്ഷയെല്ലാം നീ സഹിച്ചു എന്നെ വീണ്ടെടുത്തു കൂട്ടംവിട്ടോരാടിനെപ്പോൽ ഏകനായ് എന്നെ തേടിവന്നൂ തോളിലേറ്റി എന്നേ ചേർത്തണച്ചു ഈ വഴി… ദാഹം തീർപ്പാൻ അൽപ്പവെള്ളം എങ്കിലും ഓർത്തുനീ […]

Read More 

ഈ വഴി വളരെ ഇടുക്കം ഞെരുക്കം

ഈ വഴി വളരെ ഇടുക്കം ഞെരുക്കം ആരിതു കടന്നിടുമോ? കൂട്ടുകാർ ചുരുക്കം സഹായികൾ ചുരുക്കം ഹാ! ഇതല്ലോ മോക്ഷവഴി കഷ്ടതകൾ തീർക്കുവാൻ സിദ്ധന്മാരെ ചേർക്കുവാൻ പെട്ടെന്നേശു വന്നിടുമേ മുട്ടുകൾ തീർത്തിടും കണ്ണുനീർ തുടയ്ക്കും എന്‍റെ ദുഃഖമെല്ലാം തീർത്തിടുമേ ആരുള്ളു ചാരുവാൻ എൻമണവാളനൊഴികെ ഞെരുക്കമുള്ളീ മരുവിൽ ആവശ്യം വളരെ തൻ വാഗ്ദത്തം ഉണ്ടല്ലോ ആയതെല്ലാം സത്യമല്ലോ;- കഷ്ടതകൾ… മരണം വരെയും തിരുരക്തത്താലും തിരുവചനം വഴിയും പരിശുദ്ധാത്മാവിലും പരിശുദ്ധമാകണം കറ തീരെ ഇല്ലാതെ;- കഷ്ടതകൾ… പണ്ടു പല വിശുദ്ധർ വിട്ടുപോന്നതോർത്തില്ലെങ്കിൽ […]

Read More 

ഈ ലോകത്തിൽ ഞാൻ ജീവിക്കും

ഈ ലോകത്തിൽ ഞാൻ ജീവിക്കും നാൾകളിൽ അങ്ങേ വിട്ടകലാത്ത കൃപ നൽകണേ തളരാതെ മുൻപോട്ട് പോയീടുവാൻ എന്നെ നിൻ കരത്താൽ താങ്ങീടണേ(2) ഒന്നുമല്ലാത്തയി ഏഴയെ സ്നേഹിച്ച ആ സ്നേഹം ഞാനെന്നും പിന്തുടരും(2) ദാനമെ ആ കൃപ, ധന്യനാക്കിയ ആ കൃപാ ചൊരിഞ്ഞല്ലോ നിൻ സ്നേഹം മെനഞ്ഞല്ലോ നിൻ രൂപമായ് (2) ആർക്കും വർണ്ണിച്ചീടാൻ ആകാത്ത ദർശനം നിൻ ജീവമൊഴിയിൽ എന്നിൽ പകർന്നല്ലോ(2) ആരിലും ഇന്നയോളം കാണാത്ത കനിവ് കണ്ടല്ലോ ആ ക്രൂശതിൽ(2);- ദാനമെ…

Read More 

ഈ ലോകത്തിൻ അനുരൂപമാകാതെ

ഈ ലോകത്തിൻ അനുരൂപമാകാതെ നന്മയും പ്രസാദവും(2) പൂർണ്ണതയുമുള്ള ദൈവഹിതമിന്നതെന്ന് തിരിച്ചറിയേണ്ടതിന്ന് മനസ്സു പുതുക്കീടാം… രൂപാന്തരം പ്രാപിക്കാം ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ വിശ്വാസത്തിൻ അളവുകൾ ദൈവം പങ്കിട്ടതുപോലെ(2) സുബോധമാകും വണ്ണം അതു പ്രാപിക്കേണം നിർമ്മലമാം സ്നേഹത്താൽ തിന്മയെ ജയിച്ചീടാം… നമുക്കു തിന്മയെ ജയിച്ചീടാം;- ഈ ലോക… ആത്മാവിൽ ജ്വലിക്കുന്നോരായ് ആരാധിച്ചീടാം പ്രത്യാശയിൻ ഉറവിടമാം ക്രിസ്തേശുനാഥന്(2) ജീവനും വിശുദ്ധിയും യാഗമായ് സമർപ്പിക്കാം മനമേ തിന്മയെ ജയിച്ചീടാം;- ഈ ലോക…

Read More 

ഈ ലോകജീവിതത്തിൽ വൻ ശോധന

ഈ ലോകജീവിതത്തിൽ വൻ ശോധന നേരിടുമ്പോൾ കരുയുകയില്ലിനി തളരുകയില്ലിനി ജയാളിയാണല്ലോ-ഞാൻ രോഗത്തിനെൻമേൽ കാര്യമില്ല ശാപത്തിനെൻമേൽ ജയവുമില്ല ക്രൂശിലെൻ യേശു ഇതെല്ലാം വഹിച്ചതാൽ ജയാളിയാണല്ലോ-ഞാൻ;- എൻമേലോ ഇനി എൻ ഭവനത്തിലോ സാത്താന്യ തന്ത്രങ്ങൾ വിജയിക്കയില്ല ക്രൂശിലെൻ യേശു ഇതെല്ലാം സഹിച്ചതാൽ ജയാളിയാണല്ലോ-ഞാൻ;-

Read More 

ഈ രാത്രികാലം എന്നു തീരും

ഈ രാത്രികാലം എന്നു തീരും നീതിയിൻ സൂര്യനെ നീ എന്നുദിക്കും അധർമ്മം ഭൂമിയിൽ പെരുകിവരുന്നേ സ്നേഹവും നാൾക്കുനാൾ കുറഞ്ഞുവരുന്നേ വിശ്വാസത്യാഗവും സംഭവിക്കുന്നേ വേഷഭക്തിക്കാരാൽ സഭകൾ നിറയുന്നേ;- ഉഷസ്സിനെ നോക്കി വാഞ്ചയോടിരിക്കും പ്രക്കളെപ്പോലെ ഞാൻ കാത്തിരിക്കുന്നേ ആത്മാവേ നൊന്തു ഞാൻ ആവലോടിരിക്കുന്നേ ആത്മ മണാളാ വേഗം വരേണമേ;- നിശയുടെ നാലാം യാമത്തിൽ വന്നു നിൻ ശിഷ്യരെ അക്കരെ എത്തിച്ച നാഥാ ഈ യുഗത്തിന്റേയും നാലാം യാമമാം സഭയെ ചേർക്കുവാൻ വേഗം വരേണമേ;-

Read More