Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അപ്പം നുറുക്കീടുമ്പോൾ

അപ്പം നുറുക്കീടുമ്പോൾ
നിനയ്ക്കുന്നു ക്രിസ്തൻ ബലി മരണം
അപ്പൻ തൻ ഓമന പുത്രനെ നൽകിയീ
മർത്യരെ സ്നേഹിച്ചതെത്രയോ അത്ഭുതം

ഏകൻ പാപം ചെയ്താതൽ
കുരിശതിൽ ഏകൻ പാടു സഹിച്ചു
ഏക ബലിയായ് തൻ ദേഹം തന്നായവൻ
ഏക രൂപമാക്കി തന്നോടൊത്തെന്നെയും

എന്നെ ഭുജിച്ചീടുന്നോർ ജീവിച്ചിടും
എൻ മൂലം എല്ലാ നാളും
നിൻ മേനിയെൻ സാക്ഷാൽ ഭക്ഷണമാക്കി നീ
നിന്നാത്മം തന്നിൽ ലയിപ്പിക്കുന്നെന്നെയും

തന്നെ കാണിച്ച രാവിൽ തൃക്കൈകളിൽ
അപ്പമൊന്നേന്തിയവൻ
വാഴ്ത്തി നുറുക്കി സ്വശിഷ്യർക്കു നൽകി
ചൊന്നോർത്തു കൊള്ളേണമിതെൻ ശരീരമാം

അപ്പമൊന്നായതിനാൽ പലരാം നാം
ഒപ്പമവാകാശത്തിൽ
ഒത്തു വസിക്കുവാനെപ്പോഴും വൻ കൃപ
അ?ൻ നൽകീടുമെ തൃപ്പാദെ ചേരുവാൻ

വീണ്ടും ജനിച്ചവനായ് തൃത്വനാമേ
വിശ്വാസ സ്നാനമേറ്റോർ
വീണ്ടും വരും സുത ഓർമ്മ ധരിക്കുന്നോർ
വീണ്ടെടുപ്പിൻ ശുദ്ധി നാൾതോറും കാക്കുന്നോർ

ആരാധിപ്പാൻ നമുക്കു കാരണമുണ്ട്
അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു
Post Tagged with


Leave a Reply