എന്‍റെ ദൈവം വലിയദൈവം
എന്‍റെ ദൈവം വലിയദൈവം വൻകാര്യം ജീവിതത്തിൽ ചെയ്തീടുമേ(2) ശത്രുക്കൾ മുൻപാകെ മേശ ഒരുക്കും പകയ്ക്കുന്നോർ മുൻപാകെ തല ഉയർത്തും(2) കരുതിടുന്നു നടത്തിടുന്നു ദിനവും തളരാതെ മരുഭൂമിയിൽ അത്ഭുതങ്ങൾ ചെയ്ത കർത്താവിനെ സ്തോത്രഗാനം പാടി ഉയർത്തിടാം(2):- എന്‍റെ… ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടാ വാഗ്ദത്തം നൽകിയ ദൈവമല്ലയോ എല്ലാ പ്രതികൂലങ്ങളും മാറുന്നു വാഗ്ദത്തം ഒന്നൊന്നായി നിറവേറുന്നു(2):- എന്‍റെ…
Read Moreഎന്‍റെ ദൈവം മഹത്വത്തിൽ
എന്‍റെ ദൈവം മഹത്ത്വത്തിൽ ആർദ്രവാനായ് ജീവിക്കുമ്പോൾ സാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻഏതും കാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നു വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊൾവാൻ രക്ഷകനെൻ കാലുകൾക്കു വേഗമായ്തീർന്നെൻ പാതയിൽ ഞാൻ മാനിനെപ്പോലോടിടും ആരുമെനിക്കില്ലെന്നോ ഞാൻ ഏകനായി തീർന്നുവെന്നോ മാനസത്തിലാധിപൂണ്ടുഖേദിപ്പാൻസാധു അന്ധനായി തീർന്നിടല്ലേ ദൈവമേ! എന്‍റെ നിത്യസ്നേഹിതന്മാർ ദൈവദൂതസംഘമത്രേ ഇപ്പോളവർ ദൈവമുമ്പിൽ സേവയാംഎന്നെ കാവൽചെയ്തു ശുശ്രൂഷിപ്പാൻ വന്നിടും ദുഃഖിതനായോടിപ്പോയ് ഞാൻ മരുഭൂവിൽ കിടന്നാലും എന്നെ ഓർത്തു ദൈവദൂതർ വന്നിടുംഏറ്റം സ്നേഹ ചൂടോടപ്പവുമായ് വന്നിടും നാളെയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ല ഓരോ […]
Read Moreഎന്‍റെ ദൈവം നടത്തീടുന്നു
എന്‍റെ ദൈവം നടത്തീടുന്നു എന്നെ ജയോത്സവമായ് ദിനവും(2) എന്‍റെ തോഴരിൽപരമായന്ദതൈലം എന്മേൽ പകർന്നെന്നെ നടത്തീടുന്നു (2) എൻ ജീവിതപാതയിൽ കെണികളൊരുക്കി ശത്രുഗണം തകർത്തീടാനൊരുങ്ങീടുമ്പോൾ (2) ഹാ – ശ്രത്രുവിൻ തലയെ തകർത്തവനെനിയ്ക്കായ് ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും(2) എന്‍റെ തോഴരെല്ലാം എന്നെ പകച്ചാലും എന്‍റെ പേർ വിടക്കെന്നെണ്ണിയാലും(2) എന്നെ വിലയുള്ളവനും മാന്യനുമായ് എണ്ണി ദൈവം അനുദിനം ഉയർത്തീടുമേ(2) അഗ്നിപോലെ പരിശോധനകൾ എൻ ചുറ്റും ആളിപ്പകർന്നീടിലും(2) അതിനാൽ ഒരു ദോഷവും എനിക്കു വരാൻ അരുമനാഥൻ അനുവദിക്കയില്ല(2)
