Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

കർത്താവെന്‍റെ ബലവും സങ്കേതവും

കർത്താവെന്‍റെ ബലവും സങ്കേതവും എന്നാത്മ രക്ഷയുമവനല്ലോഉല്ലാസഘോഷങ്ങളുണ്ട് ജയസന്തോഷ ഗീതങ്ങളുണ്ട്നീതിയുള്ളവർ വാഴുന്ന വീട്ടിൽമനുഷ്യരിലാശ്രയം വയ്ക്കുകില്ലഞാൻ യഹോവയിലാശ്രയിക്കുംപ്രഭുക്കളിലാശ്രയം വയ്ക്കുകില്ലഞാൻ യഹോവയിലാശ്രയിക്കുംഅവൻ ദയയുള്ളവൻ ദീർഘക്ഷമയുള്ളവൻകൃപമേൽ കൃപ പകരുന്നവൻ;-യേശു എൻ ചാരെ ഉള്ളതിനാൽഞാൻ എതിലും ഭയപ്പെടില്ലവൈരികളെന്നെ വളയുകിലും ഞാൻഅണുവിട പതറുകില്ലഞാൻ വിളിച്ചിടുമ്പോൾ അവൻ വിടുവിക്കുന്നുവലങ്കരമതിൽ കരുതിടുന്നു;-സകല സത്യത്തിലും വഴി നടത്താൻസ്വർഗ്ഗ കാര്യസ്ഥനെനിക്കുള്ളതാൽമരുവിലെൻ വേല തികച്ചിടുവാൻആത്മബലമവനരുളിടുന്നുതാതനെനിക്കഭയം സുതനെനിക്കഭയംവിശുദ്ധാത്മനും എനിക്കഭയം;-

Read More 

കർത്തൻ സ്നേഹം മാത്രം എന്നുള്ളിലെയിനി

കർത്തൻ സ്നേഹം മാത്രം എന്നുള്ളിലെയിനികഷ്ടങ്ങൾ വരുമ്പോൾ വർദ്ധിച്ചിടും(2)എന്‍റെ ഉള്ളം അവനിലായിടുംയേശു മാത്രമെൻ ഹൃദയേയുള്ളു(2)കർത്തൻ വചനമെന്നു ജീവനേകിടുംഏകനായ് തീരുമ്പോൾ തുണയേകിടും(2)യേശുവിൻ നാമം ഇമ്പമുള്ള നാമംതൻ നാമം മാത്രമെൻ ആശ്വാസം(2)കർത്തൻ നാമത്തെ എന്നും പുകഴ്ത്തിടുകഅവനല്ലോ നമ്മുടെ രക്ഷയിൻ പാറ(2)യേശുവിൻ നാമം ജയം തരും നാമംഅവനല്ലോ നമ്മുടെ രക്ഷയിൻ ദൈവം(2)

Read More 

കാണുന്നു ഞാനൊരു വിശുദ്ധസഭ

കാണുന്നു ഞാനൊരു വിശുദ്ധസഭഭൂമിയിലില്ലിതിനിണ ചൊല്ലുവാൻപരിശുദ്ധന്മാരുടെ സംഘമിതാപരിശുദ്ധനല്ലേലുയ്യാ പാടുന്നുപരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്നാർക്കുന്ന ദൂതരും പരിശുദ്ധരും;-കുഞ്ഞാടും പരിശുദ്ധൻമാരുമായിമേയുന്നിതാ സീയോൻ മലമുകളിൽവിശപ്പില്ല ദാഹമില്ലിവർക്കിനിയുംവിശുദ്ധി കൊണ്ടലങ്കാര-മവർക്കെന്നേക്കും;-യെരുശലേമെന്ന വിശുദ്ധനഗരം-തന്‍റെഭർത്താവിന്നായലങ്കരിക്കപ്പെട്ടശുദ്ധവും ശുഭ്രവുമായുള്ളൊരുനീതിനിലയങ്കി ധരിച്ചതല്ലോ

