Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

എന്‍റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ

എന്‍റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ എളിയവൻ ഞാൻ ദൈവത്തിന്‍റെ പൈതലായല്ലോ ചേറ്റിൽനിന്നെന്നെയുയർത്തിയെൻ കാലുകൾ പാറമേൽ നിർത്തിയവൻ മാറ്റിയെൻ ഭീതി ഹൃദയത്തിൽ തൻസ്തുതിഗീതങ്ങൾ തന്നവൻ മോചിച്ചെൻ ലംഘനം മൂടിയെൻപാപങ്ങൾ മായിച്ചെന്നകൃത്യങ്ങൾ യാചിക്കും നേരത്തിലിന്നവൻ ചാരത്തുവന്നിടും തീർച്ചയായ് ഘോരമാം കാറ്റും വൻമാരിയും വെള്ളവുമേറ്റം പെരുകുമെന്നാൽ തീരാത്ത സ്നേഹം നിറയും തൻമാറിൽ ഞാൻ കാണും മറവിടം വേദനയേറുന്നു ലോകജനങ്ങൾക്കു ഭീതി പെരുകിടുന്നു ശോധനയിങ്കലും പാട്ടുകൾ പാടുന്നു ദൈവത്തിൻ പൈതൽ ഞാൻ നീതിമാന്മാരേ, യഹോവയിലെപ്പോഴും സന്തോഷിച്ചുല്ലസിപ്പിൻ സ്തുതിഗീതങ്ങൾ പാടി തൻനാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവിൻ എന്നുടെ നാളുകളീ […]

Read More 

എന്‍റെ നീതിമാൻ വിശ്വസത്തോടെന്നും

എന്‍റെ നീതിമാൻ വിശ്വാസത്തൊടെന്നും ജീവിച്ചീടുമേ ഭക്തിയുള്ളോനായി(2) പിന്മാറുകില്ല താൻ മുൻപോട്ടു പോകും നിത്യതക്കായി ഓട്ടം തികക്കും(2) വിശ്വസിച്ചു ജീവരക്ഷ പ്രാപിച്ചീടുവാൻ ദൈവ പ്രസാദം ഉള്ളോരായ് തീർന്നീടുവാൻ(2) നീതിയും വിശ്വാസവും വർദ്ധിച്ചീടട്ടെ സത്യ സുവിശേഷകരായി പോയിടുവാൻ(2) ലോക സ്നേഹം ദൈവത്തൊടു ശത്രുത്വം അല്ലോ ലോകമോഹ വേഴ്ച്ചകളാൽ തകർന്നീടല്ലേ(2) കീഴെയുള്ള പാതാളം ഒഴിഞ്ഞു പോകും മീതെയുള്ള സ്വർരാജ്യം സ്വന്തമാക്കാം(2) യേശു വരുന്നു നീതിയുള്ള കർത്താവായി നീതിയോടെ ജീവിതം നയിച്ചവർക്കായി(2) മറക്കല്ലേ സഭയേ വേഗം ഉണരൂ ആത്മനാഥൻ യേശുവേ എതിരേല്ക്കുവാൻ(2)

Read More 

എന്‍റെ നിലവിളി കേട്ടുവൊ നീ

എന്‍റെ നിലവിളി കേട്ടുവൊ നീ എന്‍റെ കണ്ണുനീർ കണ്ടുവൊ നീ യേശുനാഥാ നീ തന്ന സ്നേഹം നിത്യജീവന്‍റെ വഴി ആയെന്നിൽ;- എന്‍റെ ജീവിതം ധന്യമാവാൻ പുത്തൻ രൂപമായ് തീർന്നീടുവാൻ യേശുനാഥാ നീ തന്ന വചനം സ്വർഗ്ഗനന്മയും ഉറവായി;- ഞാൻ ഏകനായ് തീർന്നിടാതെ പാപ ചേറ്റിൽ ഞാൻ വീണിടാതെ യേശുനാഥാ ആ പൊൻകരം എന്നെ ക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോ;- എന്‍റെ കഷ്ടങ്ങൾ മറന്നീടുവാൻ നിന്ദ പരിഹാസം സഹിച്ചീടുവാൻ യേശുനാഥാ നീ തന്ന കൃപകൾ ദൈവ പൈതലായ് മാറ്റിയെന്നെ;- എന്നെ […]

Read More 

എന്‍റെ നാവു നവ്യഗാനം പാടും

എന്‍റെ നാവു നവ്യഗാനം പാടും എന്‍റെ ഹൃത്ത് നൂതനരാഗം പാടും കർത്താവേ നീ എന്നെ സ്നേഹിച്ചു പ്രാണനാഥാ നീ എന്നെ വീണ്ടെടുത്തു എന്‍റെ നാവു നവ്യഗാനം പാടും ലോകാന്ധകാരത്തൂടെ ഞാനലഞ്ഞുതിരിഞ്ഞു(2) മോഹങ്ങളെന്നിൽ അശാന്തി ഏകി ക്രൂശിൻ ദയയിൽ ഞാനഭയം കണ്ടു നിന്‍റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;- പാപാന്ധകാരത്തൂടെ ഞാനലഞ്ഞു തളർന്നു(2) പാശങ്ങളാൽ ഞാൻ ബന്ധിതനായി ക്രൂശിൻ നന്മയിൽ ഞാനാശ്രയം കണ്ടു നിന്‍റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;- എൻ ജീവിതാന്ത്യത്തോളം നിന്നിൽ നിലനിൽക്കും ദുഃഖിക്കുന്നവനെന്നും ആശ്വാസം […]

Read More 

എന്‍റെ നാവിൽ നവഗാനം

എന്‍റെ നാവിൽ നവ ഗാനം എന്‍റെ നാഥൻ തരുന്നല്ലോ ആമോദാലെന്നുമേ അവനെ ഞാൻ പാടുമേ ഉയിരുള്ള നാൾ വരെയും ഹല്ലേലുയ്യാ എന്നെ തേടി മന്നിൽ വന്നു സ്വന്തജീവൻ തന്നവൻ ഒന്നിനാലുമേഴയെന്നെ കൈവിടാത്തവൻ പാപച്ചേറ്റിലാണ്ടിരുന്നയെന്നെ വീണ്ടെടുത്തല്ലോ പാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോ ഇല്ല ഭീതിയെന്നിലിന്നുമെത്ര മോദമുള്ളത്തിൽ നല്ല നാഥനേശുവിന്‍റെ പാത വന്നതാൽ ഹല്ലെലുയ്യാ സ്തോത്രഗീതം പാടി വാഴ്ത്തുമേശുവേ എല്ലാക്കാലം നന്ദിയോടെ എന്‍റെ നാളെല്ലാം

Read More 

എന്‍റെ നാഥൻ വല്ലഭൻ താൻ

എന്‍റെ നാഥൻ വല്ലഭൻ താൻ അല്ലലെല്ലാം മാറ്റിടുമേ തന്‍റെ നാളിൽ എന്തുമോദം ആർത്തിയോടാവലായ് നോക്കിടുമേ ഓ പാദങ്ങൾ പൊങ്ങിടുന്നേ ചേരുവാൻ നിൻ സവിധേ(2)-എന്‍റെ… പാരിടത്തിൽ പാടുപെട്ട പാവനരെ ചേർത്തിടുവാൻ വരുമന്ന് ദൂതരുമായ് തന്നെ മാനിച്ചോരെ ചേർത്തിടുവാൻ;- മരുഭൂവിൽ ഞരങ്ങുന്ന തൻ വിശുദ്ധ സംഘമേ നീ പരനോട് ചേർന്ന് നിത്യം എണ്ണമില്ലായുഗം അങ്ങ് വാഴും;- വിശ്വാസത്തിൻ കൺകളാൽ ഞാൻ ഇന്നവയെ കണ്ടിടുന്നു ആശ്വാസമേ നേരിൽ കാണും അന്നവൻ പൊൻമുഖം മുത്തിടുമേ;-

Read More 

എന്‍റെ നാഥൻ നിണം ചൊരിഞ്ഞോ

എന്‍റെ നാഥൻ നിണം ചൊരിഞ്ഞോ? എന്‍റെ രാജാ മരിച്ചുവെന്നോ? പുഴുവിനൊത്തോരെനിക്കുവേണ്ടി വിശുദ്ധമാം ശിരസ്സവൻ കുനിച്ചുവെന്നോ? യേശുനാഥൻ എനിക്കുമപ്പോൽ നിനക്കും വേണ്ടിമരിച്ചുപാപി സകലർക്കുമായവൻ മരിച്ചു രക്ഷ വെറും ദാനമത്രേ തനിക്കു സ്തുതി നാം നശിച്ച കാരണത്താൽ ക്രൂശിലവൻ തൂങ്ങുന്നിതാ ഭ്രമിച്ചുപോകും ദയവിതുതാൻ അറിയാതുള്ളൊരു കൃപ പരമസ്നേഹം പാപത്തിനാൽ നശിച്ച നമ്മെ കരുതിയല്ലോ പരൻ മരിച്ചു അഭിഷിക്തന്‍റെ മരണം മൂലം അരുണൻ തന്നുടെ കരം മറച്ചിരുണ്ടു സ്നേഹമുള്ള ക്രൂശു കണ്ടു ഞാനും മുഖം താഴ്ത്തുന്നിതാ നന്ദിചൊൽവാനെന്‍റെ മനം ഉരുക്കണമെൻ കണ്ണുകളലിക്കണമേ […]

