Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Category Archives: Music

എന്നേശുവേ ആരാധ്യനേ അങ്ങേയ്ക്കായിരം

എന്നേശുവേ ആരാധ്യനേ അങ്ങേയ്ക്കായിരമായിരം സ്തോത്രം ആയിരമായിരം നന്ദി ഇരുളേറിടുമെൻ ജീവിതപാതയിൽ വിഘ്നമാം മലനിരകൾ എങ്കിലും അനുദിനമെന്നെ കരുതിടും കാന്തനേ എൻ ജീവപ്രകാശമേ;- എന്നേശുവേ… കുറ്റബോധത്തിൻ കുത്തുകളേറ്റേറ്റു തകർന്നതാം എന്നെ… മുറ്റുമായ് കുറ്റമറ്റവനായ് തീർത്തതാം നാഥനെ എൻ രക്ഷാദായകാ;- എന്നേശുവേ… ഒരോരോ ദിനവും അവിടുന്നെനിക്കായ് ദാനമയ് നൽകിയതാം കൃപകൾ ഒരോന്നായ് ഒർക്കുമ്പോൾ എന്നുള്ളം നന്ദിയാൽ നിറെഞ്ഞു തുളുമ്പുന്നേ;- എന്നേശുവേ… രോഗ ബന്ധനത്തിൻ വേദനയാലേറ്റം വ്യകുലപ്പെടും വേളയിൽ… എന്നെയും… അൻപോടണച്ചു വിടുവിക്കും വല്ലഭാ എൻ സൗഖ്യദായകാ;- എന്നേശുവേ… ക്ഷയവും വാട്ടവും […]

Read More 

എന്നേശുരാജന്‍റെ വരവു സമീപമായ്

എന്നേശുരാജന്‍റെ വരവു സമീപമായ് എന്നേശുരാജൻ വരുന്നു എതിരേല്പാൻ ഒരുങ്ങുവീൻ തന്‍റെ പ്രധാന ദൂതനാകുന്ന മീഖായേൽ കാഹളങ്ങൾ ഊതിടുമ്പോൾ ഭൂതലം വിറയ്ക്കുമേ ഭൂതലമോ പെരും കാറ്റിനാലിളകിടും കായലും സമുദ്രങ്ങളും ഒന്നുപോൽ മുഴങ്ങുമേ അപ്പോൾ തന്‍റെ ദൂരത്തായവർക്കു ഭ്രമമേ-അവർ ഭൂമി നെടുനീളെ ഓടി ആശ്വാസങ്ങൾ തേടുമേ ഈ ലോകത്തെ സ്നേഹിപ്പോർക്കു ഭീതിയേറുമേ ഈ ലോകം നിന്നെ വെറുക്കും നീ അന്ധനായത്തീരുമേ തന്നാൽ മുദ്രകുത്തപ്പെട്ട ശുദ്ധിമാന്മാരോ? ദൈവ ജാതന്‍റെ വരവിൽ ഹല്ലേലുയ്യാ പാടുമേ കുഞ്ഞാട്ടിന്‍റെ കോപദിവസം വരുന്നേരം ഓടും ദുഷ്ടർ തേടും […]

Read More 

എന്നേശുരാജൻ വേഗം വരും മേഘതേരിൽ

എൻ യേശുരാജൻ വേഗം വരും മേഘതേരിൽ തന്‍റെ ദൂതരുമായ് അന്നു മാറുമെൻ ഖേദമെല്ലാം പ്രിയനുമായ് വാഴും യുഗായുഗം ജയം ജയം യേശു രക്ഷകന് ജയം ജയം യേശു കർത്താവിന് പൊന്നേശു രാജാ മൽ പ്രാണനാഥാ ജയം ജയം നിനക്കെന്നെന്നുമേ ഓർക്കുകിൽ ആ സ്വർഗ്ഗ വാസം എത്ര മനോഹരം എത്ര ശ്രേഷ്ഠം ആ സന്തോഷ നാളിനായ് ഞാൻ ആർത്തിയായ് നോക്കി പാർത്തിടുന്നെ ക്ലേശം നിറയും ലോക വാസം നിസ്സാരമായ് ഞാൻ എണ്ണിടുന്നെ നാഥനെ പുല്കും നാളിനായ് ഞാൻ ആർത്തിയായ് […]

