എല്ലാം നന്മക്കായി മാറുന്നു നാഥാ
എല്ലാം നന്മക്കായി മാറുന്നു നാഥാ നിന്നെ സ്നേഹിക്കുന്ന മക്കൾക്കു കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല ഒരു മനവും അറിഞ്ഞില്ല നിൻ കരുതൽ എൻ പേർക്കായി കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും ഏറിയും തീച്ചൂളയിൽ വീണിടിലും എൻ കൂടെന്നും തുണയായുള്ളോനെ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ ബന്ധുമിത്രാതികൾ കൈവിട്ടാലും കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും നിൻ കൃപ എന്നാലും മതിയെൻ നാഥാ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ
Read Moreഎല്ലാം ദൈവം നന്മയായ് ചെയ്തു
എല്ലാം ദൈവം നന്മയായ് ചെയ്തു എത്രയോ അൽഭുതമേ എണ്ണിയാൽ തീരാത്ത നന്മകൾ തന്നത് എത്രയോ ആശ്ചര്യമേ (2) കൺകൾ നിറഞ്ഞപ്പോൾ ഹൃദയം തകർന്നപ്പോൾ കൂട്ടിനായ് വന്നേശുവേ അങ്ങേ മറന്നെങ്ങും പോകില്ല മാറില്ലെൻ ജീവൻ പോകും വരെ കാന്തൻ വരവോർത്തു നാളുകളേറയായ് കാത്തിരിന്നീടുന്നു ഞാൻ പാരിലെ കഷ്ടങ്ങൾ സാരമില്ലെന്നെണ്ണി കാതോർത്തിരിക്കുന്നു ഞാൻ;- കൺകൾ-എല്ലാം വാതിൽ അടഞ്ഞപ്പോൾ വഴികൾ തടഞ്ഞപ്പോൾ പുതു വഴി തുറന്നവനെ ദോഷമായൊന്നും ചെയ്യാത്ത യേശുവേ ക്ലേശിപ്പാനൊന്നുമില്ല;- കൺകൾ-എല്ലാം
Read Moreഎല്ലാം തകർന്നു പോയി
എല്ലാം തകർന്നു പോയി എന്നെ നോക്കി പറഞ്ഞവർ ഇനി മേലാൽ ഉയരുകയില്ല എന്ന് പറഞ്ഞു ചിരിച്ചവർ എങ്കിലും എന്നെ നീ കണ്ടതോ അത് അതിശയം എൻ ഉണർവിൻ പുകഴ്‍ച്ചയെല്ലാം നിനക്കൊരുവൻ മാത്രമേ നീ മാത്രം വളരണം (3) നീ മാത്രം യേശുവേ ഉടഞ്ഞുപോയ പാത്രമാണേ ഉപയോഗം അറ്റിരുന്നു ഒന്നിനും ഉതകാതെ തള്ളപ്പെട്ടു കിടന്നിരുന്നു കുശവനെ നിൻ കരം നീട്ടിയെന്നെ മെനഞ്ഞെല്ലോ വീണുപോയ ഇടങ്ങളിലെല്ലാം എൻ തലയെ ഉയർത്തിയെ നീ മാത്രം വളരണം (3) നീ മാത്രം യേശുവേ
Read Moreഎല്ലാം കാണുന്ന ദൈവം
എല്ലാം കാണുന്ന ദൈവം എല്ലാം അറിയുന്ന ദൈവം എന്നെ പോറ്റുന്ന ദൈവം എന്നെ നടത്തുന്ന ദൈവം ആഴക്കടലിൽ ഞാൻ താഴാതെ വലംകൈ പിടിച്ചെന്നെ നടത്തിടുന്നു ജീവിതമാം പടകിൽ നാഥനോ- ടൊത്തു ഞാൻ യാത്ര ചെയ്യും;- ഉറ്റവർ സ്നേഹിതർ ബന്ധുക്കൾ ഏവരും കൈവിടും സമയത്ത് അമ്മ തൻ കുഞ്ഞിനെ മറന്നാലും മറക്കാത്ത പൊന്നേശു കൂടെയുണ്ട്;-
Read Moreഎല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും
എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും എന്റേതല്ല എല്ലാം എല്ലാം തന്നതല്ലേ ഇതൊന്നും ഞാൻ നേടിയതല്ല ജീവനും ജീവനിയോഗങ്ങളും പ്രാണനും പ്രാണപ്രതാപങ്ങളും നാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേ ഇതൊന്നും എന്‍റെതല്ല നിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽഎന്നെ പൊതിയുന്ന നിൻ ജീവ കിരണങ്ങളും ഒരുമാത്ര പോലും പിരിയാതെ എന്നെ കരുതുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം… നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ ചേർത്തു കരുണാർദ്ര സവിധത്തിൽ കരയുന്നേരം കുരിശിൽ വിരച്ചോരാ കനിവിൻ കരങ്ങളാ അരുളും സഹായവും ദാനമല്ലേ;- എല്ലാം… ബന്ധങ്ങളിൽ എന്‍റെ കർമ്മങ്ങളിൽ-എന്നെ നിൻ […]
Read Moreഎല്ലാം അറിയുന്ന ഉന്നതൻ നീയേ
എല്ലാം അറിയുന്ന ഉന്നതൻ നീയേ എന്നെയും നന്നായ് അറിയുന്നു നീ എന്നാകുലങ്ങൾ എൻ വ്യാകുലങ്ങൾ എല്ലാം അറിയുന്ന സർവ്വേശ്വരാ ആശയറ്റു ഞാൻ അലഞ്ഞനേരം ആശ്വാസമായ് എൻ അരികിലെത്തി നീ മതി എനിക്കിനി ആശ്രയമായ് നീ എന്‍റെ സങ്കേതം എന്നാളുമേ വീഴാതെ താങ്ങിടും പൊൻ കരത്താൽ വിണ്ണിലെ വീട്ടിൽ ചെല്ലുവേളം വന്നിടും വേഗം വാനമേഘത്തിൽ വാനവിതാനത്തിൽ ചേർത്തിടുവാൻ
Read Moreഎല്ലാം അങ്ങേ മഹത്വത്തിനായ് എല്ലാം അങ്ങേ
എല്ലാം അങ്ങേ മഹത്ത്വത്തിനായ് എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ് തീർന്നിടേണമേ പ്രിയനേ തിരുനാമമുയർന്നിടട്ടെ എല്ലാം അങ്ങേ മഹത്ത്വത്തിനായ് സ്നേഹത്തിലൂടെയെല്ലാം കാണുവാൻ സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ എന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ തേജസ്സാലെന്നെ നിറയ്ക്കണമേ;- ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ ആത്മദായകാ! നിരന്തരമായെന്നി- ലാത്മദാനങ്ങൾ പകരണമേ;- നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ;- വക്രത നിറഞ്ഞ പാപലോകത്തിൽ നീ വിളിച്ചു […]
Read Moreഎല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ എന്‍റെ അൻപുള്ള രക്ഷകനെ നിന്‍റെ സന്നിധിയിൽ എന്‍റെ നേരം എല്ലാം ഭക്തിയോടെ ഞാൻ ആരാധിക്കും എന്‍റെ കുറവുകൾ ഓർക്കരുതെ അകൃത്യങ്ങൾ നീ കണക്കിടല്ലേ എന്നിൽ വന്നതാം തെറ്റുകൾ എല്ലാം എന്നോടു നീ ഓർക്കരുതെ;- എല്ലാ… എന്‍റെ മറവിടമാം യേശുവേ ഉയരത്തിലെ എൻ നാഥനെ അനർത്ഥങ്ങളിൽ നിന്നെന്നെ കാത്തതിനാൽ സർവ്വ കാലവും സ്തുതിച്ചിടുമേ;- എല്ലാ…
Read Moreഎല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ നല്ല ദൈവമേ നന്മ സ്വരൂപാ എല്ലാ സൃഷ്ടികളെക്കാളും ഉപരിയായി നിന്നെ സ്നേഹിച്ചിടുന്നിതാ ഞാൻ എന്‍റെ സ്രഷ്ടാവാം രക്ഷനാഥനെ ഞാൻ മുഴുവാത്മാവും ഹൃദയവുമായ് മുഴുമനമോടെയും സർവ്വ ശക്തിയോടും സദാ സ്നേഹിച്ചിടും മഹിയിൽ;- വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാൻ വല്ലഭാ അനുവദിക്കരുതേ നിന്നോടെളിയോനേറ്റം ചെയ്യുന്നതിനുമുമ്പേ നഷ്ടമാക്കിടാമഖിലവും ഞാൻ;-
Read Moreഎല്ലാ മഹത്വവും യേശുനാഥന്
എല്ലാ മഹത്വവും യേശുനാഥന് എല്ലാ പുകഴ്ചയും രാജരാജന് സ്തുതിയും ബഹുമാനവും സ്വീകരിപ്പാൻ യോഗ്യനാം യേശുവേ നീ മാത്രം എന്നും യേശുവേ നീ എൻ പ്രാണനായകൻ യേശുവേ നീ എൻ സൗഖ്യദായകൻ യേശുവേ നീ എൻ ഏക രക്ഷകൻ യേശുവേ നീ മാത്രം ആശ്രയം ആദിയും അന്തവും നീയാണേശുവേ നിത്യ പ്രകാശം നീയാണെന്നുമേ ആഴമാം സ്നേഹവും നീ പകർന്നു ദാനമായ് രക്ഷയും ഏകിടുമേ ഭൂമി മാറിടും നിൻ വാക്കു മാറില്ല വാനം നീങ്ങിടും നിൻ ദയ നീങ്ങില്ല നീറിടും […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