Read Moreഎന്‍റെ ദൈവം എല്ലാനാളും അനന്യൻ
എന്‍റെ ദൈവം എല്ലാനാളും അനന്യൻ തന്നെ അണച്ചിടും അനുദിനം ചിറകടിയിൽ ഏഴകളിൻ ഭാരം നിത്യം ചുമക്കുന്നതാൽ ഏതുനേരത്തും ഞാൻ നിന്നെ സ്തുതിച്ചിടുമെ നാവു പോരാ വർണ്ണിച്ചിടാൻ നന്മ ഓരോന്നും നന്ദികൊണ്ടെന്‍റെ ഉള്ളം നിറയുന്നപ്പാ;- കഷ്ട നഷ്ട രോഗദു:ഖം വന്നിടുന്നേരം ഇഷ്ടനായകനാം യേശു ആശ്വാസമേകും കഷ്ടത ഏറ്റ പ്രിയൻ കൂടെയുള്ളതാൽ പോയിടാം ധൈര്യമായെൻ നാഥൻ പാതയിൽ;- എന്നുകേൾക്കും പ്രിയൻ ശബ്ദം വാനവിരവിൽ അന്നുമാറുമെന്‍റെ കണ്ണീർ സമ്പൂർണ്ണമായി മണിയറവാസം ഭൂവിൽ ആനന്ദിച്ചീടാൻ വാഞ്ചിക്കുന്നെന്‍റെ ഉള്ളം ദിനം ദിനമായ്;-
Read Moreഎന്‍റെ ദൈവം എന്നെ പോറ്റുന്നു
എന്‍റെ ദൈവം എന്നെ പോറ്റുന്നു എന്നെ കാക്കുന്നു തന്‍റെ ചിറകടിയിൽ അനർത്ഥങ്ങളിൽ ഞെരുക്കങ്ങളിൽ അതിശയമായെന്നെ പുലർത്തിടുന്നു ഇടയനെപ്പോലെ കരുതിടുന്നു അമ്മയെപ്പോലെ വളർത്തിടുന്നു ഓരോ ദിവസമതും ഓരോ നിമിഷമതും അവനെനിക്കായ് കരുതിടുന്നു;- എന്‍റെ… കഴുകൻ തൻ കുഞ്ഞിനെ കാക്കും പോലെ കോഴി തൻ കുഞ്ഞിനെ നോക്കുംപോലെ ആ ചിറകടിയിൽ ആ മറവിടത്തിൽ അവനെന്നെ സൂക്ഷിക്കുന്നു;- എന്‍റെ…
Read Moreഎന്‍റെ ദൈവം എന്നെ പാലിക്കും
എന്‍റെ ദൈവം എന്നെ പാലിക്കും എന്‍റെ ദൈവം എന്നെ നടത്തിടും ദഃഖവേളയിൽ ആശ്വാസമായ് വേദനകളിൽ സൗഖ്യമായ് ആകുലചിന്തകൾ മനസ്സിലുയർന്നപ്പോൾ ആശ്വാസമായ് നാഥൻ ചാരെയെത്തി സാന്ത്വന വചനങ്ങൾ തന്നു തലോടി നിത്യതക്കായെന്നെ ഒരുക്കിയല്ലോ ഈ ലോക കഷ്ടങ്ങൾ സാരമില്ലെനിക്ക് തേജസ്സിൻ നിത്യഘനം ഓർത്തിടുമ്പോൾ ആ പൊന്മുഖം ഒന്നു കണ്ടിടുവാനായ് ആവലോടെ ഞാൻ കാത്തിടുന്നെ
Read Moreഎന്‍റെ ദൈവം അറിയാതെ എനിക്കൊന്നും
എന്‍റെ ദൈവം അറിയാതെ എനിക്കൊന്നും വരികയില്ല എന്‍റെ ദൈവം അരുളാതെ എനിക്കൊന്നും ലഭിക്കയില്ല എന്‍റെ കൺകൾ നിറയുമ്പോൾ എന്നെ കടന്നു പോയിടാതെ; എന്‍റെ നിലവിളി കേൾക്കുന്നവൻ യേശു എന്നെന്നും എൻ രക്ഷകൻ(2);-എന്‍റെ… പെറ്റ അമ്മ മറന്നാലും കുറ്റം എന്തു പറഞ്ഞാലും; കറ്റയെല്ലാം വണങ്ങീടും സ്വപ്നമെല്ലാം നടന്നീടും(2);-എന്‍റെ… ക്ഷാമം ക്ഷീണം ക്ഷോണിയതിൽ ക്ഷണനേരം മാത്രമത്; ക്ഷീണം മാറ്റും യേശു മതി ക്ഷാമം തീരും നാളുവരെ(2);-എന്‍റെ…
