ആയിരം ആണ്ടുകൾ ഒരുനാൾ പോലെ
ആയിരം ആണ്ടുകൾ ഒരുനാൾ പോലെ ആയിരം കൊടികളും നാലണപോലെ നഷ്ടങ്ങൾ എല്ലാം നിസ്സാരങ്ങളായി സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ ഞാൻ പാടും ആടിപ്പാടും എന്‍റെ യേശുവിന്റെ നല്ലനാമം പാടും ക്രൂശിൽ പ്രാണനേകി എന്നെ സ്നേഹിച്ച സ്നേഹമോർത്തു പാടും തിന്മക്കായ് സാത്താൻ ചെയ്തെങ്കിലും നന്മക്കായ് തീർത്തു എന്റെ ദൈവം പഴയതെല്ലാം നീക്കി പുതിയവയെ തന്നു സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ കരയില്ല ക്ഷീണിച്ചിരിക്കില്ല ഞാൻ ആശയറ്റ വാക്കൊന്നും പറയില്ല ഞാൻ എഴുന്നേറ്റു പണിയുമെ മുമ്പോട്ടു പോകുമെ സന്തോഷം സന്തോഷമെ, […]
Read Moreആവശ്യ നേരത്തെൻ ആശ്വാസമായി
ആവശ്യ നേരത്തെൻ ആശ്വാസമായി എൻ താതൻ കൂടെയുണ്ട് ലോകം വെറുത്താലും നീ മതിയെ ആശ്വാസ ദായകനായ് ആശ്രയം യേശു ആശ്രയിപ്പനായ് വിശ്വസ്തനാമെൻ യേശുനാഥൻ(2) നിന്നിഷ്ടം ചെയ്യാതെ എന്നിഷ്ടം പോൽ പ്രവർത്തിച്ച-തോർത്തിടുമ്പോൾ എന്നിഷ്ടം ചെയ്യാതെ നിന്നിഷ്ടം പോൽ നടക്കുവാൻ കൃപ നൽകുകെ(2);- ആശ്രയം… ഭാരത്താൽ ദേഹം ക്ഷയിച്ചിടുമ്പോൾ ആരുമില്ലാശ്വാസമായ് ഭാരപ്പെടേണ്ട എന്നുരച്ചവൻ നീ എന്നോടു കൂടെയുണ്ട്(2);- ആശ്രയം…
Read Moreആട്ടിടയർ രാത്രികാലേ കൂട്ടമായ്
ആട്ടിടയർ രാത്രികാലേ കൂട്ടമായ് പാർക്കവെ ദൈവദൂതർ വന്നിറങ്ങി ദിവ്യശോഭയോടെ വേണ്ടാ ഭയം നിങ്ങൾക്കിപ്പോൾ ലോകത്തിന്നൊരുപോൽ സന്തോഷം പ്രീതി ചേർന്നിടും വാർത്ത ചൊൽവേ നിന്നു ഇന്നീ ഭൂമൗ നിങ്ങൾക്കായി ക്രിസ്തുവാം രക്ഷിതാ ബേത്ലഹേമിൽ ജാതനായി ചിഹ്നമതിന്നിതാ തത്രകാണും സ്വർഗ്ഗശിശു ഹീനമാം ഗോശാലേ ജീർണ്ണ വസ്ത്രം മൂടികാൺമൂ സാധുവാം പൈതലേ ഏവം ദൂതർ ചൊല്ലും നേരം ഹാ വൻദൂത സംഘം വന്നുകൂടി ഭൂരിശോഭ എങ്ങുമേ നിറഞ്ഞു ഉരചെയ്താർ ഉന്നതത്തിൽ ദൈവത്തിനു പാരം മഹത്വ മത്യധികമായ് ഭൂമിയിൽ ശാന്തിയും
Read Moreആത്മീക ഭവനമതിൽ ചേരും
