Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഞാൻ സമർപ്പിക്കുന്നു ഞാൻ സമർപ്പിക്കുന്നു

ഞാൻ സമർപ്പിക്കുന്നു ഞാൻ സമർപ്പിക്കുന്നു
എന്‍റെ ഹൃദയം നിന്‍റെ മുമ്പിൽ
ഞാൻ സമർപ്പിക്കുന്നു

കഴുകുക നിൻ നിണത്താൽ കാൽവറി പൊൻ നിണത്താൽ
പാപങ്ങളഖിലം നീ കരുണാനിധേ
പ്രതികൂലമായ കൈയെഴുത്തുകളേ നീ
മായിച്ചു കഴുകി കൃപയേകണേ; –

ക്ഷമിക്കുക പരനീശോ അടിയാന്‍റെ വീഴ്ച താഴ്ച
നിൻ പാദേയഭയമണയുന്നു ഞാൻ
കഴുകുക എന്‍റെയുള്ളം വാഴുക എന്‍റെയുള്ളിൽ
ഇന്നുമുതലെന്നുമെന്നേക്കുമേ; –

നിന്‍റെ തിരുപ്പാദേ ഇന്നു ഞാനെന്നെത്തന്നെ
സമ്പൂർണ്ണമായി സമർപ്പിക്കുമ്പോൾ
ചൊരിയുക നിൻ കൃപകൾ പകരുക നൽവരങ്ങൾ
നായകൻ കാര്യസ്ഥനാത്മാവിനെ; –

ഹൃദയത്തിൽ വന്നാലും നീ എന്നുള്ളിൽ വാണാലും നീ
ദാസരിൻ ആശാദീപ്തി രക്ഷാദാതാ
സ്വർഗ്ഗലോകത്തെപ്പോലെയി ഭൂമണ്ഡലത്തിലും
നിന്‍റെ തിരുഹിതങ്ങളാക്കേണമേ;

ഞാൻ പാടും യേശുവേ നിനക്കായെന്നും
ഞാനെങ്ങനെ നിന്നെ സതുതിക്കാതിരിക്കുമെൻ
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.