അൻപിൻ നാഥനെ നീ മതിയേ
അൻപിൻ നാഥനെ നീ മതിയേ ആശ്രയിക്കാൻ യോഗ്യനായവനെ പാടിടും ഞാൻ എന്നും നിനക്കായ് പാർത്തിടും ഞാൻ നിൻ തണലിൽ ആർപ്പോടെ ഞാൻ എന്റെ വീട്ടിലെത്തിടും എൻ പാടുകൾ എല്ലാം മറന്നിടും ഓർത്തീടുമ്പോൾ എന്റെ പാദം പൊങ്ങുന്നേ പാർത്തീടുന്നേ ആ പൊൻ ദിനം നാഥാ ഭക്തർ നീതി പ്രഭാതം പോലെ വിളങ്ങിടും ന്യായം മധ്യാഹ്നം പോലെ തമസ്സിൽ ഉദിക്കും വെളിച്ചമായി നേരുള്ളാർക്കേകും തലമുറയായ് ലാഭമായൊന്നും എണ്ണുന്നില്ലേ ലോകത്തിൽ എൻ യാത്രയതിൽ ഓടുന്നു ഞാൻ ലാക്കിലേക്ക് വാടാകിരീടം പ്രാപിച്ചിടാൻ നിന്ദ […]
Read Moreഅന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ
അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ അന്യോന്യം സ്നേഹിക്കുവിൻ സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻ സ്നേഹമായോതുന്നിതാ അന്യർ തൻ ദുഃഖത്തിൽ പങ്കു ചേർന്നിടണം ആർദ്രത കാട്ടിടണം ഉള്ളതിൽ പങ്കു നാം അഗതികൾക്കായ് അറിഞ്ഞു നല്കിടേണം മടിച്ചിടാതെ ദൈവത്തിൻ നൽനേഹം ഉള്ളിലുള്ളാരുമേ ആരോടും കോപിക്കില്ല എല്ലാം സഹിക്കുവാൻ ക്ഷമിച്ചിടുവാൻ ക്രിസ്തേശു നമ്മോടോതിയല്ലോ അയല്ക്കാരെ നമ്മൾ സ്നേഹിക്കാതെങ്ങനെ ദൈവത്തെ സ്നേഹിച്ചിടും? ക്രിസ്തുവിൻ താഴ്ച നാം ധരിച്ചിടണം എളിയവരെയാദരിച്ചിടണം
Read Moreഅന്യനായ എന്നെ യേശു
അന്യനായ എന്ന യേശു കാനനത്തിൽ തിരക്കി കൂട്ടം വിട്ടു പോയ എന്നെ വീൺടണ്ടും അവൻ വരുത്തി ദയയോടെ – അവൻ വീൺടണ്ടും വരുത്തി സിംഹ വായിൽ പെട്ടുപോയ എന്നെ അവൻ അറിഞ്ഞു തൻറെ ജീവൻ ഗണിക്കാതെ ഓടിവന്നു രക്ഷിച്ചു ദയയോടെ – ഓടിവന്നു രക്ഷിച്ചു പ്രിയപ്പെട്ട സോദരരെ സ്നേഹം ഉൺടേണ്ടാ ഇതുപോൽ പ്രിയം ഇതിനൊപ്പം എങ്ങും കാൺകയില്ല. നിശ്ചയം മററാരിലും – കാൺകയില്ല നിശ്ചയം ഇന്നു മുതൽ യേശുനാഥൻ എൻറെ രക്ഷിതാവുതാൻ തൻറെ സ്തുതി സർവ്വരോടും ആർത്തു […]
Read Moreഅന്ധകാരത്താലെല്ലാ കണ്ണും
അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോൾ മങ്ങിടാത്ത കണ്ണനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ എന്റെ മൊഴി കേൾപ്പാൻ ഭൂവിൽ കാതില്ലെങ്കിലും ചെമ്മയായ് തുറന്ന കാതൊന്നുണ്ടു സ്വർഗ്ഗത്തിൽ മാനുഷികമാം കൈകൾ താണുപോകുമ്പോൾ ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ ഭൂമയർക്കുള്ള സ്നേഹം നീങ്ങിപ്പോകുമ്പോൾ ക്ഷാമമേശിടാത്ത സ്നേഹമുണ്ടു സ്വർഗ്ഗത്തിൽ ഉള്ളിലാകുല ചിന്തയുള്ള മർത്യരേ! വല്ലഭന്റെ കൺകളുണ്ടിക്കല്ലുപാതയിൽ തൻ കരുണയോ പൂർണ്ണമാണു സാന്ത്വനം ചെയ്വതിന്നു നാഥനടുത്തുണ്ടു നിർണ്ണയം പ്രാർത്ഥനയ്ക്കുവൻ മുമ്പിൽ സ്തോത്രമോടു നാം എത്തിയെന്നും തന്റെ വാക്കിലാശ്രയിക്കുവിൻ വിശ്വസിക്കുവാൻ യോഗ്യനായ നാഥനെ വിശ്വസിച്ചുമനുസരിച്ചും നാൾ കഴിക്കുവിൻ
Read Moreഅന്ത്യത്തോളവും ക്രൂശിൻ പാതെ
അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ അന്ത്യം വരെ അങ്ങേ അനുഗമിപ്പാൻ എന്നെ യോഗ്യനാക്കിടുക നിൻ കൃപാ വരം നല്കീടുക ആത്മാവിനാൽ എന്നെ നിറച്ചീടുക അനുദിനവും ആരാധിപ്പാൻ ആത്മാവിൻ ഫലം എന്നിൽ ഉളവാകുവാൻ നാഥാ എന്നെ നീ ഒരുക്കേണമേ അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ എന്നെ യോഗ്യനാക്കിടുക നിൻ കൃപാ വരം നല്കീടുക അത്യന്ത ശക്തി എന്നിൽ പകർന്നീടുക തിരുവേല ഞാൻ തികച്ചീടുവാൻ ജീവജല നദി ഒഴുകീടട്ടെ ഞാൻ ചൈതന്യം പ്രാപിക്കുവാൻ അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ എന്നെ […]
Read Moreഅനുനിമിഷം നിൻകൃപ തരിക
അനുനിമിഷം നിൻകൃപ തരിക അണയുന്നു നിൻ ചാരേ ഞാൻ ആശ്രിതവത്സലനേശു ദേവാ ആശിർവദിക്കയീയേഴയെന്നെ ആരോരുമില്ലാതെ അലയുമ്പോഴെന്നെ തേടിവന്നെത്തിയ നാഥനേശു ആശ്രയമായിന്നും ജീവിക്കുന്നു ആരോരുമില്ലാത്ത വേളകളിൽ മനുഷ്യനിലാശ്രയിച്ചു ഞാനെൻകാലം മരുഭൂമിയാക്കിത്തീർത്തിടുമ്പോൾ മറവിടമായ് നിൻ മാറിൽ ചാരി മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു നിറയ്ക്കെന്നെ നിൻസ്നേഹത്താലെന്നും നിക്ഷേപമായ് നിൻ സ്നേഹം മതി നിത്യതയോളവും കൂട്ടാളിയായ് നീ മാത്രം മതി എന്നേശുവേ
Read Moreഅനുനിമിഷം കരുതിടുന്നു
