ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം
ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം ആരാധിക്കുമ്പോൾ അപദാനം പാടിടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരിൽ താണുവീണു വന്ദിച്ചീടാം ആത്മനാഥാ ഞാൻ നിന്നിൽ ചേരേണം എൻ മനസ്സിൽ നീ നീണാൾ വാഴേണം(2) യേശുനാഥാ ഒരു ശിശുവായ് എന്നെ നിന്‍റെ മുമ്പിൽ നൽകീടുന്നേ എൻ പാപമേതും മായിച്ചു നീ ദുഃഖഭാരമെല്ലാം മോചിച്ചു നീ ആത്മാവിൽ നീ വന്നേരമെൻ കണ്ണീരു മാറും ആനന്ദമായ്(2);- സ്നേഹനാഥാ ഒരു ബലിയായ് ഇനി നിന്നിൽ ഞാനും ജീവിക്കുന്നേ എന്റേതായതെല്ലാം സമർപ്പിക്കുന്നു പ്രിയനായ് എന്നെ സ്വീകരിക്കു അവകാശിയും […]
Read Moreആയുസ്സെന്തുള്ളു നമുക്കിങ്ങായുസ്സെന്തുള്ളു
ആയുസ്സെന്തുള്ളു? നമുക്കിങ്ങായുസ്സെന്തുള്ളു? ശോകമൂലഗാത്രം പല രോഗബീജങ്ങൾക്കു പാത്രം ഇതിൽ ജീവൻ നിൽപൊരു സൂത്രം നിനച്ചീടുകിലെത്രയോ ചിത്രം! നാലു വിരലതിൻ നീളം കഥപോലെ കഴിയുമീ മേളം ഉടൽ ദീനതയാണ്ടൊരുനാളം അണുജീവികൾ പാർക്കുവാൻ മാളം നാടകത്തിൻ നടൻപോലെ മരുവിടുമീ മാനുജർ ചാലേ നിജ വേഷമൊഴിഞ്ഞിടും മേലേ മൃതി വേഗമണയുന്ന കാലേ മാളികമുകളിൽ കാണാ-മരശേറിയിരിപ്പോരെയീനാൾ അവർ നാളെ വെറും നിലത്താണു കിടന്നിടുവതെത്രയും കേണു
Read Moreആനന്ദിച്ചാർത്തിടും ഞാൻ
ആനന്ദിച്ചാർത്തിടും ഞാൻ പുതുഗീതങ്ങൾ പാടിടും ഞാൻ ചെയ്ത വൻ കൃപകൾക്കായി അനുദിനം സ്തുതിച്ചീടും ഞാൻ കണ്മണി പോലെന്നെ കാത്തിടും കർത്തൻ തൻ കരുണകളോർത്തു ഞാൻ പാടിടുമെ(2) ആപത്തനർത്ഥങ്ങളനവധിയിൽ നിന്നും അനുദിനമവനെന്നെ വിടുവിക്കുമെ;- ഭാരങ്ങൾ ദുഃഖങ്ങൾ നീക്കിടും കർത്തൻ തൻ വാത്സല്യമോർത്തു ഞാൻ പാടിടുമേ(2) രോഗങ്ങൾ പീഡകൾ മാറ്റിടും കർത്തൻ തൻ സാന്നിദ്ധ്യമോർത്തു ഞാൻ വാഴ്ത്തിടുമെ;- മാലിന്യമേശാതെ പാലിക്കും കർത്തൻതൻ സ്നേഹത്തെയോർത്തു ഞാൻ പാടീടുമേ(2) രാജാധി രാജനാം കർത്തനെ കാണുവാൻ നാളുകളെണ്ണി ഞാൻ പാർത്തിടുമേ
Read Moreആദിയും അന്തവും ആയവനെ
