Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

കർത്താവേയേകണമേ നിന്‍റെ കൃപ

കർത്താവേയേകണമേ നിന്‍റെ കൃപ നിത്യമീദാസനു നീജീവിതപാതയിൽ വീണുപോകാതെന്നും ഈലോകെ കാക്കേണമേ കൃപാനിധേ താവകദാസനെയുംശോധനവേളയിൽ ആകുലനാകാതെനാഥാ കരുതേണമേ-അനുദിനം താവകദാസനെയുംക്ഷീണിച്ചിടാതെയെൻ ഓട്ടം തികയ്ക്കുവാൻത്രാണിയേകീടണമേ-ദയാപരാ ദാസനാമീയെനിക്കുനൽകുന്ന ഭാരങ്ങൾ താങ്ങിടുവനായിനല്ല കരുത്തു നൽകി-താങ്ങേണമേ താവകദാസനെയുംഎൻ മനോഭാരങ്ങൾ നീക്കിടുവാൻ ബലംഎൻ മനസ്സിന്നു നൽകി-പാലിക്കണേ താവകദാസനെയുംദുഃഖസമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞിടുംവൻകാറ്റിൽനിന്നുമെന്നും-കാക്കേണമേ താവകദാസനേയുംപ്രാർത്ഥന കേൾക്കേണമേ എന്ന രീതി

Read More 

കർത്താവേ ദേവന്മാരിൽ നിനക്കു തുല്യനായാർ

കർത്താവേ ദേവന്മാരിൽ നിനക്കു-തുല്യനായാർസ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു-തുല്യനായാർ(2)യേശുവേ-പോലാരുമില്ല (4)സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു-തുല്യനായാർ (2)ദൂതന്മാരിൻ ഭോജനത്താൽ നീ ജനത്തെ പോഷിപ്പിച്ചു(2)അങ്ങേപ്പോലെ ആരുമില്ല ജനത്തെ സ്നേഹിച്ചിടാൻ (2);-പാപത്തിൻ കറകൾ പോക്കാൻ പാവനരക്തം ചിന്തി (2)അങ്ങേപ്പോലെ ആരുമില്ല യാഗമായ് തീർന്നവനേ (2);- മരണത്തിൻ പാശങ്ങൾ അഴിച്ചു പാതാളഗോപുരം തകർത്തു (2)അങ്ങേപ്പോലെ ആരുമില്ല ഉയർത്തെഴുന്നേറ്റവനേ (2);-

Read More 

കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല

കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല-എന്‍റെകർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ലഎന്മനം തകർന്നിടുമ്പോൾ സാന്ത്വനവചനമേകിനൽസഖിയായ് ചാരെയുള്ള കർത്താവറിയാതെകൂരിരുളിൻ താഴ്വരയിലേകനായാലുംകാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലുംദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എന്‍റെ ദൈവംആകയാൽ ഞാൻ ഭയപ്പെടില്ല;- എന്മനം..ഒരിക്കലും കൈവിടിലെന്നരുളിയവൻഓരോനാളും കൂടെയുണ്ടെന്നോതിയവൻകഷ്ടനഷ്ട ശോധനയിൽ രോഗ ദുഃഖ വേളകളിൽപുതുബലം പകരുന്നവൻ;- എന്മനം..

Read More 

കർത്താവുയിർത്തുയരേ ഇന്നും നമുക്കായി

കർത്താവുയിർത്തുയരേ ഇന്നും നമുക്കായി ജീവിക്കുന്നു ആകയാൽ ജയഗീതങ്ങൾ പാടി കീർത്തിക്കാം തൻമഹത്വംവല്ലഭനായ് വാഴുന്നവൻ എല്ലാധികാരവുമുള്ളവനായ് നല്ലവനിത്രയുമുന്നതനവനെ നമുക്കിന്നനുഗമിക്കാംമൃത്യുവിനാൽ മാറിടുന്ന മർത്യനിൽ ചാരിടുന്നവരൊടുവിൽ വിലപിതരാമെന്നാൽ ചാരുന്നു നാം വലിയവൻ ക്രിസ്തുവിൽ ഹാ!വിളിച്ചു നമ്മെ വേർതിരിച്ച വിമലന്‍റെ സൽഗുണം ഘോഷിച്ചു നാം പാർത്തിടാം പാരിതിലനുദിനവും പരമമോദിതരായ്ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ! മന്നവനേശു മഹോന്നതനെന്നും മഹത്വം ഹല്ലേലുയ്യാ!