Read More 

കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ

കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ ഭൂമിയിൽ ആരുടേത് ആകുലമാം ലോകത്തിൽ അനുദിനവുംശാന്തിതരും ചൈതന്യമാരുടേത്എൻമനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത്(2)പ്രാർത്ഥന കേൾക്കും അനുഗ്രഹമരുളും ദാനങ്ങൾ ആരുടേത് കാൽവറി മലയിൽനിന്നും ഒഴുകിവരും രുധിരത്തിൻ രോദനമാരുടേത്എൻമനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത്(2)സുരസുഖമഖിലം മനുജൻ ചൊരിയും ദാനങ്ങൾ ആരുടേത് ബേത്ലഹേം പുൽക്കൂട്ടിൽ മാനുജരിൻ മകനായ് ജീവിതമാരുടേത്എൻമനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത്(2)

Read More 

കരകവിഞ്ഞൊഴുകും നദി പോലെ

കരകവിഞ്ഞൊഴുകും നദി പോലെതീരം തേടും തിരപോലെഉണർവ്വിൻ മാരി തരൂ ഉണർവ്വിൻ ഉടയോനെ(2)ആദിമ സഭയുടെമേൽആത്മമാരി പകർന്നതുപോൽആത്മാവിൻ നൽവരങ്ങൾ പുതുഅരുവിപോൽ ഒഴുകിടട്ടെആത്മനാളമായിടട്ടെ നവജീവൻ പകർന്നിടട്ടെസഭമേൽ ആവസിക്കട്ടെ;- കരകവി…തളർന്നതാം മനസ്സുകളെനാഥാ തകർന്നിടാൻ ഇടയാകാതെതപിതമാം ഹൃദയങ്ങളെകർമ്മധീരരായ് മാറ്റിടുവാൻആത്മാവിൻ പുതുശക്തിയെ അടിയാരിൽ പകരണമേഅളവെന്യേ അനുഗ്രഹമായ്;- കരകവി…

Read More 

കർത്തൻ നാമം എത്രയോ ശ്രേഷ്ഠം

കർത്തൻ നാമം എത്രയോ ശ്രേഷ്ഠം കർത്തൻ കൃപകൾ എത്ര വലിയത് സ്വർഗമഹിമ വെടിഞ്ഞിഹെവന്നുയാഗമായ് ക്രൂശിൽ എനിക്കായ് യേശുവേ നിന്‍റെ സ്നേഹം എന്നെയും വീണ്ടെടുത്തു യേശുവേ നിൻ കരങ്ങളാൽ എന്നെയും വഴി നടത്തു ദുർഘടമാം വഴികളിൽ ഞാൻ പതറാതെ യാത്ര ചെയ്തീടാൻ ശക്തിയോടെ മുന്നേറിടുവാൻ നിൻ ശക്തി എന്നിൽ പകരു;-ദുഷ്ടത നിറഞ്ഞ ഈ ലോകേ കഷ്ടങ്ങൾ എല്ലാം സഹിച്ചിടാൻ ദുഷ്ടനോടെതിർത്തു നിന്നീടാൻ നിൻ കൃപ എന്നിൽ പകരു;-എന്‍റെ യാത്ര തീർന്ന് ഞാൻ വേഗം എനിക്കായ് ഒരുക്കിയ വീട്ടിൽ ചെന്ന് […]

Read More 

കർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേ

കർത്തൻ നീ കർത്തൻ നീമരണത്തെ ജയിച്ചെഴുന്നേറ്റവൻഎല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടുംയേശുമാത്രം കർത്താവ്സ്തുതിയും സ്തോത്രവും എന്നുംസ്വീകരിപ്പാൻ യോഗ്യനായോനെഎല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടുംയേശുമാത്രം കർത്താവ്കുഞ്ഞാടെ വാഴ്ത്തുവിൻ അവൻജീവൻ നൽകി വീണ്ടെടുത്തല്ലോഎല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടുംയേശുമാത്രം കർത്താവ്He is Lord, He is LordHe has risen from the dead and He is Lord!Every knee shall bow, every tongue confessThat Jesus Christ is LordHe is […]

