അഗ്നിയുടെ അഭിഷേകം പകരണമെ
അഗ്നിയുടെ അഭിഷേകം പകരണമേ ആത്മശക്തിയാൽ എന്നെ നിറക്കേണമേ ദൈവത്തിന്‍റെ ആത്മാവെ ഇറങ്ങിവന്ന് നിന്റെ തിരുസഭയെ പണിയണമേ സ്വർഗ്ഗീയ അഗ്നിയേ ശുദ്ധിചെയ്യും അഗ്നിയേ ദഹിപ്പിക്കും അഗ്നിയേ പരിശുദ്ധ അഗ്നിയേ ഏലിയാവെ നിറച്ചതാം ദിവ്യ അഗ്നിയേ ബാലിനെ വീഴ്ത്തിയ ദിവ്യ അഗ്നിയേ ദാസരിൽ ബലം തരും ദിവ്യ അഗ്നിയേ തടസ്സങ്ങൾ നീക്കിടും ദിവ്യ അഗ്നിയേ ദൈവസഭയിൻ പണി തടഞ്ഞീടുന്ന സാത്താന്യ ശക്തികൾ തകർത്തീടുവാൻ പതാളഗോപുരങ്ങൾ വീഴ്ത്തീടുവാൻ പൂർണ്ണശക്തി പകർന്നിടും ദിവ്യ അഗ്നിയേ പൂർണ്ണവിശുദ്ധയാം കന്യകയായ് മണവാട്ടിയാം സഭ ഒരുങ്ങീടുവാൻ മണവാളൻ […]
Read Moreഅധിപതിയേ അങ്ങേസ്തുതിച്ചിടുന്നേൻ
അധിപതിയേ അങ്ങേസ്തുതിച്ചിടുന്നേൻ അകംനിറഞ്ഞണമോദാലാർത്തിടുന്നേ കർത്താവേ നീ ചെയ്ത നന്മകളെല്ലാം നിത്യം നിത്യം ഞാൻ നിനച്ചീടുന്നേ കർത്തനേ നിൻ കരുണകളോർത്തു പാടുന്നേ നിത്യനേ നിൻ കൃപകളെ ധ്യാനിച്ചീടുന്നേ എത്ര എത്ര സ്തുതിച്ചാലും പോരാ നിൻ സ്നേഹമ- തെത്രയോ ആശ്ചര്യം എത്ര ബഹുലം… ആ ആഴമായ കുഴിയിൽ നിന്നുയർത്തി എന്നെ ഉറപ്പുള്ള കൻമലമേൽ നിറുത്തിചെമ്മേ നിത്യവും പാടുവാനുത്തമഗീതങ്ങ- ളെത്രയോ നാവിന്മേൽ പകർന്നതിനാൽ… ആ പച്ചയായ പുൽപുറത്തു കിടത്തിടുന്നു…നിത്യം സ്വഛമായ ജലത്തിലേക്കാനയിയ്ക്കുന്നു എന്നെന്നും നേർവഴികാട്ടി നടത്തുന്ന നല്ലോരിടയനാം യേശുനാഥാ… ആ ആത്മശക്തിയാലെന്നുള്ളം […]
Read Moreഅടയാളങ്ങൾ കാണുന്നുണ്ട് ഒരുങ്ങിട്ടുണ്ടോ
അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ നീ? മദ്ധ്യവാനിൽ യേശു വെളിപ്പെടുമെ കാഹളനാദം നീ കേൾക്കും മുമ്പേ പാത്രങ്ങളിലെണ്ണ വേഗം നിറച്ചുകൊള്ളേണമേ മങ്ങുന്ന വിളക്കുകൾ തെളിയിക്കുക ലക്ഷങ്ങളിൽ സുന്ദരനാം എൻ പ്രിയൻ വാഗ്ദത്തം ഓർക്കുമ്പോൾ എൻ വാഞ്ച ഏറിടുന്നു യാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോൻ സംഘമേ യഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുക കാത്തിരിക്കുന്നവർക്കായി പ്രിയൻ വരുന്നേ രക്തംകൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാം പാട്ടോടും ആർപ്പോടും വരും സീയോനിൽ യേശു രാജന്റെതിരേൽപിൽ നീ കാണുമോ കാട്ടുപ്രാക്കൾ സംഘമെല്ലാംവിരുന്നു ശാലതന്നിൽ നിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ
Read Moreഅഭിഷേകത്തോടെ അധികാരത്തോടെ
അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ എഴുന്നേൽക്കട്ടെ(2) രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും(2) ദൂതന്മാരും ഇറങ്ങുന്നതും കാണുന്നു അഭിഷേകം ഇറങ്ങുന്നതും കാണുന്നു (2) രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും(2) അഭിഷേകം അഭിഷേകം ഇറങ്ങി സുവിശേഷത്തിന്റെ ശക്തിയാൽ(2) രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും(2) ഒരു പൗലോസായി ഞാൻ മാറട്ടെ രാജ്യങ്ങൾ പിടിച്ചെടുക്കുട്ടെ ഒരു പൗലോസായി ഞാൻ മാറട്ടെ ദേശങ്ങൾ പിടിച്ചെടുക്കുട്ടെ
Read Moreഅഭിഷേകം അഭിഷേകമേ ആത്മാവിൻ
അഭിഷേകം അഭിഷേകമേ ആത്മാവിൻ അഭിഷേകമേ(2) എന്നിൽ ഇറങ്ങേണമേ മാരിയായ് പെയ്യേണമേ (2) ഹാലേലുയ്യാ… ആ… ആ… ഹാലേലുയ്യാ(3) ഹാലേലുയ്യാ… ആമേൻ ആരാധനയാൽ ഉളവാകും അഭിഷേകമേ ഇന്നീസഭയിൽ അത്ഭുതം ചെയ്യേണമേ(2) വരങ്ങളെ പകരേണമേ ഈ സഭ ഇന്നു ജ്വലിച്ചീടുവാൻ(2);- ഹാലേലുയ്യാ… പെന്തക്കോസ്തിൻ നാളിൽ പകർന്നതാം ആത്മമാരി ഇന്നീസഭയിൽ പെയ്തിറങ്ങേണമേ സഭയെ നീ ഉണർത്തേണമേ അനുഗ്രഹം പകരേണമേ(2);- ഹാലേലുയ്യാ… സാറാഫുകൾ ആരാധിക്കും നാഥനെ കെരൂബികൾ ആർത്തുപാടും രാജനെ(2) മൂപ്പന്മാർ കുമ്പിടും കുഞ്ഞാടാം യേശുവിന് ആരാധനയേകുന്നിതാ(2);- ഹാലേലുയ്യാ… ആരാധന സൃഷ്ടാവാം ദൈവത്തിന് […]
Read Moreഅഭിഷേകം അഭിഷേകം
അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകം അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകം അന്ത്യകാലത്ത് സർവ്വജഡത്തിന്മേലും പരിശുദ്ധാത്മാവിന്‍റെ അഭിഷേകം(2) അഭിഷേകത്തിന്‍റെ ശക്തിയാൽ എല്ലാ നുകവും തകർന്നു പോകും വചനത്തിന്റെ ശക്തിയാൽ എല്ലാ കെട്ടുകളും അഴിഞ്ഞുമാറും അന്ധകാര ബന്ധങ്ങൾ ഒഴിഞ്ഞു പോകും അഭിഷേകത്തിന്റെ ശക്തി വെളിപ്പെടുമ്പോൾ(2);- അഭിഷേകം കൊടിയ കാറ്റടിക്കും പോലെ ആത്മ പകർച്ചയിൽ ശക്തി പെരുകും അഗ്നിജ്വാല പടരും പോലെ പുതു ഭാഷകളാൽ സ്തുതിക്കും അടയാളം കാണുന്നല്ലോ അത്ഭുതങ്ങളും അന്ത്യകാലത്തിന്റെ ഓരോ ലക്ഷണമാകും(2);- അഭിഷേകം ചലിക്കുന്ന പ്രാണികൾ പോൽ ശക്തി […]