ആദിയും അന്തവും ആയവനെ അൽഫാ ഒമേഗയും ആയവനെ ആലോചനയിൽ വലിയവനെ പ്രവർത്തിയിൽ ശക്തനാം ദൈവമേ ഹല്ലേലുയ്യ പാടും ഞാൻ എന്നെന്നും അങ്ങേ ആരാധിക്കും എന്നെന്നും അങ്ങുമാത്രം അങ്ങുമാത്രം അങ്ങുമാത്രം സ്തുതിക്കു യോഗ്യൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരം തന്നരുളും ഹൃദയം തകർന്നിടുമ്പോൾ അരികിൽ വന്നണയും റാഫ യഹോവ സൗഖ്യം തരും ശമ്മ യഹോവ കൂടെവരും ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ- ഹല്ലേലുയ്യ പാടും സ്തുതികളിൽ വസിക്കുന്നവൻ മഹിമയിൽ വാഴുന്നവർ സൈന്യത്തിന്നധിപനവൻ രാജാധിരാജനവൻ യഹോവ എലിയോൻ […]
Read Moreആദിയിലെ വചനമായ യേശുവേ
ആദിയിലെ വചനമായ യേശുവേ അത്യുന്നതനാം ദൈവമേ സൃഷ്ടിയിൽ മറഞ്ഞിരുന്ന മഹത്വമേ ക്രിസ്തുവായി ഇന്ന് വാഴുന്നവനെ എത്ര നല്ല നാമമേ(2) എൻ യേശു’ക്രിസ്തു’വിൻ നാമം എത്ര നല്ല നാമമേ അതിശയനാമമേ എത്ര നല്ല നാമമേ എൻ യേശുവിൻ നാമം ഈ ലോകത്തിന്‍റെ പാപം ചുമന്നു യേശു നമുക്കായി സ്വർഗം തുറന്നു ദൈവസ്നേഹത്തിൽ നിന്നെന്നെ വേർപിരിപ്പാൻ സാധ്യമല്ല എത്ര അത്ഭുത നാമമേ(2) എൻ യേശു’ക്രിസ്തു’വിൻ നാമം എത്ര അത്ഭുത നാമമേ അതിശയനാമമേ എത്ര അത്ഭുതനാമമേ എൻ യേശുവിൻ നാമം(2) മരണത്തെ […]
Read Moreആത്മാവേ വന്നീടുക വിശുദ്ധാത്മാവേ
ആത്മാവേ! വന്നീടുക… വിശുദ്ധാത്മാവേ വന്നീടുക ആത്മാവേ! വേഗം വന്നെന്നതി പാപങ്ങ- ളാകെ നീയോർപ്പിക്ക-ഞാൻ ആയവയോർത്തു അലറിക്കരവതി- ന്നായി തുണച്ചീടുക;- ആത്മാവേ… കേഫാവിൻ കണ്ണുനീരെപ്പോളൊഴുകുമെൻ കണ്ണിൽ നിന്നും ദൈവമേ-നിൻ തൃപ്പാദത്തിങ്കൽ വീണിപ്പോളപേക്ഷിക്കു- ന്നിപ്പാപിയെ വിടല്ലെ;- ആത്മാവേ… കല്ലാം മനസ്സിനെ തല്ലി തകർക്ക നിൻ ചൊല്ലാലേ വേഗമയ്യോ ദിനം വെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു- കണ്ണുകളെ വേഗം നീ;- ആത്മാവേ… യേശു കുരിശിൽ മരിച്ച സ്വരൂപമെൻ മാനസം തന്നിൽ ദിനം പ്ര- കാശിപ്പതിനു തുണയ്ക്കുക ദൈവമേ ലേശവും താമസിയാ;- ആത്മാവേ… നിന്നെയെത്ര തവണ […]
Read Moreആത്മാവേ ഉണരുക ആരാധിക്കാം
ആത്മാവേ ഉണരുക ആരാധിക്കാം പരമോന്നതനെ സ്തുതിച്ചീടാം സർവ്വശക്തനെ ധ്യനിച്ചിടാം പരിശുദ്ധനെ ആരാധിക്കാം സത്യത്തിലും ആരാധിക്കാം ആത്മാവിലും(2) ഉണരുണരൂ ഉണരുണരൂ നന്ദി ഏകിടാം(2) അവൻ പരിശുദ്ധൻ അവൻ പരേമാന്നതൻ(2) വഴ്ത്തി വണങ്ങാം നാഥനെ എന്നും ആരാധിച്ചീടാം നന്ദി ചൊല്ലാം(2) അവൻ നീതിമാൻ അവൻ ലോക രക്ഷകൻ(2) പൂർണ മനസ്സോടാരാധിക്കാം ഹൃദയം സ്തുതിയാൽ നിറയെട്ടെ(2)
