Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

എന്‍റെ ഭാവിയെല്ലാമെന്റ ദൈവമറിയുന്നു

എന്‍റെ ഭാവിയെല്ലാമെന്‍റെ ദൈവമറിയുന്നുവെന്നു പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം […]

Read More 

എന്‍റെ ഭാരമിറക്കി വെയ്ക്കുവാൻ

എന്‍റെ ഭാരമിറക്കി വെയ്ക്കുവാൻ ഒരു നല്ല സങ്കേതമാം ആ മാർവ്വിൽ ഞാൻ ചാരിടും എന്‍റെ യേശു എത്ര നല്ലവൻ ഈ ലോകേ ക്ലേശങ്ങളേറിടിലും തളരാതെന്നെ താൻ കരുതീടുന്നു ഉറ്റവർ ബന്ധുക്കൾ മാറീടിലും എന്നെ താൻ കരങ്ങളിൽ വഹിച്ചിടുന്നു ഈ മരുയാത്രയിൽ ചൂടേറിലും തൻ കൃപ നമുക്ക് തണലായുണ്ട് ആരും സഹായമായില്ലെങ്കിലും നമ്മെ താൻ നടത്തീടും ജയോത്സവമായ് സ്നേഹമാം തൻ മുഖം കണ്ടീടുവാൻ വെമ്പുന്നു എൻ മനമെന്നുമെന്നും ഭാരം പ്രയാസങ്ങൾ തീരുന്ന നാൾ വന്നീടുവാനുള്ളം വാഞ്ചിക്കുന്നു

Read More 

എന്‍റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ

എന്‍റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ എന്‍റെ യേശുവിൻ വചനം കേട്ടിടട്ടെ രക്ഷയിൻ മാർഗ്ഗം ഗ്രഹിച്ചിടട്ടെ ഏവരും യേശുവെ വണങ്ങിടട്ടെ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര ഗോവ, മഹരാഷ്ട്ര, ഛത്തീസ്ഗഡ്, ഒറീസ്സ ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ബംഗാൾ സിക്കിം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ അരുണാചൽ, ആസ്സാം, മേഘാലയ, നാഗാലാൻഡ് മണിപ്പൂർ, മിസോറാം, ത്രിപുര, ഡൽഹി ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ ജമ്മു & കാശ്മീർ, പുദുച്ചേരി, ലക്ഷദ്വീപ് ദമൻ, ദീവ്, ദാദ്ര, നഗർ ഹവേലി ആൻഡമാൻ നിക്കോബാറും ചണ്ഡീഗഡും […]

Read More 

എന്‍റെ ഭാരതം ഉണരണം

എന്‍റെ ഭാരതം ഉണരണം യേശുവിൽ വളരണം എന്നെ ഉപയോഗിക്കൂ നാഥാ ഈ എന്നെ ഉപയോഗിക്കൂ നാഥാ എഴുന്നേൽക്കട്ടെ അപ്പോസ്തോലർ എഴുന്നേൽക്കട്ടെ പ്രവാചകർ എഴുന്നേൽക്കട്ടെ സുവിശേഷകർ ഉണർവോടെ സുവിശേഷം ഘോഷിക്കാൻ എന്‍റെ ഭാരതം ഉണരണം യേശുവിൽ വളരണം എന്നെ ഉപയോഗിക്കൂ നാഥാ ഈ എന്നെ ഉപയോഗിക്കൂ നാഥാ എന്‍റെ കേരളം ഉണരണം യേശുവിൽ വളരണം എന്നെ ഉപയോഗിക്കൂ നാഥാ ഈ എന്നെ ഉപയോഗിക്കൂ നാഥാ

Read More 

എന്‍റെ ഭാരങ്ങൾ നീങ്ങിപ്പോയ്

എന്‍റെ ഭാരങ്ങൾ നീങ്ങിപ്പോയ് കർത്തൻ വചനമെന്നെ തൊട്ടപ്പോൾ എന്‍റെ വേദനകൾ മാറിപ്പോയ് കർത്തൻ കരമന്നെ തഴുകിയപ്പോൾ പാടി സ്തുതിച്ചിടും ഞാൻ ആർത്തു ഘോഷിച്ചിടും ഞാൻ എന്‍റെ യേശു എന്നും കൂടെയുള്ളതാൽ മനം കലങ്ങിടും നേരമെല്ലാം എന്നെ തലോടിയതേശുവല്ലൊ ഞാൻ രോഗത്താൽ വലഞ്ഞ നേരം സൗഖ്യം തന്നതുമേശുവല്ലൊ;- കണ്ണുനീരിൽ ഞാൻ നീന്തിയപ്പോൾ കൺമണിപോലെ കാത്തവനെ ഉള്ളം പിടഞ്ഞു ഞാൻ നീറിയപ്പോൾ ഉള്ളം കരത്തിൽ വഹിച്ചവനെ;-

Read More 

എന്‍റെ ഭാരം ചുമക്കുന്നവൻ യേശു

എന്‍റെ ഭാരം ചുമക്കുന്നവൻ യേശു എന്നെ നന്നായ് അറിയുന്നവൻ യേശു സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും യേശു മാത്രം മതി യേശു എന്‍റെ സ്നേഹിതൻ യേശു എന്‍റെ പ്രാണപ്രിയൻ സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും യേശു മാത്രം മതി എന്‍റെ ദേഹം ക്ഷയിച്ചീടട്ടെ യേശു കൈവിടില്ല ഞാൻ ഏകനായ് തീർന്നിടട്ടെ യേശു മാറുകില്ല;- സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും യേശു മാത്രം മതി