Read More 

എന്നേശുപോയ പാതയിൽ പോകുന്നിതാ

എന്നേശുപോയ പാതയിൽ പോകുന്നിതാ ഞാനും തൻസ്നേഹത്തിൻ കരങ്ങളാലെന്നെ നടത്തുന്നു യേശുവിന്‍റെ കൂടെ ഞാൻ കുരിശിന്‍റെ പാതയിൽ കുരിശിന്‍റെ പാതയിൽ പാതയിൽ ഞാൻ പോകുമേ പതറാതെ പോകുമേ പോകുമേ യേശുവിന്‍റെ കൂടെ ഞാൻ ബന്ധുമിത്രങ്ങളാദിയോരെ-ത്രയെതിർത്താലും എന്തുമെൻ ജീവപാതയിൽ വന്നുഭവിച്ചാലും ദാരിദ്ര്യ പീഡമൂലമെൻ ദേഹം തളർന്നാലും പാരിച്ച ദുഃഖഭാരത്താൽ ഹൃദയം തകർന്നാലും ലക്ഷോപലക്ഷം സ്നേഹിതർ പാപത്തിൽ ചാകുന്നു രക്ഷാവഴിയവർക്കു ഞാൻ ചൊല്ലേണ്ടതല്ലയോ? ലോകജനങ്ങളെത്രയോ സമരങ്ങൾ നടത്തുന്നു ക്രൂശിന്‍റെ വീരസേനകൾ നാം മാത്രമുറങ്ങുകയോ? എന്നായുസ്സ് നാൾ മുഴുവനും തൻ പിൻഗമിക്കും ഞാൻ […]

Read More 

എന്നേശുനാഥൻ വരുമെ രാജാധിരാജനായ്

എന്നേശുനാഥൻ വരുമെ രാജാധിരാജനായ് ഒരുനാൾ ന്യായാധിപാലകൻ താൻ(2) പ്രഭാവമോടെ വരുമേ അവൻ അധിപതിയായിനി വരുമ്പോൾ തരും പ്രതിഫലം തൻ നീതിപോലെ വരും പുതുമയിൻ പുലരീനാദം(2) തിരുജനങ്ങളിൽ പ്രത്യാശഗാനം ഭൂവിൻ അധിപതിയായോൻ വാണിടും പാലകനായി കാലത്തിൻ തികവിൽ വരുവാൻ ലോകത്തെ ഭരണം ചെയ്യും;- എന്നേശു… മാനവജാതിയെ സർവ്വം മാറ്റം വരാതുള്ള വചനം മാറ്റും ഇരുപക്ഷത്തേക്കും ഇടയൻ തൻ ആടിനെപ്പോൽ;- എന്നേശു… കാലങ്ങൾ തീർന്നിടും മുന്നേ വേലകൾ തീർത്തു നാം വേഗം ശുദ്ധസിംഹാസന മുന്നിൽ ശുദ്ധമായ് നിന്നിടാനൊരുങ്ങാം;- എന്നേശു…

Read More 

എന്നേശു വന്നിടുവാൻ എന്നേ ചേർത്തിടുവാൻ

എന്നേശു വന്നിടുവാൻ എന്നേ ചേർത്തിടുവാൻ കാലമിങ്ങടുത്തുവല്ലോ ആകുലമില്ലാത്ത വീട്ടിൽ ഞാനെത്തുവാൻ കാലമങ്ങടുത്തുവല്ലോ ഞാനാശ്രയിച്ചീടും എന്നാത്മനാഥനിൽ ഞാനാശ്വസിച്ചീടും എൻ ജീവനാഥനിൽ ഞാൻ ഓർത്തിടും ഞാൻ പാടിടും ഞാൻ ധ്യാനിച്ചീടും കർത്തൻ ചെയ്ത നന്മകളെല്ലാം എന്നേ വീഴ്ത്തിടുവാൻ ശത്രു ഒരുങ്ങുമ്പോൾ പ്രിയനിൽ ആശ്രയിക്കും ശത്രുവിൻ കൈയ്യിൽ അകപെടാതെ കർത്തൻ കരത്തിൽ വഹിക്കും സന്തോക്ഷവീട്ടിൽ ഞാൻ കർത്തനോടൊപ്പം ഞാൻ നിത്യകാലം വസിക്കും സന്തോക്ഷത്തോടെ എൻ ജീവനാഥനെ നിത്യകാലം ആരാധിക്കും