ആത്മീക ഭവനമതിൽ ചേരും നാളടുത്തയതിനാൽ ആനന്ദ രൂപനാം യേശു പരൻ വഴി തേടുക നീ മനമേ സകല മനുഷ്യരുമീയുലകിൽ പുല്ലുപോൽ എന്നറിക പുല്ലിന്റെ പൂക്കൾ പോലെ മന്നിൽ വാടി തളർന്നു വീഴും കാറ്റടിച്ചാൽ അതു പറന്നുപോം സ്വന്തം ഇടമറിയാതെ തെല്ലും കിടുകിടെ കിടുങ്ങുന്നല്ലോ ലോകം മുഴുവനും ഓർത്തു നോക്കിൽ എവിടെയും അപകടങ്ങൾ ഭീതീ മരണമതും ത്വരിതം പാലകർ പതറുന്നു പാരിതിലുഴലുന്നു വിഫലമല്ലോ ശ്രമങ്ങൾ ക്രിസ്തുവിൽ വസിക്കുന്നവർ ഭവനം പാറമേൽ ഉറച്ചവരായി ഊറ്റമായി അലയടിച്ചാൽ മാറ്റം ലേശം വരാത്തവരായ് […]
Read Moreആത്മാവിൽ ആരാധന തീയാൽ
ആത്മാവിൽ ആരാധന തീയാൽ അഭിഷേകമേ (2) അഗ്നിയാൽ അഭിഷേകം ചെയ്തിടുക നിന്റെ ദാസന്മാർ ജ്വലിച്ചിടട്ടെ രാജ്യങ്ങൾ വിറക്കട്ടേ യേശുവിൽ- നാമത്തിൽ ദാസന്മാർ പുറപ്പെടട്ടെ ബാലന്മാർ വൃദ്ധന്മാർ യുവതികൾ യുവാക്കന്മാർ ആത്മാവിൽ ജ്വലിച്ചിടട്ടെ സകല ജഡത്തിന്മേലും യേശുവിൻ ആത്മാവ് ശക്തിയായി വെളിപ്പെടുന്നു (2) രോഗങ്ങൾ മാറുന്നു ക്ഷീണങ്ങൾ നീങ്ങുന്നു യേശുവിൽ നാമത്തിനാൽ ഭൂതങ്ങൾ ഓടുന്നു ശാപങ്ങൾ നീങ്ങുന്നു യേശുവിൻ നാമത്തിനാൽ (2)
Read Moreആത്മാവേ കനിയേണമേ അഭിഷേകം
ആത്മാവേ കനിയേണമേ അഭിഷേകം പകരേണമേ അഗ്നിജ്വാല പോലെ ഇടിമുഴക്കത്തോടെ(2) അഗ്നിനാവുകൾ എൻമേൽ പതിയേണമേ(2) ജാതികൾ തിരുമുൻപിൽ വിറയ്ക്കും വണ്ണം നിന്റെ നാമത്തെ വൈരികൾക്കു വെളിപ്പെടുത്താൻ(2) തീയിൽ ചുള്ളി കത്തും പൊലെ നീ ഇറങ്ങേണമേ വെള്ളം തിളയ്ക്കുന്ന പോലെ നീ കവിയേണമേ(2) മലകൾ തിരു മുൻപിൽ ഉരുകും വണ്ണം നീ ആകാശം കീറി എന്മേൽ ഇറങ്ങേണമേ(2) ആലയം പുക കൊണ്ടു നിറഞ്ഞ പോലെ അഗ്നിയാലെന്റെ ഉള്ളം നീ നിറയ്ക്കണമേ(2) യിസ്രയേലിൻ ജനത്തിന്റെ വിടുതലിനായ് പണ്ടു മോശമേലാ തീ പകർന്നു […]
Read Moreആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി കൊണ്ടുപോകും വനത്തിൽ കൂടെ സാവധാനത്തിൽ ക്ഷീണരേ സന്തോഷിപ്പിൻ തൻ ഇമ്പമൊഴി കേൾപ്പിൻ സഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ ഉള്ളം തളർന്നേറ്റവും ആശയറ്റ നേരവും ക്രൂശിൽ രക്തം കാണിച്ചു ആശ്വാസം നല്കീടുന്നു ശുദ്ധാത്മാവിൻ പ്രഭയിൽ ഞാനൊളിക്കും നേരത്തിൽ ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ(2) സത്യ സഖി താൻ തന്നേ സർവ്വദാ എൻ സമീപേ തുണെക്കും നിരന്തരം നീക്കും ഭയം സംശയം കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലും സഞ്ചാരി നീ […]
Read Moreആത്മസുഖം പോലെ ഏതു സുഖം പാരിൽ
