എന്‍റെതെല്ലാം ദൈവമെ
എന്‍റെതെല്ലാം ദൈവമെ അങ്ങ് ദാനം മാത്രമേ എന്‍റെതായിട്ടൊന്നുമേ ചോൽവാനില്ലെൻ താതനേ ജന്മവും എൻ ആയുസ്സും അനുഭവിക്കും നന്മയും നിന്‍റെ എല്ലാ നടത്തിപ്പും വൻ കൃപയല്ലോ നന്ദി ദൈവമേ സ്തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നേരിടുന്ന ദുരിതവും ഖേദവും നീ അറിയുന്നു സർവ്വമെന്‍റെ നന്മകൾക്കായ് കരുതിടുന്നതിനാൽ നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നിന്നിലുള്ള വിശ്വാസവും ശരണവും പ്രാത്യാശയും മാത്രമേയെൻ സമ്പത്തെന്നു ഞാനറിയുന്നു നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ…
Read Moreഎന്‍റെ സ്നേഹിതരും വിട്ടുമാറി പോയിടും
എന്‍റെ സ്നേഹിതരും വിട്ടുമാറി പോയിടും ലോക ബന്ധങ്ങൾ വിട്ടുമാറി പോയിടും ലോക സുഖങ്ങളെല്ലാം തകർന്നു പോയിടും (2) ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ (2) നീയെന്‍റെ പ്രാർത്ഥന കേൾക്കണെ നീയെന്‍റെ യാചന നൽകണേ (2) നീ തന്നതാണെന്റ ജിവിതം നിനക്കായ് നൽകുന്നു ഞാനിതാ (2) ആശ്വാസമേകുവാൻ നീ വരണേ ആലബംമേകുവാൻ നിവരണേ (2) ആരിലും ആശ്രയം വെയ്ക്കില്ല ആശ്രയം നീ മാത്രം ഉന്നതാ (2) നിൻ രക്തം എനിക്കായ് ചൊരിഞ്ഞു ക്രൂശിൽ നി എനിക്കായ് മരിച്ചു (2) […]
Read Moreഎന്‍റെ സ്തുതിയും പാട്ടുമേ
എന്‍റെ സ്തുതിയും പാട്ടുമേ എന്‍റെ സകല പ്രശംസയും(2) യേശുവിൻ ക്രൂശിൽ മാത്രം എന്‍റെ കൂടാരം പൊളിയുവോളം(2) എനിക്കായി ജീവൻ തന്ന യേശുവിലാണെക്കെല്ലാം(2) അവനെന്നെ നടത്തീടുന്നു തിരുഹിതം പോലെയെന്നും (2) അനുഗ്രഹത്താലനുദിനവും ആശ്വാസത്താലനുനിമിഷം(2) നിറക്കുവാൻ എൻ ജീവ നാഥൻ യേശു മതിയായവൻ(2) കഷ്ടങ്ങളിൽ രോഗ ദുഃഖത്തിൽ എനിക്കേറ്റമടുത്തതുണയായ്(2) യേശു നല്ല നാഥൻ എനിക്കേശുമതിയായവൻ(2) എന്‍റെ ധനവും ജ്ഞാനവും എന്‍റെ നീതി വിശുദ്ധിയും(2) എല്ലാം യേശുവിലാം അവനെന്നും മതിയായവൻ(2)
Read Moreഎന്‍റെ സഹായവും എന്‍റെ സങ്കേതവും
എന്‍റെ സഹായവും എന്‍റെ സങ്കേതവും നീ മാത്രമാണേശുവേ എന്‍റെ ജീവന്‍റെ ബലം നീ ജീവന്‍റെ പൊരുൾ നീ ജീവ പ്രത്യാശയും നീ (2) നീ വിശുദ്ധിയിൽ വെളിപ്പെടും ദൈവമല്ലോ നിത്യം വിശുദ്ധരിൻ സ്തുതികളിൽ വസിപ്പോനല്ലോ വിശുദ്ധിയിൽ നിൻ ഹിതമാചരിക്കാൻ എന്നെ ആത്മാവിൽ നിറച്ചിടുക (2) ഞാൻ വിളിച്ചാൽ എനിക്കുത്തരമരുളീടും കാത്തിരുന്നാൽ പുതുശക്തി പകർന്നു തരും(2) കഴുകനെപ്പോൽ ചിറകടിച്ചുയരും സ്വർഗ്ഗസന്തോഷമെനിക്കു തരും(2) ഈ മരുവിൽ തിരുമുഖം നോക്കിടും ഞാൻ അനുദിനം നിൻ വചനത്തിൽ രസിച്ചീടും ഞാൻ (2) തിരുക്കരം […]