Read Moreഅഭയം അഭയം തിരുസന്നിധിയിൽ
അഭയം അഭയം തിരുസന്നിധിയിൽ അഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട് നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നവൻ കർത്തൃനാമത്തിനായ് ജീവിച്ചിടാം കർത്തൃനാമം ഘോഷിച്ചുല്ലസിക്കാം ദിവ്യവചനങ്ങൾ പാലിച്ചിടാം നിന്റെ ദിവ്യസ്നേഹം അനുഭവിക്കാൻ നിന്‍റെ വരവിനായ് കാത്തിടുന്നു നിന്‍റെ കൂടെ വാഴാൻ കൊതിച്ചിടുന്നു
Read Moreഅഭയം അഭയം എന്നേശുവിൽ
അഭയം അഭയം എന്നേശുവിൽ എന്നും എൻ അഭയം ശാശ്വത ഭുജങ്ങളാലെന്നെ നിത്യം താങ്ങുമെൻ യേശുവിൽ എൻ അഭയം ആശ്രയമില്ലാത-ലയുമ്പോൾ തിരു സവിധമെനിക്കു സങ്കേതം(2) വ്യഥകളാൽ എൻ മനം ഉരുകുമ്പോൾ നിൻ വചനം അതെന്നുമെൻ ആശ്വാസം കൂരിരുൾ വീഥികൾ തോറും നിൻ അരിയ വെളിച്ചമെൻ വഴികാട്ടി(2) വീഥികളെന്നെ ചുഴലുമ്പോൾ നിൻ വാത്സല്യാമൃതമെൻ ശക്തി വരമരുളേണം ദേവസുതാ മഹിമകളെന്നും ഘോഷിപ്പാൻ(2) പരിശുദ്ധാത്മ പ്രേരിതനായ് നിൻ പ്രേക്ഷിത വേല തികച്ചിടാൻ
Read Moreആഴത്തിൽ നിന്നീശനോടു
ആഴത്തിൽ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോൾ കേൾക്കണമേ യാചന നീ ശ്രദ്ധിക്കുക പ്രാർത്ഥനയെ നീയകൃത്യം ഓർമ്മവച്ചാൽ ആരു നിൽക്കും? ദേവ! ദേവ! നിന്നെ ഭയന്നിടും പടിമോചനം നിൻപക്കലുണ്ട് കാത്തിരിക്കുന്നീശ! നിന്നെ കാത്തിരിക്കുന്നെന്റെ ഉള്ളം നിൻവചനം തന്നിലത്രേ എന്നുടെ പ്രത്യാശയെന്നും പ്രത്യുഷസ്സെ കാത്തിരിക്കും മർത്യരെക്കാളത്യധികം കാത്തിരിക്കുന്നിന്നടിയൻ നിത്യനാമെൻ യാഹിനെ ഞാൻ യാഹിലെന്നും ആശ വയ്പിൻ വൻ കൃപയുണ്ടായവനിൽ യിസ്രായേലേ! നിന്നകൃത്യം പോക്കിയവൻ വീണ്ടെടുക്കും താതസുതാത്മാക്കളാകും ആദി ദൈവമായവന്നു ആദി മുതലിന്നുമെന്നും ഹാ! മഹിമ കൈവരട്ടെ
Read Moreആഴത്തിൽ എന്നോടൊന്നിടപെടണേ
ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ ആത്മാവിനായ് ദാഹിക്കുന്നേ(2) ആ ജീവ നീരെനിക്കേകീടണേ യേശുവേ ഞാൻ നിന്റെ ദാനമല്ലോ;- ആരിലും… പാഴായി പോയൊരു മൺ പാത്രം ഞാൻ ആത്മാവിനാൽ മെനെഞ്ഞീടണമേ ആ കുശവൻ കയ്യിൽ ഏകുന്നിതാ ഒരു മാന പാത്രമായ് മാറ്റീടണേ;- ആരിലും…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

