Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

യേശുവിനായെൻ ജീവിതം നല്‍കാമെൻ

യേശുവിനായെൻ ജീവിതം നല്കാമെൻ
ആയുസ്സിൻ നാൾകളെല്ലാം
ശ്വാശതമായൊരു ദേശമെനിക്കായ് എൻ
നാഥൻ ഒരുക്കുന്നതാൽ (2)

നല്കീടുന്നെൻ ജീവിതം നിൻ കൈകളിൽ
പൂർണ്ണമായി യേശു നാഥനേ (2)

ദൂരത്ത് നിന്നു ഞാൻ ചാരത്തണയാതെ
എൻ ജീവിതം തൂകി തകർത്തു പോയി (2)
മാറത്തണയ്ക്കുവാൻ താങ്ങുവാൻ നീയന്നാ
ക്രൂശിൽ തകർന്നതു സ്നേഹം (2);- നല്കിടുന്നെൻ

നിത്യ നാടിൻ വഴി എനിയ്ക്കായ് തുറന്ന എൻ
യേശുവേ പിൻ ചെല്ലുമെന്നും (2)
വിശ്വാസ ജീവിത പോർക്കളത്തിൽ ഞാൻ
തളരാതെ മുന്നേറുമെന്നും (2);- നല്കിടുന്നെൻ

യേശുവിന്നരികിൽ വാ പാപീ
നീതിയാം യഹോവായേ തിരുചരണമെന്‍റെ ശരണം
Post Tagged with


Leave a Reply