Read More 

എന്നേശു വന്നിടും എന്നാശ ഒന്നിതേ

എന്നേശു വന്നിടും എന്നാശ ഒന്നിതേ അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ എന്നേശു വീണ്ടും വന്നിടും ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ താഴാതെ താങ്ങിടുന്നവൻ കാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെ തേജസ്സിൽ സ്വീകരിക്കുവാൻ;- എന്നേശു… സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ മേഘാരൂടനയ് വരുന്നവൻ രാജധിരാജനേശു പൂർണ്ണ മഹിമകളിൽ എന്നെയും ചേർത്തിടുവാനയ്;- എന്നേശു… വിണ്ണിലെൻ വീടൊരുക്കി വേഗം വരാമെന്ന വാഗ്ദത്തം തന്ന നാഥനായ് നാൾതോറും കാത്തു പാർത്തു തൻ സേവ ചെയ്തു മോദാൽ കാന്തനെ സ്വീകരിക്കും […]

Read More 

എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ

എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ നിത്യതയോളവും നടന്നിടും(2) ജീവിത യാത്രയിൽ കൂടെയുണ്ടെന്ന് വാക്ക് പറഞ്ഞവൻ വിശ്വസ്തൻ നീ (2) എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ നിത്യതയോളവും നടന്നിടും അന്നന്ന് വേണ്ടുന്നതെല്ലാം തന്നെന്നെ അതിശയകരമായി പുലർത്തുന്നവൻ (2) ഭയപ്പെടേണ്ടെന്നരുളിയ നാഥാ നിൻ മുഖം നോക്കി ഞാൻ യാത്ര ചെയ്യും (2) ഈശാനമൂലൻ ആഞ്ഞടിച്ചിടുമ്പോൾ ആശയറ്റവനായി തീർന്നിടുമ്പോൾ (2) കടലിൻ മീതെ നടന്നവനെന്നെ അത്ഭുത തീരത്ത് ചേർത്തണച്ചിടും (2) മാറാത്ത നാഥാ വിശ്വസ്തൻ നീയേ […]

Read More 

എന്നേശു നാഥനെ എന്നാശ നീയേ

എന്നേശു നാഥനെ എന്നാശ നീയേ എന്നാളും മന്നിൽ നീ മതിയേ ആരും സഹായമില്ലാതെ പാരിൽ പാരം നിരാശയിൽ നീറും നേരം കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ കർത്താവേ നീയല്ലാതാരുമില്ല;- അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽ അലയാതെ ഹൃദയം തകരാതെ ഞാൻ അന്ത്യം വരെയും നിനക്കായി നിൽപ്പാൻ അനുദിനം നിൻകൃപ നൽകണമേ;- ഉറ്റവർ സ്നേഹം അറ്റുപോയാലും ഏറ്റം പ്രിയർ വിട്ടുമാറിയാലും മാറ്റമില്ലാത്ത മിത്രം നീ മാത്രം മറ്റാരുമില്ല പ്രാണപ്രിയാ;- നിൻമുഖം നേരിൽ എന്നു ഞാൻ കാണും എന്മനമാശയാൽ കാത്തിടുന്നു നീ വരാതെന്‍റെ […]

Read More 

എന്നേശു തൻ വിലതീരാ സ്നേഹമാർക്കു

എന്നേശു തൻ വിലതീരാ സ്നേഹമാർക്കു വർണ്ണിക്കാം തന്നന്തികെ ചേർന്നങ്ങായതറി ഞ്ഞോർത്തു താൻ സാധ്യം യേശുവിൻ സ്നേഹം ആശ്ചര്യസ്നേഹം യേശുവിൻ സ്നേഹം ആശ്ചര്യസ്നേഹമേ തൻ നാമം ചൊല്ലുന്നതെത്രമോദം എന്നകതാരിൽ വന്നു അവൻ ചിന്ത എങ്കിലെപ്പോ ലുണ്ടാമാനന്ദം;- മൽ പ്രാണനാഥന്‍റെ ശബ്ദം കാതിനെത്ര മോഹനം എപ്പോഴും കർത്തനോടൊന്നായ് പാർപ്പാനത്രെ എൻമനം;- വിശ്വാസമോടൽപ്പ നാളിഹെ ഞാൻ പാർത്തനന്തരം യേശു കൊണ്ടുപോകുമെന്നെ തൻ പിതാവിൻ വീടതിൽ

Read More