Read Moreഎന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും
എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും യേശു മാത്രം സമ്പത്താകുന്നു ചാവിനെവെന്നുയിർത്തവൻ വാനലോകമതിൽച്ചെന്നു സാധുവെന്നെ ഓർത്തു നിത്യം താതനോടു യാചിക്കുന്നു ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ സ്വർഗ്ഗകനാൻ നാട്ടിലാക്കുവാൻ പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി;- എന്‍റെ… തന്‍റെ പേർക്കായ് സർവ്വസമ്പത്തും യാഗമായ് വച്ചി- ട്ടെന്നെന്നേയ്ക്കും തന്നിൽ പ്രേമമായ് തന്‍റെ വേല ചെയ്തുകൊണ്ടും തന്‍റെ ക്രൂശു ചുമന്നിട്ടും പ്രാണപ്രിയൻ സേവയിൽ തന്നായുസ്സെല്ലാം കഴിക്കേണം;- എന്‍റെ… നല്ല ദാസൻ എന്നു ചൊല്ലുന്നാൾ-തന്‍റെ മുമ്പാകെ […]
Read Moreഎന്‍റെ സങ്കേതവും ബലവും എനിക്കേറ്റം അടുത്ത
എന്‍റെ സങ്കേതവും ബലവും ഏറ്റവും അടുത്ത തുണയും ഏതൊരാപത്തിലും ഏതു നേരത്തിലും എനിക്കെന്നുമെൻ ദൈവമത്രെ ഇരുൾ തിങ്ങിടും പാതകളിൽ കരൾ വിങ്ങിടും വേളകളിൽ അരികിൽ വരുവാൻ കൃപകൾ തരുവാൻ ആരുമില്ലിതുപോലൊരുവൻ;- എന്‍റെ… എല്ലാ ഭാരങ്ങളും ചുമക്കും എന്നും താങ്ങിയെന്നെ നടത്തും കർത്തൻ തൻ കരത്താൽ കണ്ണുനീർ തുടയ്ക്കും കാത്തു പാലിയ്ക്കുമെന്നെ നിത്യം;- എന്‍റെ… ഇത്ര നല്ലവനാം പ്രിയനെ ഇദ്ധരയിൽ രുചിച്ചറിവാൻ ഇടയായതിനാൽ ഒടുവിൽ വരെയും ഇനിയെനിക്കെന്നും താൻ മതിയാം;- എന്‍റെ… എന്നെ തന്നരികിൽ ചേർക്കുവാൻ എത്രയും വേഗം […]
Read Moreഎന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേ
എന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേ തിരുഹിതമെന്നിൽ പുർണ്ണമാകട്ടെ എൻ യേശുവേ തൃപ്പാദങ്ങളിൽ സംപൂർണ്ണമായിപ്പോൾ സമർപ്പിക്കുന്നേ(2) സൗഖ്യ നദി എന്നിലേക്ക് ഒഴുകിടട്ടെ സൗഖ്യം നല്കും ആഴിയിൽ ഞാൻ മുഴുകിടട്ടെ(2);- എന്‍റെ… ക്രൂശിലെ നിണം എന്നിൽ ഒഴുകിടട്ടെ സിരകളിൽ ഒഴുകി ജീവൻ നല്കട്ടെ(2);- എന്‍റെ… അടിപിണരിൻ ശക്തി എന്നിൽ പതിയട്ടെ രോഗത്തിന്‍റെ വേരെല്ലാമേ അറ്റുമാറട്ടെ(2);- എന്‍റെ… സൃഷ്ടിക്കുന്ന ശബ്ദം എന്നിൽ മുഴങ്ങിടട്ടെ എന്നിൽ വേണ്ടതെല്ലാം ഉരുവാകട്ടെ(2);- എന്‍റെ…
Read Moreഎന്‍റെ ശരീരത്തിൽ രോഗാണുക്കൾ വച്ച
എന്‍റെ ശരീരത്തിൽ രോഗാണുക്കൾ വച്ച തെന്‍റെ ദൈവത്തിന്‍റെ വൻ കൃപയാ എന്‍റെ ദൈവം എന്നെ ശുദ്ധീകരിക്കുന്ന തന്‍റെ വഴികളഗോചരമെ ഭക്തികേടും ഈ പ്രപഞ്ച മോഹങ്ങളും വർജ്ജിച്ചു ഞാനീലോകത്തിൽ ദൈവ ഭക്തിയോടു ജീവിച്ചിടുവതിനെന്നെ ശക്തീകരിക്കുന്നീ ശിക്ഷകളാൽ ലോകത്തോടു കൂടെ ശിക്ഷാവിധിയിൽ ഞാ നാകാതിരിപ്പതിനായിട്ടു നീ ലോകത്തിൽ വച്ചുയീ ബാല ശിക്ഷയനി യ് ക്കേകുന്നിതെന്നുടെ നാകേശ്വരൻ;- യാതൊന്നു കൊണ്ടുമെൻ ചേതസ്സഹങ്കരി യ്ക്കാതെ വിനീതനായ് ജീവിയ്ക്കുവാൻ യാതന നൽകിയശൂലം ഇതാണെനി യ് ക്കേതോരു ദോഷവും വന്നീടുമൊ;- അപ്പൻ സുതർക്കു നൽകിടുന്ന ശിക്ഷയൊ […]
Read Moreഎന്‍റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ
എന്‍റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ ഒന്നൊന്നായി ആഞ്ഞടിക്കിൽ എന്‍റെ പ്രാണപ്രിയനെന്‍റെ കൂടെയുണ്ടാകയാൽ ആകുലമില്ലെനിക്ക് ഞാൻ ഭയന്നു കേണതാം വേളകളിൽ എന്നോടരുളിചെയ്തു നീ ഭയപ്പെടെണ്ട ഞാനുണ്ട് കൂടെ ഞാൻ നിന്നെ വീണ്ടെടുത്തോൻ ഞാൻ ഭ്രമിച്ചു നോക്കിയ വേളകളിൽ എന്നോടരുളിചെയ്തു നീ ഭ്രമിച്ചു നോക്കേണ്ട ഞാൻ നിന്‍റെ ദൈവം ഞാൻ നിന്‍റെ സഹായകൻ ഞാൻ സഹായമില്ലാതെ കരഞ്ഞ നേരം എന്നോടരുളിചെയതു എന്‍റെ നീതിയുള്ള കരത്താൽ ഞാൻ നിന്നെ താങ്ങും ഞാൻ നിന്നെ ബലപ്പെടുത്തും
Read Moreഎന്‍റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നു
എന്‍റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നു എന്‍റെ ഉള്ളം സ്നേഹത്താൽ നിറയുന്നു എന്‍റെ രക്ഷകൻ വേഗത്തിൽ വരുമെ എന്‍റെ ആകുലങ്ങൾ അന്നുതീരുമെ! ഞാൻ നവ്യഗാനം അന്നു പാടുമെ ആനന്ദം ആ ആനന്ദം ആനന്ദം ആത്മനാഥനോടു എന്‍റെ വാസമാനന്ദം ഇക്ഷിതിയിൽ ഇമ്പമെനിക്കൊന്നും വേണ്ടായെ രക്ഷകനാം യേശുവിൻ സാന്നിധ്യം മതിയെ അക്ഷയതയെ പ്രാപിച്ചു പറക്കുമെ അക്ഷണത്തിൽ പ്രിയൻ എന്നെ ചേർക്കുമെ ഹാ! എന്‍റെ ഭാഗ്യം ആർക്കു വർണ്ണിക്കാം;- ലാക്കു നോക്കി ഞാൻ എന്‍റെ ഓട്ടം ഓടുന്നു ലാഭമായതെല്ലാം ഞാൻ വെറുത്തു […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