Read More 

എന്‍റെ ഭാഗ്യം വർണ്ണിച്ചീടുവാൻ ആരാൽ

എന്‍റെ ഭാഗ്യം വർണ്ണിച്ചീടുവാൻ ആരാൽ കഴിയും സ്വർഗ്ഗദേശത്തെത്തിടുന്നേരം എന്‍റെ ഭാഗ്യം എന്‍റെ യോഗ്യം എന്നെ വീണ്ടെടുത്ത പ്രിയൻ തന്‍റെ മുമ്പിൽ ഹാ ഞാനെന്തു ധന്യനായിത്തീർന്നിടുമെ മന്നിടത്തിൽ ഖിന്നനായ് ഞാൻ വലഞ്ഞ നിന്‍റെ- പേർക്കു കഷ്ടമേറെ ഏറ്റതാൽ പൊന്നുലോകം തന്നിലെന്നെ നിന്നോടൊന്നായിരുത്തിടാൻ ഉന്നതൻ താനൊരുനാളിൽ സന്നാഹമായ് വരുന്നല്ലോ;- മോക്ഷവീടാ പാർപ്പിടമൊന്നു മനോഹരമായ് നാഥൻ കൈകളാൽ പണിയാത്ത വീടെനിക്കൊന്നായതിൽ ഞാൻ ചേർന്നു വാസം ചെയ്തിടുമ്പേൾ എന്‍റെ ഖേദം നീങ്ങി വേഗം കണ്ണുനീരും മാറിടുമേ;-

Read More 

എന്‍റെ ബുദ്ധിമുട്ടുകൾ തീർത്തിടും

എന്‍റെ ബുദ്ധിമുട്ടുകൾ തീർത്തിടും തൻ ധനത്തിനൊത്തവണ്ണം മഹത്വത്തോടെ തൻ മഹിമയ്ക്കായ് പൂർണ്ണമായ് തീർത്തു തന്നീടും(2) പരമ സമ്പന്നനാം ദൈവം ദരിദ്രനായി ഭൂവിൽ വന്നു(2) ദരിദ്രനായ എന്നെ നിത്യം സമ്പന്നനാക്കീടുവാൻ(2) ദൈവത്തിൻ ധനമഹിമാ ഹാ എത്ര ശ്രേഷ്ഠമഹോ(2) ആവശ്യമറിഞ്ഞു ദിനം ഉന്നതമായ് നടത്തും (2) കൊടുപ്പിൻ നൽകിത്തരും സന്തോഷമായ് കൊടുപ്പിൻ(2) ധാരാളമായ് വിതപ്പിൻ മേൻമയായ് ഫലം തരുമേ(2) ധനവും മാനവും സമ്പത്തും തന്‍റെ പക്കൽ സമൃദ്ധിയായുണ്ട്(2) തന്നെ സ്നഹിക്കുന്ന മക്കൾക്ക് വേണ്ടതെല്ലാം നൽകി തരും(2)

Read More 

എന്‍റെ ബലമായ കർത്തനെൻ ശരണമതാകയാൽ

എന്‍റെ ബലമായ കർത്തനെൻ ശരണമതാകയാൽ പാടിടും ഞാനുലകിൽ ഏറ്റമുറപ്പുളള മറവിടമാണെനിക്കെൻ പ്രിയൻ ചാരിടും ഞാനവനിൽ ഹാ ഹല്ലേലുയ്യാ ഗീതം പാടിടും ഞാൻ എന്‍റെ ജീവിതയാത്രയതിൽ എന്‍റെ അല്ലലഖിലവും തീർത്തിടും നാൾ നോക്കിപ്പാർത്തിടും ഞാനുലകിൽ എല്ലാക്കാലത്തും ആശ്രയം വെച്ചിടുവാൻ നല്ല സങ്കേതമേശുവത്രെ പെറ്റതള്ള തൻകുഞ്ഞിനെ മറന്നീടിലും കാന്തൻ മാറ്റം ഭവിക്കാത്തവൻ തിരുക്കരത്തിൽ വൻ സാഗരജലമെല്ലാം അടക്കുന്ന കരുത്തെഴും യാഹവൻ താൻ ഒരു ഇടയനെപ്പോലെന്നെ അവനിയിൽ കരുതുന്ന സ്നേഹമെന്താശ്ചര്യമേ ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്ദത്തം ഓർപ്പിച്ചുണർത്തുമെന്നെ ഉള്ളംകരത്തിൽ […]

Read More 

എന്‍റെ പ്രിയൻ വാനിൽ വരാറായ് കാഹളത്തിൻ

എന്‍റെ പ്രിയൻ വാനിൽ വരാറായ് കാഹളത്തിൻ ധ്വനി കേൾക്കാറായ് (2) മേഘേ ധ്വനി മുഴങ്ങും ദൂതർ ആർത്തുപാടിടും നാമും ചേർന്നു പാടും ദൂതതുല്യരായ് (2) പൂർണ്ണ ഹൃദയത്തോടെ ഞാൻ സ്തുതിക്കും നിന്‍റെ അത്ഭുതങ്ങളെ ഞാൻ വർണ്ണിയ്ക്കും(2) നാം സന്തേഷിച്ചിടും എന്നും സ്തുതി പാടിടും എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാൽ(2) പീഢിതനൊരഭയ സ്ഥാനം എൻ സങ്കടങ്ങളിൽ നൽ തുണ നീ(2) ഞാൻ കുലുങ്ങുകില്ല ഒരുനാളും വീഴില്ല എന്‍റെ യേശുനാഥൻ കൂടെയുള്ളതാൽ(2) തകർക്കും നീ ദുഷ്ട ഭുജത്തേ ഉടയ്ക്കും നീ നീച […]

Read More