അനുനിമിഷം കരുതിടുന്നു കർത്താവു കരുതിടുന്നു കരതലത്തിൽ കരുണയോടെ കൺമണിപോലെന്നെ കരുതിടുന്നു ഉള്ളം നുറുങ്ങി തകർന്നിടിലും ഉള്ളം കരത്തിൽ വഹിച്ചിടുന്നു ഉള്ളതുപോലെന്നെ അറിയുന്നവൻ ഉണ്മയായ് ദിനവും സ്നേഹിക്കുന്നു. (അനുനിമിഷം) മൃത്യുവിന്നിരുൾ താഴ്വരയിൽ മൃതുവെ വെന്നോൻ അരികിലുണ്ട് കാൽവറിയിൽ എന്നെ വീണ്ട് നാഥൻ കാവലിനായെന്നും കൂടെയുണ്ട്. (അനുനിമിഷം) വിശ്വസിച്ചാൽ നീ മഹത്വം കാണും വിശ്വം ചമച്ചോൻ അരുളിടുന്നു അന്ത്യംവരെ നാഥൻ വഴിനടത്തും അൻപുടയോൻ തൻ മഹത്വത്തിനായ്. (അനുനിമിഷം)
Read Moreഅനുദിനവും പാലകനായരികിലുണ്ടെന്നേശുപരൻ
അനുദിനവും പാലകനായരികിലുണ്ടെന്നേശുപരൻ അവനിലത്ര എന്നഭയം അവനെനിക്കായ് കരുതുന്നല്ലോ കഷ്ടതയിൽ കൈവിടാതെ തുഷ്ടിയേകി നടത്തുമെന്നെ കരുമനകൾ വരികിലേശു അഭയമേകും അനുദിനവും വന്ദ്യനവൻ നിന്ദിതനായ് കഠിനപീഡയേറ്റധികം കുരിശിലേറി പാപികൾക്കായ് തിരുശരീരം യാഗമാക്ക ഉലകത്തിൽ സൽ ഭരണ കർത്താ വായിടും ശ്രീ യേശു നാഥൻ സഹവർഷം തൻ സവിധേ മരുവിടും നാം യെരുശലേമിൽ
Read Moreഅനുദിനവും അരികിലുള്ള
അനുദിനവും അരികിലുള്ള അരുമനാഥൻ മതിയെനിക്ക് അനവധിയായ് അനുഗ്രഹങ്ങൾ അരുളിയെന്നെ അണയ്ക്കുമവൻ ഒരു നിമിഷം മറന്നിടാതെ ഒരുദിനവും കൈവിടാതെ തിരുചിറകിൽ മറവിലെന്നെ ചേർത്തണയ്ക്കും നാഥനവൻ ഏറിവരും ആധികളിൽ ഏകനല്ല പാരിതിൽ ഞാൻ ഏവരും കൈവിട്ടെന്നാലും ഏറ്റവും നൽ മിത്രമവൻ പാരിതിലെൻ പാതയിൽ ഞാൻ പതറിടാതെ പരിപാലിക്കും പരമനാഥൻ മറവിടമാം പരമപദം അണയുവോളം
Read Moreഅനുദിനമെന്നെ പുലർത്തുന്ന ദൈവം
അനുദിനമെന്നെ പുലർത്തുന്ന ദൈവം അനവദി നന്മകൾ നല്കിടുന്നു അനന്തമാം തിരുകൃപ മതിയേ അനുഗ്രഹ ജീവിതം നയിച്ചിടുവാൻ അവനിയിലെ അനർത്ഥങ്ങളാൽ അലയുവാൻ അവനെന്നെ കൈവിടില്ല അകമേ താനരൂപിയായുള്ളതിനാൽ ആകുലമില്ലെനിക്കാധിയില്ല ജീവിതമാം എൻ പടകിൽ വൻ തിരമാല വന്നാഞ്ഞടിച്ചാൽ അമരത്തെൻ അഭയമായ് നാഥനുണ്ട് അമരും വൻകാറ്റും തിരമാലയും ബലഹീനമാം എൻ ശരീരം ഈ മണ്ണിൽ മണ്ണായ് തീരുമെന്നാൽ തരും പുതുദേഹം തൻദേഹസമം തേജസ്സെഴുന്നൊരു വിൺശരീരം
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള