Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

ഗലീലാ എന്ന നാട്ടിൽ യേശു ജനങ്ങളെ തൊട്ടു

ഗലീലാ എന്ന നാട്ടിൽയേശു ജനങ്ങളെ തൊട്ടുകുരുടർ മുടന്തർ ചെകിടരെയുംയേശു സൗഖ്യമാക്കി ഹല്ലേലുയ്യ രാജാവിനുഹല്ലേലുയ്യ ദൈവത്തിനുഹല്ലേലുയ്യ കർത്താവിനു ഹല്ലേലുയ്യ യേശുവിനുകൈത്താളത്താൽ പാടിടാം നാം (3)ഹല്ലേലുയ്യ കർത്താവിനു കരങ്ങൾ ഉയർത്തി പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു വാദ്യത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു ന്യത്തത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു സ്തോത്രത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു നന്ദിയോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു

Read More 

ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ രാജാമുടി

ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച് ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച് ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽ എഴുന്നള്ളി വന്നോനെ(2) ദാവിദുഗോത്രത്തിൻ സിംഹമായോനെ ദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെ നീ തുറന്നാൽ അത് അടയ്ക്കുവതാര് നീ അടച്ചാൽ അത് തുറക്കുവതാര്;- ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തു പുസ്തകം തുറപ്പാൻ യോഗ്യനായോനേ മടങ്ങിടുമേ സർവ്വമുഴങ്കാലുകളും എല്ലാ നാവും പാടിടും നിന്നെ;- മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾ പൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെ വാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന് മാറ്റം ഭവിച്ചിടും താതന്‍റെ വരവിൽ;-

Read More 

ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്

ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ് മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ ആദ്യനും അന്ത്യനും നീ മാത്രമേശുവേ സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ ഹാലേലൂയ്യ… ഹാലേലൂയ്യ… നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ നിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ;- എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട യേശുവേ നിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ;-

Read More 

ഏലോഹിം ഏലോഹിം ലമ്മാ

ഏലോഹിം ഏലോഹിം ലമ്മാ ശബക്താനി (2) എൻ ദൈവമേ കൈവിട്ടതെന്തേ (2). പ്രണനാഥൻ വേദനയാൽ കേണു ചോദിച്ചു (ഏലോഹിം 2) കഠിന വ്യധയും നിന്ദകളും എൻ പകരമായ് യേശു വാങ്ങി അപമാനമായി ശിരസതിൽ നീചർ മുൾമുടി ആഴ്ന്നിറക്കി;- ഏലോഹിം… കഠിന ഭാരം മുറിവിലേറ്റി വീണും എഴുന്നേറ്റും നടന്നു കയറി എൻ പകരമായ് അപമാനം കാൽവറിയിൽ യേശു സഹിച്ചു;- ഏലോഹിം… അവകാശിയാക്കുവാൻ യേശുനാഥൻ എനിക്കായി കുരിശിൽ തൂങ്ങി ഞാൻ സ്വർഗരാജ്യേ യേശുവോട് അയിരിപ്പാൻ എനിക്കായ് മരിച്ചു;- ഏലോഹിം…

Read More 

ഏലിയാവിൻ ദൈവമേ നീ എന്‍റെയും

ഏലിയാവിൻ ദൈവമേ നീ എന്‍റെയും ദൈവം ഏതുനാളിലും എന്‍റെ കൂടെ വന്നിടും ക്ഷാമമേറിയാലും ക്ഷീണമേറിയാലും ക്ഷേമമായിട്ടെന്നെയെന്നും പോറ്റിടും ദൈവം പ്രതീക്ഷവെച്ച സ്നേഹിതർ അകന്നുപോയപ്പോൾ ആശ്രയിച്ച വാതിലും അടഞ്ഞുപോയപ്പോൾ പ്രത്യാശ തന്നു കരം പിടിച്ച് പുതിയ വഴിതുറന്ന ദൈവമേ നിൻ നന്മയോർത്ത് സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ… കെരീത്തു തോട്ടിലെ വെള്ളം വറ്റിത്തീരുമ്പോൾ കരഞ്ഞുവരുന്ന കാക്കയെ കാണാതിരിക്കുമ്പോൾ സാരാഫാത്തിൻ സമൃദ്ധി തന്നു പോറ്റിപുലർത്തുന്ന യേശുവേ നിൻ കരുതലോർത്തു സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ…

Read More 

ഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന

ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന എത്രയോ നല്ലവൻ ആണേശു രക്ഷകൻ പിന്തുടർന്നിടാം തന്‍റെ പാതയിൽ പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽ കൂടെ ആരുമില്ലേ നിന്‍റെ യാത്രയിൽ പേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ! വെടിഞ്ഞീടുക നിന്‍റെ ലോക ഇമ്പങ്ങൾ വിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽ അക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയ ആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നും ഓളങ്ങളും വൻ-തിരമാല വന്നാലും ഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽ ലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ! കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേ പിൻഗമിച്ചീടാം […]

