കാത്തിരുന്ന നാളടുത്തിതാ കാന്തനേശു
കാത്തിരുന്ന നാളടുത്തിതാ കാന്തനേശു വന്നിടുവാറായികാത്തിരിക്കും തൻ വിശുദ്ധരെ വേളിചെയ്യാൻ മേഘേവരുമെകാന്തനെ താമസം ആകുമോ ആഗമം(2)കാത്തിരുന്നു കൺകൾ മങ്ങുന്നേ താമസിക്കല്ലെ വരാൻ പ്രീയാ (2)രക്തത്താലെ വീണ്ടെടുത്തതാം സത്യസഭയൊന്നായ് മോദമായ്ആർത്തിയോടെ നോക്കിപാർത്തതാം സുപ്രഭാതം ഇത്രദൂരമോ;-ചേറ്റിൽ കിടന്നെന്നെ സ്നേഹമായ് പുണ്യനിണത്താലെ കഴുകികറ-വാട്ടം മാലിന്യമേതും ഏശാതെ തൻ മുമ്പിൽ നിർത്തുവാൻ;- മുൾമുടി അണിഞ്ഞുപോയവൻ പൊൻകിരീടം ചൂടി തേജസ്സിൽആഗമിക്കും നാളടുത്തിതാ അടയാളം കാണുന്നു സദാ;-കോടാകോടി ശുദ്ധർ തേജസ്സിൽ പ്രീയൻ മുഖം ദർശിച്ചീടുമെകണ്ണുനീർ തുടയ്ക്കും തൃക്കയ്യാൽ ദുഖമെല്ലാം ഓടിപ്പോകുമേ;-കഷ്ടതകൾ തീരാൻ കാലമായി കാന്തനേശു വെളിപ്പെടാറായ്ആർത്തിയോടെ വേലതികക്കാം […]
Read Moreകരുതുന്ന യേശു എന്‍റെ കൂടെയുള്ളതാൽ
കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാൽകലങ്ങാത്ത മനമായ് ജീവിച്ചീടാംപതറാതെ യാത്ര തുടർന്നീടുവാൻപരിചയായ് എൻ പ്രാണനാഥനുണ്ട്നിന്‍റെ തിരു കൃപ എനിക്കു മതിബലഹീനതയിൽ ശക്തി പകർന്നു തരുംഞാൻ സന്തോഷിക്കും ഞാൻ ആരാധിക്കുംഎന്നെ സമ്പൂർണൻ ആക്കിയതാൽ (2)ആശയില്ലാതെ എൻ പാദങ്ങൾ തെറ്റിആശ്രയമായി നാഥൻ മാർവിൽ ചാരിചെങ്കടൽ രണ്ടായി പിളർന്ന നാഥൻചങ്കിലെ ചുടു ചോര നമുക്കായി ചിന്തി;-പ്രതിഫലം നൽകുവാൻ യേശു വരുംപ്രത്യാശയോടെ ഞാൻ കാത്തിരുപ്പുഇഹത്തിലെ കഷ്ടത അന്നു തീരുംഇരുളിനെ നാഥൻ അന്നു വെളിച്ചമാക്കും;-
Read Moreകരുതുന്നവൻ അവനല്ലയോ കാക്കുന്നവൻ
കരുതുന്നവൻ അവനല്ലയോകാക്കുന്നവൻ എന്നും കൂടെയില്ലേനിന്‍റെ വേദനകൾ അറിയുന്നവൻ നിന്‍റെ ശോധനയിൽ കൂടെയില്ലേകൂരിരുൾ മൂടിടും വേളകളിൽ വെളിച്ചമായ് യേശു എൻ മുമ്പിലുണ്ട്അമ്മയെപ്പോലെന്നെ ആശ്വസിപ്പിക്കും തൻകരങ്ങളാൽ താങ്ങി നടത്തുമെന്നുംഈ മരുയാത്രയിൽ ക്ഷീണിക്കുമ്പോൾ ബലം നൽകിയെന്നെ താങ്ങീടുമെശത്രുഭയം തെല്ലും ഏശിടാതെന്നെ തൻ കരങ്ങളാൽ താങ്ങി നടത്തുമെന്നും
Read Moreകരുതുന്നവൻ എന്നെ കാക്കുന്നവൻ
