Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

യേശുവിന്നരികിൽ വാ പാപീ

യേശുവിന്നരികിൽ വാ പാപീ
ഈശൻ നിൻ ദുരിതങ്ങൾ മോചിക്കും വേഗാൽ

പാപത്തിൽ കിടന്നു നീ – നകരത്തീയതിൽ വീണു
എരിയാതീ നിമിഷം നീ – വരിക വൈകാതെ

നിൻപാപമഖിലവും – തങ്കണ്ണിനു മുമ്പാകെ
കാണുന്നായതിനാലെ – താണു നീ വേഗം

പാപിക്കാശ്രയമായി –താനല്ലാതെയില്ലാരും
പാദെ ചേർന്നിടുന്നോരെ – പാലിക്കുന്നോരു

ആണിപ്പാടുകളുള്ള – പാണിനീട്ടിയും കൊണ്ടു
ക്ഷീണരെ വിളിക്കുന്നു-കാണുന്നില്ലെ നീ

ഒന്നുകൊണ്ടുമെൻ ചാരെ – വന്നീടും നരരെ ഞാൻ
നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നോരു

നിന്നെനോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നു
പിന്നെയെന്നു നീ ചിത്തെ – ചിന്തിച്ചീടാതെ

ഉന്നതൻ വിളികേട്ടു – പിന്നാലെ വരികെന്നാൽ
പൊന്നുലോകത്തിലെന്നും – സമ്മോദാൽ വാഴാം

നീലാകാശവും കടന്നു ഞാൻ പോകും എന്‍റെ
നീതിയാം യഹോവായേ തിരുചരണമെന്‍റെ ശരണം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.