Read More 

കർത്തനിൽ ആർത്തു സന്തോഷിക്ക

കർത്തനിൽ ആർത്തു സന്തോഷിക്കചിത്തത്തിൽ സത്യമുള്ളൊരെല്ലാംതന്നെ തിരഞ്ഞെടുത്തവരെവ്യാകുല ദുഃഖങ്ങൾ പോക്കുകകർത്തനിൽ കർത്തനിൽകർത്തനിൽ ആർത്തു സന്തോഷിക്ക(2)അവൻ താൻ കർത്തനെന്നോർക്കുകവാനിലും ഭൂവിലും നാഥൻ താൻവചനത്താൽ ഭരിക്കുന്നു താൻബലവീരരെ വീൺടെടുപ്പാൻ;- കർത്ത…നീതിക്കായുള്ള പോരാട്ടത്തിൽശത്രുവിൻ ശക്തി വർദ്ധിച്ചാലുംകാഴ്ചമറഞ്ഞു ദൈവസൈന്യംശത്രുസൈന്യത്തേക്കാൾ അധികം;- കർത്ത…പകലിൽ ഇരുൾ നിൻ ചുറ്റിലുംരാത്രിയിൽ മേഘങ്ങൾ നിൻമേലുംവന്നിടുമ്പോൾ നീ കുലുങ്ങീടാആശ്രയിക്കവനിൽ ആപത്തിൽ;- കർത്ത…കർത്തനിൽ ആർത്തുസന്തോഷിക്കകീർത്തിച്ച് ഘോഷിക്കതൻ സ്തുതിവാദ്യത്തോടുചേർത്തു നിൻസ്വരംഹല്ലേലൂയ്യാ ഗീതം പാടുക;- കർത്ത…

Read More 

കർത്തനേശു വാനിൽ വരുവാൻ തന്‍റെ

കർത്തനേശു വാനിൽ വരുവാൻതന്‍റെ കാന്തയെ ചേർത്തിടുവാൻഇനി കാലം അധികമില്ലകാലങ്ങളെണ്ണിയെണ്ണി നമ്മൾകാത്തിരിക്കും പ്രിയനെ കാണും നാം വേഗമിനി സ്വന്ത കണ്ണുകളാലവനെ;-വന്നു താൻ വേഗം നമ്മെതന്‍റെ സന്നിധൗ ചേർത്തിടുമേപിന്നെ നാം പിരികയില്ലഒരു ഖിന്നതേം വരികയില്ല;-നിന്ദകളേറ്റുകൊണ്ട് മന്നിൽഅന്യരായ് പാർത്തിടുന്നുമന്നവൻ വന്നിടുമ്പോൾ അന്നുമന്നരായ് വാണിടും നാം;-വിട്ടു പിരിഞ്ഞിനിയും നിത്യവീട്ടിൽ ചെന്നെത്തിടുവാൻ ഒരുങ്ങിയുണർന്നു നമ്മൾനാഥൻ വരുന്നതു കാത്തിരിക്കാം;-

Read More 

കർത്തനേശു വാനിൽ വരാറായ്

കർത്തനേശു വാനിൽ വരാറായ്തന്‍റെ കാന്തയെ ചേർക്കുവാൻകാഹളങ്ങൾ മുഴങ്ങീടാറായ്നാമും വാനിൽ ചേർന്നീടുവാൻയുദ്ധം ക്ഷാമം ഭൂകമ്പങ്ങൾഈയുലകിൽ ഏറിടുന്നേഭീതിയേറുന്നേ നരരിൽ കാന്തയേ നീ ഉണർന്നീടുക;- കർത്ത…രോഗദുഖ പീഢകളും നിന്ദ പരിഹാസങ്ങളുംഎല്ലാം തീരുമാദിനത്തിൽകാന്തൻ കണ്ണീരെല്ലാം തുടയ്ക്കും;- കർത്ത…മർത്യമാമീ ദേഹം വിട്ടുനാംതേജസ്സിന്‍റെ രൂപികളായ്രാപ്പകലില്ലാതാർത്തിടുംകുഞ്ഞാടെ നീ പരിശുദ്ധൻ;- കർത്ത…ഇന്നു കാണും ലോകമെല്ലാംഅഗ്നിയിൽ വെന്തെരിഞ്ഞീടുമേപുതുവാന ഭൂമിയതിൽകർത്തൻ കൂടെന്നും വാണിടും നാം;- കർത്ത…