ആത്മസുഖം പോലെ ഏതു സുഖം പാരിൽ പരമാത്മസുഖം പോലെ ഏതു സുഖം പാരിൽ രാജപ്രതാപമോ ജഡസുഖഭ്രാന്തിയോ മാനസോല്ലാസമോ ആത്മീയനെന്തിനു? കുഞ്ഞു തന്റമ്മയിൻ മാർവ്വിൽ വസിക്കുമ്പോൾ യേശുവിൻ മാർവ്വിലാണാത്മീയ ജീവിതം താലോലഗാനങ്ങൾ അമ്മ ചൊല്ലും പോലെ ആത്മീയർക്കാനന്ദം യേശുവിൻ വാത്സല്ല്യം കട്ടിലുമെത്തയും ചാരും തലയിണ സൌരഭ്യം തൂകുന്ന വാസനാ പൂക്കളും ചൂടുകുളിർമ്മയും ശോഭന കാഴ്ചയും ഏകുന്നാമുടിയും യേശുവിൻ വാത്സല്ല്യം ഏകാന്തജീവിത വരപ്രഭാലബ്ദനായി കൈകൾ തലയ്ക്കു വെച്ചുറങ്ങുമാസാധുവിൻ ശയ്യയിൽ ദൃശ്യരായി വേറാരുമില്ലെന്നാൽ കോടാനുകോടി കളദൃശ്യരങ്ങുണ്ടല്ലോ പൈസയൊന്നും കീശക്കുള്ളിൽ സമ്പാദ്യമായി വേണ്ടെന്നുറച്ചവൻ […]
Read Moreആത്മശക്തിയെ ഇറങ്ങി എന്നിൽ വാ
ആത്മശക്തിയെ, ഇറങ്ങി എന്നിൽവാ മഴപോലെ പെയ്തിറങ്ങിവാ സ്വർഗ്ഗീയതീയേ, ഇറങ്ങി എന്നിൽവാ മഴപോലെ പെയ്തിറങ്ങിവാ ആത്മനദിയായ് ഒഴുകി എന്നിലിന്നുവാ ആത്മശക്തിയായ് ഒഴുകി എന്നിലിന്നുവാ മഴപോലെ പെയ്തിറങ്ങിവാ(4) പെന്തിക്കോസ്തു നാളിലെയാ മാളികമുറി അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ, അഗ്നിജ്വാലപോൽ പിളർന്നിറങ്ങിവാ കോടുങ്കാറ്റുപോലെ വീശി എന്നിൽവാ മഴപോലെ പെയ്തിറങ്ങിവാ(2) കഴുകനെപ്പോലെ ചിറകടിച്ചുയരാൻ തളർന്നുപോകാതെ ബലം ധരിച്ചോടുവാൻ കാത്തിരിക്കുന്നിതാ ഞാനും യഹോവേ ശക്തിയേ പുതുക്കുവാൻ എന്റെ ഉള്ളിൽവാ മഴപോലെ പെയ്തിറങ്ങിവാ(2) ഏലിയാവിൻ യാഗത്തിൽ ഇറങ്ങിയ അഗ്നിയേ മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ അഗ്നിയേ എന്റെ ജീവനിൽ […]
Read Moreആത്മ നിറവിൽ ആരാധിക്കാം
ആത്മ നിറവിലാരാധിക്കാം ആർത്തുപാടി ആരാധിക്കാം പാപക്കറകളെ സ്വന്ത രക്തത്താൽ ശുദ്ധി ചെയ്ത കർത്താവിനെ ആരാധിക്കാം(2) യേശു നാമത്തെ പുകഴ്ത്തീടാം അവന്റെ നാമം മാത്രം വലിയത് യേശു നാഥനെ ഉയർത്തീടാം അവൻ മാത്രം ഉന്നതനാം(2) തൻ ക്രീയകൾ അത്ഭുതമേ തൻ സ്നേഹമനശ്വരമേ തൻ ദയയോ വലിയത് തൻ കരുണ മാറാത്തത്(2) മരണത്തെ ജയിച്ച കർത്തനാം യേശുവിന്റെ ധന്യനാമത്തെ വാദൃഘോഷ നൃത്തത്തോടെ നാം ശക്തി നിറഞ്ഞാരാധിക്കാം(2)
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