കരുതുന്നവൻ എന്നെ കാക്കുന്നവൻമയങ്ങുകില്ലുറങ്ങുകില്ല (2)മനം നൊന്തു കരഞ്ഞിടുമ്പോൾ എന്‍റെ അരികിലായ് അവനണയും(2)ആയിരം നാവിനാൽ വർണ്ണ്യല്ല ഈഅളവറ്റ അനുഭവത്തെ (2)എന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത്എന്‍റെ ആത്മാവിനാനന്ദമേആരോരുമില്ലാതെ ഞാൻ എന്‍റെ വിഷമത്തിൽ ഞെരുങ്ങിയപ്പോൾവല്ലഭൻ വലംകയ്യിൽ പരിപാലകൻ എന്‍റെ അല്ലലകറ്റിയല്ലോഎന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത് എന്‍റെ ആത്മാവിനാനന്ദമേലോകമെന്നെ പകച്ചിടുമ്പോൾ തെല്ലും ക്ലേശമെന്നിൽ ഏതുമില്ലലോകത്തെ ജയിച്ച എൻ ജീവനാഥൻഎങ്ങും കാവലായ് കൂടെയുണ്ട് എന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത് എന്‍റെ ആത്മാവിനാനന്ദമേ
Read Moreകരുതുന്നവൻ എന്നെ കരുതുന്നവൻ ഓളങ്ങളേറുമീ
കരുതുന്നവൻ എന്നെ കരുതുന്നവൻഓളങ്ങളേറുമീ ജീവിതസാഗരെകരം പിടിച്ചെന്നെ നയിക്കുന്നവൻഎന്നെ കരുതുന്നവൻരാവും പകലും അകലാതരികിൽമേഘത്തിൻ തണലായ് അഗ്നിത്തൂണിൻ പ്രഭയായ്(2)മരുഭൂയാത്രയിൽ സാന്ത്വനമേകി;-സൈന്യത്താലുമല്ല ശക്തിയാലുമല്ലദൈവത്തിന്‍റെ ആത്മശക്തിയാലല്ലോ(2)കൃപമേൽ കൃപ പകർന്നനുദിനമെന്നെ;-ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും പരംഅതിശയകരമായ് വഴിനടത്തുന്നവൻ(2)ആപത്തിൽ രോഗത്തിൽ കൈവെടിയാതെ;-യേശുവിൻ സ്നേഹത്തിൽ സഹജരെ കരുതാംപരിപാലിയ്ക്കാം ദൈവസൃഷ്ടികളെയെല്ലാം(2)ഇരുളിലും ശോഭിച്ചു കർത്താവിനെ സ്തുതിക്കാം;-
Read Moreകരുതുന്നവൻ കർത്തനല്ലയോ
കരുതുന്നവൻ കർത്തനല്ലയോ കാക്കുന്നവൻ കരുത്തനല്ലയോകലങ്ങേണ്ട മനമേ നീ കർത്തൻ കരങ്ങളിലല്ലയോ നീ (2)പ്രതികൂലങ്ങൾ പർവ്വതങ്ങൾ പോൽമുന്നിൽ വന്നാലും നീ ഭയപ്പെടേണ്ട (2)കർത്തനേശു കൂടെയുണ്ടല്ലോ ജയവീരനായി നടത്താൻ (2)ഭാവിയോർത്തു നീ ഭാരപ്പെടുന്നോചിന്താഭാരത്താൽ നീ വലഞ്ഞിടുന്നോ (2)സമർപ്പിക്ക നിന്‍റെ ഭാരങ്ങൾ ചുമക്കുവാൻ നാഥനുണ്ടല്ലോ (2)അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നോൻസദാകാലവും കൂടെയുള്ളതാൽ(2)സങ്കടങ്ങൾ വേണ്ട തെല്ലുമേ സന്തോഷത്താൽ പാടിസ്തുതിക്കാം(2)
Read Moreകരുണയിൻ ദൈവമേ നിൻ കൃപ എന്‍റെ ബലം