Read More 

ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ

ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ ഹാ! ദുരിതമെഴുമീ ധരയിൽ വന്നോ കുരിശിലുയരും എനിക്കായ് തന്നോ ആ ആ ആ പ്രേമനിധിയെ കാണുവതെന്നിനി? എന്നെയോർത്തു കരഞ്ഞ കണ്ണിൽ മിന്നും സ്നേഹപ്രഭയെ വിണ്ണിൽ ആ ആ ആ ചെന്നു നേരിൽ കാണുവതെന്നിനി? വിശ്വസിപ്പോർ വീതമായി വിശ്വമേകും വിനകൾ തീർക്കും ആ ആ ആ വീട്ടിൽ ചെന്നു ചേരുവതെന്നിനി? പിരിഞ്ഞുപോയ പ്രിയരെ കണ്ടു പരമനാട്ടിൽ കുതുകം കൊണ്ടുആ ആ ആ പുതിയ ഗീതം പാടുവതെന്നിനി? ഇന്നു ഞാനെൻ ഹൃദയക്കണ്ണാൽ എന്നും കാണും […]

Read More 

ഏതൊരു കാലത്തും ഏതൊരു നേരത്തും യേശുവെ

ഏതൊരു കാലത്തും ഏതൊരു നേരത്തും യേശുവെ നിന്നെ ഞാൻ സ്തുതിക്കും ഇമ്പമാണെങ്കിലും തുമ്പമാണെങ്കിലും എൻ പരാ നിന്നെ ഞാൻ സ്തുതിക്കും എൻ ഭയം നീക്കി എൻലംഘനം പോക്കി എന്നെ നന്നാക്കി നീ നിൻമകനാക്കി;- നല്ലവൻ നീയേ വല്ലഭൻ നീയേ അല്ലലേറുമ്പോളെന്നാശ്രയം നീയേ;- ബാലസിംഹങ്ങൾ വിശന്നിരിക്കുമ്പോൾ പാലനം നൽകും നീ നിൻസുതര്ർക്കെന്നും;- നിന്നെ നോക്കുന്നോർലജ്ജിതരാകാ നിൻ ജനം നിത്യം പ്രശോഭിതരാകും;- ആദിയും നീയേ അനാദിയും നീയേ അന്തവും നീയേയെൻ സ്വന്തവും നീയേ;-

Read More 

ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ

ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ ഏഴകളെ പ്രാപ്തരാക്കു ഇടവിടാതെന്നും സ്തോത്രം കരേറ്റാൻ അധരങ്ങളെ നീ തുറക്കണമേ എന്നെന്നും നിൻ വക ആവാൻ നിൻ പാദം കൂമ്പിടുവാൻ അർപ്പിക്കുന്നു ഞങ്ങൾ തിരുമുമ്പിൽ നാഥാ ഏഴകളെ സ്വീകരിക്കു ലോകാന്ധകാരത്തിൽ വെളിച്ചമായി ആപൽവേളയിൽ അഭയമായി പാപികളാകുന്ന ഞങ്ങൾക്കെന്നും നൽവഴി കാട്ടിടണേ;- എന്നെന്നും… നീ ചെയ്ത നന്മകൾ മറന്നിടാതെ നന്ദിയോടെന്നെന്നും ജീവിക്കുവാൻ ദീപ്തമാകുന്ന തിരുവചനം നൽകി നീ നയിച്ചീടണേ;- എന്നെന്നും…

Read More 

ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ

ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ ഏക സത്യദൈവമേയുള്ളൂ.. ഏക സത്യദൈവമുണ്ട് ഏക രക്ഷിതാവുമുണ്ട് ഏക സത്യവേദമുണ്ട് ഏക രക്ഷാമാർഗ്ഗമുണ്ട് കണ്ട കല്ലുമരങ്ങളും കൊണ്ടു പല രൂപം തീർത്തു കൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം;- ഏക… ചത്ത മർത്യാത്മാക്കൾ ദൈവം എന്നു നിരൂപിക്കേണ്ടാരും പത്തു നൂറില്ല ദൈവങ്ങൾ സത്യദൈവം ഒന്നേയുള്ളു;- ഏക പഞ്ചഭുത നിർമ്മിതാവ് വഞ്ചനയില്ലാത്തവനായ് കിഞ്ചിൽ നേരം കൊണ്ടഖില സഞ്ചയങ്ങൾ സൃഷ്ടിചെയ്ത;- ഏക സ്പർശിപ്പാനസാധ്യനായി ദർശിപ്പാനപ്രത്യക്ഷനായ് സർവ്വരൂപികൾക്കരൂപി ഉർവ്വിയിൽ തുല്യനില്ലാത്തോൻ;- ഏക

Read More