Read Moreആത്മാവിലും സത്യത്തിലും
ആത്മാവിലും സത്യത്തിലും ആരാധിക്കാം(2) ആത്മ രക്ഷകൻ യേശുവിനെ ആരാധ്യനായവനേ(2) തീജ്വാലയിൽ തേടി വന്നവനെ കൊടുങ്കാറ്റിലും വഴി കണ്ടവനെ ആഴിയുടെ ആഴത്തെ ഉണക്കിയോനെ അത്ഭുത മന്ത്രിയാം ആരാധ്യനെ(2);- ആത്മാവിലും… ജീവമന്നാ തന്നു പോറ്റുന്നവൻ ജീവജലം നമ്മൾക്ക് ഏകുന്നവൻ ജീവിക്കും വചനത്താൽ വളർത്തുന്നവൻ ജീവന്റെ ജീവനാം യേശുനാഥൻ(2);- ആത്മാവിലും… നാളില്ലാ നാഥന്‍റെ വരവ് അടുത്തു നാഥന്റെ വരവിനായ് ഒരുങ്ങിനിൽക്കാം വചനമാം വെളിച്ചത്തിൽ ഉറച്ചുനിൽക്കാം ലോക ഇമ്പങ്ങൾ ഉപേക്ഷിച്ചീടാം(2);- ആത്മാവിലും…
Read Moreആത്മപ്രിയാ തവ സ്നേഹമതോർത്തു
ആത്മപ്രിയാ തവ സ്നേഹമതോർത്തു ഞാൻ പാടിടുമേ തിരുനാമം(2) വർണ്ണിച്ചീടാനെനിനക്കാവതില്ലേയതിൻ സാരമോ സാഗരതുല്യം കുമ്പിടുന്നരചാ നിൻ സന്നിധേയനുദിനം സന്നിഭ മേതുമില്ലൂഴിയിലൊരു നാമം സൃഷ്ടികൾക്കഖിലവും കർത്താവാം ദൈവമേ നിൻ തിരു നാമമെൻ നാവിനു പ്രിയതരം സത്യസ്വരൂപാ നിൻ ദയയോർത്താൽ നാവിൻ നവഗാനത്തിന്നുറവ ആശ്രിത വത്സലനേശു മഹേശാ ആശ്ചര്യമേ തവനാമം നിയതം;- കാൽകരം തൂങ്ങി നീ ക്രൂശതിൽ യാഗമായ് കാൽവറി ഏറിയെൻ മോചനം വാങ്ങി നീ കൽമഷ തമസതിൽ നീതിയിൻ സൂര്യനാം നിൻ രുധിരത്തിലെൻ ഖിന്നത തീർത്തതാൽ സ്നേഹസ്വരൂപാ നിൻ കൃപയോർത്താൽ […]
Read Moreആത്മനാഥനേ നിൻ സ്നേഹത്താൽ
ഹല്ലേലുയ്യാ ഹല്ലേ-ലു-യ്യാ ആത്മനാഥനേ നിൻ സ്നേഹത്താൽ ആത്മനാഥനേ നിൻ ശക്തിയാൽ ആത്മനാഥനേ നിൻ സാന്നിധ്യത്താൽ എന്നെ നിറയ്ക്കേണമേ(2) നിൻ കൃപയാൽ എന്നെ പൊതിയെണമേ നിൻ ഹിതത്തിൽ എന്നെ നയിക്കേണമേ നിൻ ആത്മമാരി എന്നിൽ പൊഴിയേണമെ നിൻ ആത്മനദി എന്നിൽ ഒഴുകെണമേ ഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ!(2) ആത്മ വരങ്ങൾ എന്നിൽ നിറഞ്ഞിടട്ടെ ആത്മ ഫലമോ എന്നിൽ വളർന്നിടട്ടെ അഭിഷേക തൈലമെന്നിൽ കവിഞ്ഞിടട്ടെ അത്യന്ത ശക്തി എന്നിൽ വസിച്ചിടട്ടെ ഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ! (2)
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