Read More 

എന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ

എന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ എന്നും സഖി എനിക്കാശ്വാസമേ പാരിൽ പരദേശിയാമെനിക്കെന്നുമാ പാവന നാഥന്‍റെ കാവൽ മതി പാതയിൽ പാദദമിടറാതെ നാഥന്‍റെ പാദം പതിഞ്ഞിടം പിൻചെല്ലും ഞാൻ കാവലിനായ് ദൂതസംഘത്തെ നൽകിയെൻ കാന്തനനുദിനം കാക്കുന്നതാൽ കൂരിരുൾ താഴ്വരയിലേകനായാലും കൂട്ടിൻ യേശു ഉണ്ടായാൽ മതി ഉറ്റവർ കൂടെയില്ലെങ്കിലും മുറ്റുമെൻ ഉറ്റസഖിയായി യേശു മതി ഉള്ളം കലങ്ങിടും വേളയിലും യേശു ഉള്ളതാൽ ചഞ്ചലമില്ലെനിക്ക് രാത്രിയിലും ദീർഘയാത്രയിലും എന്നും ധാത്രിയേപോലെനിക്കേശു മതി മാത്രനേരം ഉറങ്ങാതെന്നെ കാക്കുന്ന മിത്രമാണെൻ ദൈവം എത്ര […]

Read More 

എന്‍റെ നാഥൻ അതിശയമായെന്നെ

എന്‍റെ നാഥൻ അതിശയമായെന്നെ നടത്തുന്നതെന്തൊരതിശയമേ (2) എന്‍റെ ജീവനും, ഇന്നുള്ളതെല്ലാം ഇന്നെന്‍റെ നാഥന് പുകഴ്ചയായ്… (2) എന്‍റെ സ്നേഹിതനായവൻ എന്നുമെന്‍റെ കൂട്ടാളിയായ് (2) അഗ്നിത്തൂണുകളാലെന്നെ കാത്തീടുന്നു പുതു ജീവൻ നൽകീടുന്നു;- എന്‍റെ നാഥൻ… എന്‍റെ സാന്നിധ്യമാകേണം നീ എന്നെ കൈകളിൽ താങ്ങേണം നീ മേഘസ്തംഭങ്ങളാലെന്നെ നടത്തീടുന്നു പുതു ശക്തി പകർന്നീടുന്നു;- എന്‍റെ നാഥൻ…

Read More 

എന്‍റെ നവിൽ പുതു പാട്ട്

എന്‍റെ നവിൽ പുതു പാട്ട് യേശു രാജൻ തരുന്നിതാ ആനന്ദത്തോടെ ഞാൻ പാടി സ്തുതിച്ചിടും ജീവനുള്ള കാലമെല്ലാം-ഹല്ലേലുയ്യാ പാപാന്ധകാരത്തിൽ ഞാൻ ആണ്ടുപോയപ്പോൾ പാതകനാം എന്നെ നാഥൻ വീണ്ടെടുത്തല്ലോ;- ആനന്ദ… ബാധ വ്യാധി പീഡകളാൽ ഞാൻ വലഞ്ഞപ്പോൾ പാതകാട്ടി ദുഃഖമെല്ലാം പോക്കി രക്ഷിച്ചു;- ആനന്ദ… ചേറ്റിൽ വീണ എന്നെ അവൻ കോരി എടുത്തു നാറ്റമെല്ലാം ജീവ രക്തം കൊണ്ടു മായിച്ചു;- ആനന്ദ… മാതാ പിതാ ഉറ്റ സഖി സർവ്വമേകിയ മന്നവനെ എന്നെന്നും ഞാൻ വാഴ്ത്തി സ്തുതിക്കും;- ആനന്ദ… ഇഹലോക […]

Read More