Read Moreഎന്‍റെ ദൈവം അറിയാതെ
എന്‍റെ ദൈവം അറിയാതെ എനിക്കൊന്നും ഭവിക്കയില്ല ദോഷങ്ങളാലെന്ന പരീക്ഷിക്കില്ല നന്മയ്ക്കായെല്ലാം നൽകിടുന്നു കഷ്ടതകൾ പെരുകിടുമ്പോൾ എനിക്കാശ്വാസം അധികം തരും മനസ്സലിവുള്ളവനെൻ മനുവേലൻ മനം തകർന്ന എന്നെ സൗഖ്യമാക്കി;- എന്‍റെ… വിശ്വാസത്തിൻ പരിശോധന വിലയേറിടും കർത്തൃസവിധേ വിജയം നൽകീടുമെന്‍റെ ജീവനാഥൻ വിലകൊടുത്തു എന്നെ വാങ്ങിയതാൽ;- എന്‍റെ… മാനവർക്കു നേരിടാത്തൊരു പരിശോധന തരികില്ലവൻ പരീക്ഷവരുമെന്നാലും നീക്കുപോക്കും നൽകും നാഥനെന്‍റെ നല്ലിടയൻ;- എന്‍റെ…
Read Moreഎന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത ദൈവം
എന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത ദൈവം തണലും നൽകീടും എന്‍റെ വീഴ്ച്ചയിൽ എന്നെ കാത്ത ദൈവം അരികിൽ വന്നീടും;- എന്‍റെ… ഞാൻ പതറുന്ന നേരത്തിലും എന്നെ താങ്ങും കരവുമായ് (2) അരികിൽ വരുവാൻ ആശ്രയമരുളാൻ നിൻ സാന്നിദ്ധ്യം മതി എനിക്ക് (2);- എന്‍റെ… ഈ ചൂടേറിയ മരുവിൽ എൻ പാതയ്ക്കു തണലായി (2) ആശ്വാസമരുളും അനുഗ്രഹപ്രദനേ തുണമാത്രം നീ മതിയേ(2);- എന്‍റെ…
Read Moreഎന്‍റെ താതനറിയാതെ അവൻ
എന്‍റെ താതനറിയാതെ അവൻ അനുവദിക്കാതെ ഈ പാരിടത്തിലെൻ ജീവിതത്തിൽ ഒന്നും ഭവിക്കയില്ല അലിവോടെയെന്നെ കരുതുന്നോൻ അനുദിനമറിയുന്നോൻ(2) തിരുകൈകളാൽ തഴുകുന്നതാൽ(2) മരുവെയിലടിയനു സുഖകരമാം;- ബലഹീനനായ് ഞാൻ തളരുമ്പോൾ എൻ മനമുരുകുമ്പോൾ(2) തകരാതെ ഞാൻ നിലനിന്നിടാൻ(2) തരുമവൻ കൃപയതുമതി ദിനവും;- അറിയേണമവനെ അധികം ഞാൻ അതിനായ് അനുവദിക്കും(2) പ്രതികൂലവും മനോഭാരവും(2) പ്രതിഫലമരുളിടും അനവദിയായ്;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
 - സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
 - സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
 - സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
 - സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള
 