Read More 

കർത്തൻ തന്ന നൽ വാഗ്ദാനം

കർത്തൻ തന്ന നൽ വാഗ്ദാനംആർത്തനാം സഞ്ചാരിക്കായ്സ്വർഗ്ഗയാത്ര നീളെ നിന്നെഞാൻ നടത്താം എൻ കണ്ണാൽഞാൻ നടത്താം ഞാൻ നടത്താംഞാൻ നടത്താം എൻ കണ്ണാൽസ്വർഗ്ഗയാത്ര നീളെ നിന്നെഞാൻ നടത്താം എൻ കണ്ണാൽപരീക്ഷകളാൽ ജിതനായ്ധൈര്യമറേറാനായ് തീർന്നാൽനിന്നിൽ ധ്വനിക്കെട്ടെൻ വിളിഞാൻ നടത്താം എൻ കണ്ണാൽ-ഞാൻമുൻകഴിഞ്ഞ കാലത്തോടെനിൻ പ്രത്യാശയററീടിൽപിന്നെയും കേൾ എൻ വാഗ്ദാനംഞാൻ നടത്താം എൻ കണ്ണാൽ-ഞാൻഅന്ത്യവായുവന്നു ശീഘ്രംമൃത്യു നേരമാകുമ്പോൾനിൻ വിശ്വസ്ഥ നാഥൻ ചൊൽകേൾഞാൻ നടത്താം എൻ കണ്ണാൽ-ഞാൻ

Read More 

കർത്തൻ വന്നിടും മേഘമതിൽ നമ്മെ ചേർത്തിടും

കർത്തൻ വന്നീടും മേഘമതിൽനമ്മെ ചേർത്തിടും തന്നരികിൽ(2)സ്വർഗ്ഗദൂതരോടൊത്ത് ഞൊടിയിടയിൽ നാം പറന്നീടുമേ വാനിൽ (2)എന്തു സന്തോഷമാണവിടെ എന്തോരാനന്ദമാണവിടെ മന്നിലെ ദുഃഖങ്ങൾ മറന്നീടുമേ വിണ്ണതിൽ സന്തോഷം പ്രാപിക്കുമ്പോൾതങ്ക നിർമ്മിതമാം ഭവനം താതൻഒരുക്കുന്നു തൻ മക്കൾക്കായി (2) തരും പ്രതിഫലം നിശ്ചയം വാഗ്ദത്തം ചെയ്തതപോൽ വാക്കുമാറാത്തവനായ (2)കണ്ണീരില്ലാത്ത രാജ്യത്തിൽ നാം എണ്ണിതീരാത്ത ദൂതരുമായ (2) വാഴും നിത്യ നിത്യ യുഗം രാജാധിരാജന്‍റെനിർമ്മല കാന്തയായി(2)

Read More 

കർത്തൻ വരുന്നു വേഗം വരുന്നു

കർത്തൻ വരുന്നു വേഗം വരുന്നു കാത്തിരിക്കും ഭക്തർക്കായ് വാനിൽ വരുന്നുഉണരുക നാം ഒരുങ്ങുക നാം ഉത്സുകരായിരിക്കാം ഉലകിലെങ്ങും നമുക്കിനിയും ഉയർത്തീടാം ക്രിസ്തുവിനെനിന്ദകളും എതിരുകളും നാമിന്ന് സഹിച്ചുകൊണ്ട്നിന്നീടുക അന്ത്യം വരെ നൽകിടും പ്രതിഫലം താൻസാക്ഷികളായ് ഇക്ഷിതിയിൽ രക്ഷകൻ കൊടിക്കീഴിൽ നാം അണിനിരക്കാം ജയ് മുഴക്കാം അതിധൈര്യം നമുക്കു നിൽക്കാംമന്നവരിൽ മന്നവനായ് മന്നിടം ഭരിച്ചിടുവാൻ തന്നിടത്തിൽ ഇരുത്തിടുവാൻ വന്നിടും ഇനിയുമവൻ

Read More