Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Tag Archives: lyrics malayalam

ആകാശത്തേരതിൽ ക്രിസ്തേശുരാജൻ

ആകാശത്തേരതിൽ ക്രിസ്തേശുരാജൻ താൻ വരും വേഗം വിൺദൂതരുമായ് ന്യായാധിപാലകനായ് സർവ്വജാതിമതസ്ഥരെയും തിരുസന്നിധെ ചേർത്തിടുവാൻ ഇടം വലമായ് തിരിച്ചവരെ വിധിച്ചിടും തൽക്ഷണത്തിൽ;- ആകാശ… ഈ ലോകത്തെ വിധിച്ചിടാൻ സാത്താനെ ബന്ധിച്ചിടാൻ നശപാതെ പോയവരെ നിത്യാഗ്നിയിൽ തള്ളിടുവാൻ;- ആകാശ…

Read More 

ആകാശമേ കേൾക്ക ഭൂമിയെ

ആകാശമേ കേൾക്ക ഭൂമിയെ ചെവി തരിക ഞാൻ മക്കളെ പോറ്റി വളർത്തി അവർ എന്നോടു മത്സരിക്കുന്നു കാള തന്‍റെ ഉടയവന്‍റെ കഴുത തന്‍റെ യജമാനന്റെ പുൽതൊട്ടി അറിയുന്നല്ലോ എൻ ജനം അറിയുന്നില്ല അകൃത്യഭാരം ചുമക്കും ജനം ദുഷ്പ്രവർത്തിക്കാരുടെ മക്കൾ വഷളായി നടക്കുന്നവർ ദൈവമാരെന്നറിയുന്നില്ല ആകാശത്തിൻ പെരിഞ്ഞാറയും കൊക്കും മീവൽപ്പക്ഷിയും അവ തന്‍റെ കാലമറിയും എൻ ജനം അറിയുന്നില്ല

Read More 

ആകാശം അതു വർണ്ണിക്കുന്നു

ആകാശം അതു വർണ്ണിക്കുന്നു എന്റെ ദൈവത്തിൻ മഹത്വം തന്റെ കൈ വേലകളിൻ സുന്ദരവിളംബരം ആകാശത്തിൻ വിതാനം (2) നീലാകാശത്തിൻ വിതാനം ഹല്ലേലുയ്യാ ആകാശത്തിൻ വിതാനം (2) സൂര്യചന്ദ്രാദികളും വെള്ളി മേഘങ്ങൾ താരകളും (2) വാനിൽ പറക്കും പറവകളും (2) അലയാഴികളും മന്ദമാരുതനും തരു പൂങ്കൊടി പൂഞ്ചോലയും(2) അവ പാടുന്നു തൻ മഹത്വം-ഹല്ലേലുയ്യാ പാടുന്നു തൻ മഹത്വം(2) കാൽവറി മാമലയും അതിൽ ഉയർത്തിയ മരക്കുരിശും (2) ആ കാരിരുമ്പാണികളും (2) ആ മുൾമുടിയും ആ ചാട്ടവാറും അവൻ ഒഴുക്കിയ […]

Read More 

ആകാശ മേഘങ്ങളിൽ ക്രിസ്തൻ

ആകാശ മേഘങ്ങളിൽ ക്രിസ്തൻ ആഘോഷമായ് വരുന്നു ആർപ്പിടാൻ ഒരുങ്ങുക പ്രിയരെ ആ ദിനം ആഗതമായ്… ആകാശ ഗംഭീര ധ്വനി മുഴങ്ങും സ്വർഗ്ഗേ കേട്ടിടും ദൂതർ സ്വരം ദൈവത്തിൻ കാഹള ശബ്ദമതും കേൾക്കും ഇറങ്ങും കർത്തനും മേഘമതിൽ;- ആകാശ… ക്രിസ്തുവിൽ മരിച്ചവരോ-മുൻപേ ഉയിർക്കും തേജസ്സോടെ ഭൂതലേ വസിക്കും വിശുദ്ധ ഗണങ്ങൾ പോയിടും ആദിനം മേഘമതിൽ;- ആകാശ… കഷ്ടങ്ങൾ അടിക്കടിയായ്-വന്നു ഭീതി ഉയർത്തിടുമ്പോൾ വാഗ്ദത്തം തന്നവൻ, വാക്കു മാറാത്തവൻ കൂടെയുണ്ടെപ്പോഴും ആശ്വാസമായ്;- ആകാശ… പരിഹാസം നിന്ദകളാൽ-ലോകർ പഴിചൊല്ലും നേരത്തിലും ലോകത്തെ […]

Read More 

ആഹ്ളാദ ചിത്തരായ് സങ്കീർത്തനങ്ങളാൽ

ആഹ്ളാദ ചിത്തരായ് സങ്കീർത്തനങ്ങളാൽ ദൈവത്തെ വാഴ് ത്തീടുവിൻ ശക്തിസങ്കേതമാംഉനംനതനീശനെ പാടിപുകഴ് ത്തീടുവിൻ (ആഹ്ളാദ ചിത്തരായ്) തപ്പുകൾകൊട്ടുവിൻ കിന്നരവീണകൾ ഇമ്പമായ് മീട്ടീടുവിൻ ആർത്തു ഘോഷിക്കുവിൻ കാഹളം മുഴക്കുവിൻ ആമോദമോടെ വാഴ് ത്തുവിൻ (ആഹ്ളാദ ചിത്തരായ്) നാഥനെവാഴ് ത്തുക ഇസ്രയേലിന്നൊരു ചട്ടമാണോർത്തീടുവിൻ സ്തുതികളിൽ വാണീടും സർവ്വശക്തനെ സദാ സ്തോത്രങ്ങളാൽ പുകഴ് ത്തുവിൻ (ആഹ്ളാദ ചിത്തരായ്) കഷ്ടകാലത്തവൻ മോചനംനൽകിയെൻ ആരവം നീക്കി ദയാൽ താളമേളങ്ങളാൽ പാട്ടുപാടി ഉന്നത നാമം സദാ വാഴ് ത്തുവിൻ (ആഹ്ളാദ ചിത്തരായ്

Read More 

ആദ്യന്തമില്ലാത്ത നിത്യന്‍റെ കാന്ത്യാ

ആദ്യന്തമില്ലാത്ത നിത്യന്‍റെ കാന്ത്യാ പ്രദ്യോതനൻപോൽ പ്രകാശിച്ചു നിൽക്കും സദ്യോഗമാർന്നുള്ള ദിവ്യാനനങ്ങൾ ഇദ്ദമ്പതിക്കേക ശ്രീയേശുനാഥാ! താൽക്കാലികങ്ങളാം ഭോഗങ്ങളെല്ലാം ആത്മാനുഭൂതിയിൽ നിസ്സാരമായി കാണ്മാൻ കരുത്തുള്ള സ്വർഗ്ഗീയ കണ്ണാൽ ശോഭിക്കുമാറാക ശ്രീയേശുനാഥാ! ആനന്ദവാരാശി തന്നിൽ പരക്കും വിചീതരംഗങ്ങളാർക്കുന്ന ഗാനം വേദോക്ത സീമാവിലെത്തി ശ്രവിപ്പാൻ ഏകീടു കർണ്ണങ്ങൾ ശ്രീയേശുനാഥാ! മൂഢോപദേശക്കൊടുങ്കാടു ശീഘ്രം പാടേ തകർത്തങ്ങു ഭസ്മീകരിപ്പാൻ ചൂടോടെ കത്തിജ്വലിക്കുന്ന നാവും നീടാർന്നു നൽകീടു ശ്രീയേശുനാഥാ! സാധുക്കളായുള്ള മർത്ത്യർക്കു വേണ്ടി ചാതുര്യയത്നം കഴിച്ചേതു നാളും മാധുര്യദാനം പൊഴിക്കുന്ന കൈകൾ ഇദ്ദമ്പതിക്കേക ശ്രീയേശുനാഥാ! സീയോൻ മണാളന്റെ […]

Read More 

ആദ്യ സ്നേഹം നിന്നിൽ ഇന്നും

ആദ്യ സ്നേഹം നിന്നിൽ ഇന്നും ഉണ്ടോ സോദരാ-നീ യേശുവെ കണ്ട നാളിലെ ചൂടു നിന്നുള്ളിൽ ഇന്നുണ്ടോ സോദരാ – നിനച്ചിടുക എന്തൊരു സ്നേഹം! എന്തൊരു ഐക്യത! എന്തൊരു കൂട്ടായ്മ! എന്തൊരു പ്രാർത്ഥന! എന്തൊരു താഴ്മ! എന്തൊരു ആവേശം!-അതിന്നും ഉണ്ടോ എന്തു വിശ്വാസം! എന്തു വിശുദ്ധി! എന്തൊരു ദൈവഭയം! എന്തു പ്രത്യാശ! എന്തു സഹായം! എന്തൊരു കാരുണ്യം!- അതെങ്ങു പോയി? അയ്യോ സോറി എന്റെ പൊന്നു ബ്രദറേ ഭയങ്കര ബിസിയാണ് സൺഡേയും മൺഡേയുംഫ്രൈഡേയും എല്ലാം ഓരോരോ കാര്യങ്ങളാ- എന്തു […]