Read More 

കർത്തനേശു വാനിൽ വന്നിടാറായ്

കർത്തനേശു വാനിൽ വന്നിടാറായ്കാഹളത്തിൻ ശബ്ദം കേൾക്കാൻ കാലമായ്പറന്നുയരും നാം വാനമേഘത്തിൽകാന്തനോടു കൂടെ നിത്യം വാഴുവാൻ(2)കുരിശിലെനിക്കായ് മരിച്ചീശനെകൊതി തീരുവോളം കണ്ടാരാധിച്ചിടാം(2)അവിടാശ്വസിച്ചിടാം ആനന്ദിച്ചിടാംനാഥൻ മുഖം കണ്ട് നാം ആരാധിച്ചിടാം(2)മൺമറഞ്ഞ ശുദ്ധരെല്ലാം വന്നിടുംമന്നിലുള്ള ശുദ്ധരെല്ലാം ഒന്നായ് ചേർന്നിടും(2)നൊടിനേരം കൊണ്ടീ ദേഹം മാറിടുംശുദ്ധരെല്ലാം ഒന്നായ് പറന്നുയരും(2);-കഷ്ടനഷ്ടമെല്ലാം നീങ്ങിപ്പോയിടുംരോഗദുഖമെല്ലാം മാറിപ്പോയിടും(2)കർത്തൻ കരത്താലെന്‍റെ കണ്ണീർ തുടയ്ക്കുംമാറോടണച്ചെന്നെ ആശ്വസിപ്പിക്കും(2);- മണവാളനെ നാം എതിരേൽക്കുവാൻ ഒരുങ്ങിനിൽക്കാം നാം വിശുദ്ധരായി(2)നീതിയോടെ നടന്നു നേരായ് ജീവിക്കാംകർത്തനോടു കൂടെ നിത്യം വാഴുവാൻ(2);-

Read More 

കർത്തനെന്‍റെ സങ്കേതമായ്

കർത്തനെന്‍റെ സങ്കേതമായ്എന്നോടുകൂടെയുണ്ട്കാലമെല്ലാം കാത്തിടുവാൻഎന്നെ കരുതിടുവാൻസന്താപനേരത്തും സന്തോഷിക്കുംഎന്താപത്തായാലുമെന്നാളിലുംമാറാത്ത മിത്രം തൻ തീരാത്ത സ്നേഹത്തിൻമാറിൽ ഞാൻ വിശ്രാമം നേടും;-ലോകം തരാത്തതാം സന്തോഷവുംശോകം കലരാത്തൊരാനന്ദവുംകർത്താവിൽ നിത്യവും പ്രാപിച്ചു പാരിതിൽപാർക്കുന്നതെത്രയോ ധന്യം;-മന്നിൽ സഹിക്കും ദുഃഖങ്ങളെല്ലാംനന്മയ്ക്കുമാത്രം ഭവിക്കുന്നതാൽഅല്ലും പകലും ഞാൻ തെല്ലും കലങ്ങാതെചെല്ലും എൻ വല്ലഭൻ പിൻപേ;-

Read More 

കർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങി

കർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങിഎന്നെന്നേക്കുമവനെ സ്തുതിച്ചീടുവീൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്സ്തോത്രഗീതം പാടി പുകഴ്ത്തുവിൻ രാജരാജനെഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെ;-ചെങ്കടൽ പിളർന്നു നല്ല തുവർനിലമാക്കിശങ്കയെന്യേ തൻ ജനത്തെ നടത്തിയോനെമിസ്രയീം സൈന്യത്തെ ന്യായം വിധിച്ചവനെ;-തീക്കൽ പാറയതിൽനിന്നും ഇസ്രായേലിന്വാഗ്ദത്തത്തിൻ ജീവജലം കൊടുത്തവനെശക്തന്മാരിൻ ഭോജനത്താൽ പോഷിപ്പിച്ചോനെ;-താഴ്ചയിൽനിന്നുമുയർത്തിയ ജീവനാഥനെവാഴ്ചയേകി സ്വർഗസ്ഥലത്തിരുത്തിയോനെവൈരിയിൻമേൽ ജയംതന്ന യേശുരാജനെ;-അവൻ നല്ലവനെന്നാർത്തുപാടി പുകഴ്ത്തീടുവീൻതന്‍റെ സ്നേഹമധുരിമയെന്നും രുചിച്ചിടുവിൻശുദ്ധ കൈകളുയർത്തിപ്പരനെ സ്തുതിപ്പിൻ;-

Read More