Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

ആനന്ദം ആനന്ദം ആനന്ദമേ

ആനന്ദം ആനന്ദം ആനന്ദമേ ആരും തരാത്ത സമാധാനമേ അരുമ നാഥൻ എന്റെ അരികിലുണ്ടേ അതുമതി അടിയനീ മരുയാത്രയിൽ തന്നരികിൽ എന്നും മോദമുണ്ട് ആനന്ദത്തിൻ പരിപൂണ്ണതയും മാനരുവി തിരഞ്ഞീടുന്നപോൽ ഞാനവൻ സന്നിധി കാംക്ഷിക്കുന്നു നല്ലവൻ താനെന്ന് രുചിച്ചറിഞ്ഞാൽ ഇല്ലൊരു ഭാരവുമീയുലകിൽ തൻ ചുമലിൽ എല്ലാം വച്ചിടും ഞാൻ താൻ ചുമടാകെ വഹിച്ചിടുവാൻ അന്ത്യം വരെ എന്നെ കൈവെടിയാ- തന്തികെ നിന്നിടാമെന്നു ചൊന്ന തൻ തിരുമാറിടമെന്നഭയം എന്തിനെനിക്കിനി ലോകഭയം

Read More 

ആനന്ദം ആനന്ദമേ ക്രിസ്ത്യ

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ ആനന്ദം ആനന്ദമേ ഇതു സൗഭാഗ്യ ജീവിതമേ(2) അവനെ അമിതം സ്നേഹിപ്പാൻ അധികം തരും ശോധനയിൽ(2) അനുഗ്രഹം ലഭിക്കും ആകുലമകറ്റും അവൻ സന്നിധിമതിയെനിക്ക്(2) ബലഹീനതയിൽ കൃപനൽകി പുലർത്തും എന്നെ വഴി നടത്തും(2) പലതിനെ നിനച്ചു വിലപിച്ചു ഹൃദയം കലങ്ങീടുകയില്ലിനി ഞാൻ(2) മരുവിൻ വെയിലിൽ തളരാതെ മറയ്ക്കും തന്റെ ചിറകടിയിൽ(2) തിരുമാർവ്വിലെന്നെ അണച്ചിടും സ്നേഹ- ക്കൊടിയെൻ മീതെ വിരിച്ചിടുന്നു(2) ജഡികസുഖങ്ങൾ വിട്ടോടി ജയിക്കും ശത്രുസേനകളെ(2) ജയവീരനേശു എന്നധിപതിയല്ലോ ഭയമെന്നിയേ വസിച്ചിടും ഞാൻ (2)

Read More 

ആനന്ദ കാഹള ജയവിളികൾ

ആനന്ദ കാഹള ജയവിളികൾ കൊതിതീരെ ഒന്നുകേട്ടിടുവാൻ സ്വർഗ്ഗീയ സീയോൻ ക്ഷണിക്കുന്നല്ലോ മൃതിയോളം സ്തുതി പാടുമിനി (2) സ്വർലോക നാഥന്‍റെ കയ്യിൽ നിർലോഭസ്നേഹത്തിൻ മന്ന (2) സ്വർണ്ണവും വെള്ളിയും നിഷ്പ്രഭമായ് രാജരാജ സ്നേഹ സന്നിധിയിൽ(2);- ആനന്ദ.. സമ്പൂർണ്ണ സ്നേഹത്തിൻ മുന്നിൽ സങ്കടങ്ങൾക്കിന്നു സ്ഥാനമില്ല (2) ചെങ്കടലിനപ്പുറം പങ്കപ്പാടില്ല തങ്ക സൂര്യന്‍റെ നാട്ടിൽ ഞാൻ മന്ന ഭുജിക്കും (2);- ആനന്ദ..

Read More 

ആദ്യവിവാഹനാളിൽ ഏദനിൽ

ആദ്യവിവാഹനാളിൽ ഏദനിൽ ധ്വനിച്ച ആ മംഗല്യാശിർവാദം ഇന്നും കേൾക്കുന്നിതാ ക്രൈസ്തവ ദമ്പതിമാർ തമ്മിൽ ചേരുന്നേരം വിശുദ്ധനാം ത്രിയേകൻ തൻ കൃപ ചൊരിയും സന്താന സൗഭാഗ്യവും സ്നേഹം വിശ്വാസവും ലോകശക്തിക്കസാദ്ധ്യം നീക്കാനൈക്യബന്ധം പിതാവേ നിൻ സാന്നിദ്ധ്യം വേണമീ സന്ദർഭേ ആദാമിൻ ഹവ്വാപോലെ ഈ കാന്തയാകട്ടെ രക്ഷകാ എഴുന്നെള്ളി യോജിപ്പിക്കിവരെ ദീർഘകാലം സന്തോഷം ചേർന്നു വസിച്ചീടാൻ വിശുദ്ധാത്മാവേ വന്നു ആശിർവദിക്ക നീ സ്വർഗ്ഗ മണവാളന്നു മണവാട്ടിയെ പോൽ ഇവർ തങ്ങൾ കീരീടം വെച്ചങ്ങു നിൻ പാദെ ക്രിസ്തൻ മണവാട്ടിയായ് സൗഭാഗ്യം […]

Read More 

ആടുകൾക്കുവേണ്ടി ജീവനെ

ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം ദേവാട്ടിൻകുട്ടിയേ നിനക്കനന്തവന്ദനം കാടുനീളെ ഓടി ആടലോടുഴന്നീടും കുഞ്ഞാടുകൾക്കഭയമാം നിൻ പാദം-വന്ദനം ഭീതിപോക്കി ആടുകൾക്കു മുൻനടന്നു നീ- സംപ്രീതിയായ് നടത്തിടും കൃപയ്ക്കു വന്ദനം പച്ചമേച്ചിലും പ്രശാന്ത-തോയവും സദാ നീ-വീഴ്ചയെന്നിയെ തരുന്നതോർത്തു വന്ദനം താതപുത്രനാത്മനാം ത്രീയേക-ദൈവമേ- സർവ്വാത്മനാ നിനക്കനന്ത കീർത്തനം സദാ

Read More 

ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം

ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം ഏകനായിരിക്കാതെ സ്ത്രീ വേണം കൂട്ടവന് നിദ്രയിലാദത്തിന്റെ അസ്ഥിയിലൊന്നെടുത്തു സ്ത്രീയാക്കി ചമച്ചവൻ ഹൗവ്വയെന്നു പേരുമിട്ടു തോട്ടം സൂക്ഷിപ്പാനും കായ്കനികൾ ഭക്ഷിപ്പാനും തോട്ടത്തിനവരെ കാവലുമാക്കി ദൈവം തോട്ടത്തിൻ നടുവിൽ നില്ക്കും വൃക്ഷത്തിൻ ഫലം നിങ്ങൾ തിന്നുന്ന നാളിൽ മരിക്കും നിശ്ചയം തന്നെ ആദത്തെ വഞ്ചിപ്പാൻ സാത്താനൊരു സൂത്രമെടുത്തു സർപ്പത്തിന്റെ വായിൽ കയറി സാത്താൻ വാക്കുമായി തോട്ടത്തിൻ നടുവിലുള്ള വൃക്ഷത്തിൻ ഫലം നിങ്ങൾ തിന്നുന്ന നാളിൽ കണ്ണുതുറക്കും നിങ്ങൾ കണ്ണുതുറക്കും നിങ്ങൾ ദൈവത്തെപ്പോലെയാകും നേരെന്നു വിശ്വസിച്ചു […]

Read More 

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ ഇന്നാത്മമാരി കൊണ്ട് നിറയ്ക്കേണമേ. ദൈവത്തിന്‍റെ തേജസ്സ് ഇന്നിവിടെ പ്രകാശിക്കവേണം വെളിച്ചമായി. പാപത്തിന്‍റെ എല്ലാ അന്ധകാരവും എല്ലാം ഉള്ളത്തിൽ നിന്ന് നീങ്ങിപ്പോകട്ടെ സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻ ആത്മശക്തിയാലെന്നെ നടത്തണമേ. കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളേയും മെഴുകുപോലിന്ന് ഉരുക്കണമേ ആത്മനിലങ്ങളെ ഒരുക്കീടുവാൻ സ്വർഗ്ഗസീയോനിലെ വിത്തുവിതപ്പാൻ നല്ലവണ്ണമതു ഫലം കൊടുക്കാൻ ആത്മതുള്ളി കൊണ്ട് നനയ്ക്കണമേ വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നു ദൈവത്തിന്റെ ആത്മാവുള്ളിലാകുമ്പോൾ മായയായ ലോകത്തിൽ ഞാൻ ചേർന്നു നിൽക്കാതെ എൻ രക്ഷകനായ യേശുവിൽ ഞാൻ ആശ്രയിച്ചീടാം

Read More 

ആത്മാവേ പരിശുദ്ധാത്മാവേ

ആത്മാവേ പരിശുദ്ധാത്മാവേ വരികിന്നീ അടിയാരിൽ ദയവോടു നീ സോദരിൽ പെന്തക്കൊസ്തിൻ നാളിൽ ചന്തമോടിറങ്ങിയ ദൈവാത്മാവേ ശക്തിയായ് വരണമേ ഞങ്ങളിലും ആത്മശക്തിയാൽ നിറഞ്ഞീടുവാൻ നമ്മുടെ പാപത്തിൻ മലിനത നീക്കി നല്ലുണർവെങ്ങളിൽ നൽകീടേണം വല്ലഭനെ കൃപ ചെയ്തിടേണം നല്ല ആത്മാവിൽ നിറഞ്ഞീടുവാൻ ഹൃദയക്കോണിലും നിറഞ്ഞിടണേ നീ നോക്കണേ എന്നുടെ ജീവിതത്തിൽ നീ ഉണർത്തിക്ക എന്റെ പാപങ്ങളെ പ്രവൃർത്തിപ്പാൻ ദിവ്യ ശക്തിയും താ തൃത്വത്തിൽ മൂന്നാമനായിടുന്ന നീ ഞങ്ങളിന്നാശ്വാസപ്രദനാ-യോൻ നീ ബലത്താൽ ഞങ്ങളെ ഉണർത്തീടുക പകരുക പുതു ജീവനുള്ളിൽ ക്രിസ്തുവിൽ വസിച്ചതാം […]

Read More 

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തുന്ന

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തും യേശു എന്‍റെ കൂടെയുള്ളതാൽ ഇനി ക്ളേശങ്ങളിൽ എന്‍റെ ശരണമവൻ ഭൂവിൽ ഏതും ഞാൻ ഭയപ്പെടില്ല(2) എന്‍റെ ദൈവത്താലെ സകലത്തിനും- മതിയായവൻ ഞാൻ എന്നറിഞ്ഞിടുന്നു- എന്റെ താഴ്ചയിലും സമൃദ്ധിയിലും- ആത്മാവിൻ ബലം എന്നെ നടത്തിടുന്നു ഞാൻ ലജ്ജിതനായ് തീർന്നിടുവാൻ ഇടവരില്ല എന്‍റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താൻ(2) ആരാധിച്ചിടും ഞാൻ ആത്മാവിൽ അവനെ ഏതേതു നേരത്തിലും, എന്‍റെ രോഗങ്ങളിൽ നല്ല വൈദ്യനവൻ ഭൂവിൽ എന്നും ഞാൻ പാടി പുകഴ്ത്തും (2) എന്‍റെ കർത്തൻ തൻ […]

Read More 

ആത്മാവിൻ ചൈതന്യമെ ആശ്രിത വത്സലനെ

ആത്മാവിൻ ചൈതന്യമെ ആശ്രിത വത്സലനെ ആനുഗ്രഹ ധാരയായി നീ അഭിഷേകം ചെയ്തിടുക ദാനങ്ങൾ ഏഴുമേകി എളിയോരെ നീയുണർത്തു എല്ലാം നവീകരിക്കൂ നവ സൃഷ്ടിയാക്കി മാറ്റൂ അന്ധത പാടെ മാറ്റാൻ മലിന്യമാകെ നീക്കാൻ മാനസ കോവിലിതിൽ നീ വന്നു വാണിടുക

Read More