കരുണയിൻ ദൈവമേ നിൻ കൃപ എന്‍റെ ബലംകരുതെന്നെ കണ്മണി പോൽ പതറാതീ പാരിടത്തിൽനാശത്തിൻ ഗർത്തമതിൽ വീണു ഞാൻ കേണപ്പോൾയേശു തൻ തിരുക്കരത്താൽ വിടുതൽ എകിയല്ലോപാരിടം-അഖിലവുമേ നാശം-ഭാവിക്കുമെന്നാൽകർത്തനിൽ അശ്രയിപ്പോർ നിത്യമായ് നിലനിന്നിടുംഇഹലോക ജീവിതത്തിൽ പതറാതെ അനുഗമിപ്പാൻവഹിക്കണേ കരതലത്തിൽ വഴിയാകും യേശുനാഥായേശുവിൽ ആശ്രയിച്ചു ക്രിസ്തുവിൽ വളർന്നീടുവാൻഈശനെ നിൻ കൃപയാൽ നിറയ്ക്കുക അനുദിനവുംവിശ്വത്തിൽ ഉടനീളവും വിശ്വസ്തർ കുറഞ്ഞിടുമ്പോൾവിശ്വാസികളായ നാം വിശ്വസ്തരായ് വിളങ്ങാംഉലക മഹാന്മാരെല്ലാം മണ്ണിൽ മറഞ്ഞിടുമ്പോൾവല്ലഭൻ യേശുമാത്രം ഉയിർത്തു ജീവിക്കുന്നുവേഗം വന്നീടാമെന്നു നൽ-വാഗ്ദത്തം നൽകിയോനെവാഗ്ദത്തം പോലെ വേഗം വന്നെന്നെ ചേർക്കണമേതുണയെനിക്കെശുവേ എന്ന […]
Read Moreകരുതുന്നവൻ ഞാൻ അല്ലയോ കലങ്ങുന്ന
കരുതുന്നവൻ ഞാനല്ലയോകലങ്ങുന്നതെന്തിനു നീകണ്ണുനീരിന്‍റെ താഴ്വരയിൽകൈവിടുകയില്ല ഞാൻ നിന്നെഎന്‍റെ മഹത്വം കാണുക നീഎന്‍റെ കയ്യിൽ തരിക നിന്നെഎന്‍റെ ശക്തി ഞാൻ നിന്നിൽ പകർന്നുഎന്നും നടത്തിടും കൃപയിൽ;-എല്ലാവരും നിന്നെ മറന്നാൽഞാൻ നിന്നെ മറന്നിടുമോഎന്‍റെ കരത്തിൽ നിന്നെ വഹിച്ചുഎന്നും നടത്തിടും ധരയിൽ;-അബ്രഹാമിന്‍റെ ദൈവമല്ലയോഅത്ഭുതം ഞാൻ ചെയ്കയില്ലയോചെങ്കടലിലും വഴി തുറപ്പാൻഞാനിന്നും ശക്തനല്ലയോ;-
Read Moreകരുണയിൻ കാലങ്ങൾ മാറിടുമേ
കരുണയിൻ കാലങ്ങൾ മാറിടുമേഭയങ്കര ന്യായവിധി വന്നീടുമേഅപ്പത്തിൻ വിശപ്പല്ല വെള്ളത്തിൻ ദാഹമല്ലദൈവ വചനത്തിന്‍റെ വിശപ്പുതന്നെ,അന്നു ദേശത്തേയ്ക്കയയ്ക്കുന്നനാളുകളടുത്തുപോയ്രക്ഷ നീ നേടിക്കൊൾക;- കരുണയിൻ….കിഴക്കുപടിഞ്ഞാറങ്ങു തെക്കുവടക്കുമായ്വചനമന്വേഷിച്ചങ്ങലഞ്ഞു നടക്കും,അന്നു യൗവ്വനക്കാരെല്ലാംഅവിടെ-അവിടെയായിബോധം കെട്ടങ്ങു വീഴുമേ;- കരുണയിൻ….കർത്താവിൻ പൈതലന്ന് സ്വർഗ്ഗമണിയറയിൽകർത്താവിനോടു കൂടി വാസംചെയ്യും,എന്‍റെ കഷ്ടത എല്ലാം മാറി കണ്ണീർ തുടച്ചീടുന്ന ഭാഗ്യദിവസമാണ്;- കരുണയിൻ…
Read Moreകഷ്ടങ്ങൾ ഏറി അവൻ അത്ഭുത മന്ത്രി
കഷ്ടങ്ങൾ ഏറി വന്നീടിലുംകൈവിടുകില്ല നാഥൻ മാറാത്തവൻ മറയാത്തവൻവാക്ക് മാറാത്തവൻഅവൻ അത്ഭുത മന്ത്രി വീരനാം ദൈവംനിത്യപിതാവെൻ രാജാവ്ഹാലേലുയ്യ ഹാലേലുയ്യഹാലേലുയ്യ ഹാലേലുയ്യകൂരിരുൾ പാതയിൽ അഗ്നിസ്തംഭംമരുഭൂമിയിൽ മേഘത്തണൽദാഹിക്കുമ്പോൾ തീക്കൽ പാറവിശക്കുമ്പോൾ ദിനവും മന്ന;- അവൻ…കഷ്ടതയിലെൻ ഉറ്റ സഖി തീച്ചൂളയിലെൻ കൂടെയുള്ളോൻചെങ്കടൽ മദ്ധ്യേ പുതു വഴിയാണവൻമാറയിലെന്നും മാധൂര്യവാൻ;- അവൻ…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