Read More 

ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാം

ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാം യേശു അന്തമില്ലാത്തൊരു രാജ്യം സ്ഥാപിച്ചു വാഴും എന്നേക്കും നാനാ ദേശക്കാരെല്ലാരും തൻ സ്നേഹത്തിൽ സ്തുതിപാടും പൈതങ്ങൾക്കൂടെ ഘോഷിക്കും വിശേഷമാം തൻ നാമത്തെ യാചനകൾ സ്തോത്രമെല്ലാം തൻ നാമത്തിൽ ഉയർന്നീടും നാനാജനം വണങ്ങീടും രാജാധിരാജൻ കർത്തനെ വേദനക്ളേശം പാപവും പോകും അശേഷം എന്നേക്കും സ്വാതന്ത്രം ഭാഗ്യം പൂർണ്ണത എല്ലാവർക്കും ലഭിച്ചീടും ലോകർ വരട്ടെ തൻ മുൻപിൽ സ്തുതി സ്തോത്രത്തോടു കൂടെ മേൽ ലോകസൈന്യം പാടട്ടെ ഭൂമി ചൊല്ലീടട്ടെ ആമേൻ

Read More 

ആദിത്യൻ പ്രഭാതകാലേ

ആദിത്യൻ പ്രഭാതകാലേ ആനന്ദമായ് വിളങ്ങുമ്പോൾ ആടലൊഴിഞ്ഞെന്നാത്മാവേ ആരംഭിക്ക നിൻ കൃത്യങ്ങൾ നിദ്രയിലെന്നെ ഏററവും ഭദ്രമായ് കാത്ത നാഥനെ മൃത്യുവാം നിദ്ര തീരുമ്പോൾ ശുദ്ധാ നിൻരൂപം നൽകുക ബാലസൂര്യന്‍റെ ശോഭയിൽ ആകവെ മാറും മഞ്ഞുപോൽ ചേലോടെൻ പാപമാം ഹിമം നീക്കുക സ്വർഗ്ഗ സൂര്യനെ എൻ ചിന്ത കമ്മം വാക്കുകൾ മുററും നീ താൻ ഭരിക്കുക ഹൃദയെ ദിവ്യ തേജസ്സിൻ കാന്തി സദാ വളർത്തുക സവ്വാശ്വാസത്തിൻ താതനെ വാഴ്ത്തുവിൻ ലോകരാകവെ വാഴ്ത്തിൻ സ്വർഗ്ഗ സൈന്യവുമേ വാഴ്ത്തിൽ പിതാപുത്രാത്മനെ

Read More 

ആമേൻ കർത്താവേ വേഗം വരണേ

ആമേൻ കർത്താവേ വേഗം വരണേ ആകാശം ചായിച്ചു ഇറങ്ങേണമേ താമസിക്കല്ലേ സീയോൻ മണാളാ താമസിക്കല്ലേ ശാലേം രാജനേ ആശയേറുന്നു നിൻ മുഖം കണ്ടിടാൻ കാഹളത്തിൻ നാദം വാനിൽ കേട്ടിടുവാൻ ഇഹത്തിലെ വാസം വിട്ടു പറന്നിടുവാൻ ബഹുദൂതരോടു കൂടെ ആർത്തിടുവാൻ മഹത്വത്തിൻ രാജാവേ നീ എഴുന്നള്ളണേ;- ആമേൻ… ലോകത്തിന്‍റെ മോഹം ഏറിടുന്നേ പാപത്തിന്റെ ഭോഗം പെരുകിടുന്നേ മയങ്ങുന്ന മണവാട്ടി പോലെ ജനം മാറീടുന്നു പാപം തഴച്ചിടുന്നേ;- ആമേൻ… ഭക്തിയുടെ വേഷമെങ്ങും കാണുന്നല്ലോ ശക്തിയുടെ സാക്ഷ്യമെങ്ങും കുറഞ്ഞിടുന്നേ നിത്യനായ ദൈവമെ […]

Read More