അനുദിനം എന്നെ വഴി നടത്തും
അനുദിനം എന്നെ വഴി നടത്തും അനുഗ്രഹമായ് വഴി നടത്തും നിന്ദകൾ എൻ നേരേ അനുദിനവും പീഡകളും അതിഭീകരമായ് വന്നാലും തെല്ലും ഞാൻ പതറീടാതെ യേശുവിനെ എന്നും പിൻഗമിക്കും ഭാരങ്ങൾ അനവധി വന്നീടുമ്പോൾ രോഗങ്ങളാൽ ദേഹം ക്ഷയിച്ചീടുമ്പോൾ കരുതലോടെന്നെ കാത്തിടുവാൻ കർത്താവ് മാത്രം ശക്തനല്ലോ ജീവിക്കും ഞാനെന്നും നിൻ ഹിതംപോൽ ഈ ഭൂവിൽ പാർക്കും നാൾകളെല്ലാം സത്യത്തിൻ പാതയിൽ നടന്നീടുവാൻ എൻ പ്രിയ കൃപകൾ തന്നീടണേ
Read Moreഅനുഗ്രഹിക്ക വധൂവരരെ
അനുഗ്രഹിക്ക വധൂവരരെ ആശീർവദിക്കണമേ അനുഗ്രഹമായൊരു കുടുംബമായി ആത്മിക ഭൗമിക നന്മകളാൽ ആയുസ്സിൻ നാളെല്ലാം വസിച്ചിടുവാൻ ആശിഷം നൽക നാഥാ! അനുദിന ജീവിത സുഖങ്ങളിലും ആധികൾ തിങ്ങിടും വേളയിലും ആശ്രയിച്ചിടുക അവനിലെന്നും ആരിലും അധികമായി ആശംസിച്ചിടട്ടെ അനുഗ്രഹങ്ങൾ അബ്രഹാമിൻ ദൈവം നൽകിടട്ടെ ആയിരമായിരം മംഗളങ്ങൾ — നും — യ്ക്കും
Read Moreഅനുഗ്രഹിക്ക വധുവൊടുവരനെ
അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ! മംഗളം ശിരസ്സിൻ നിൻ കൈ നലമൊടുവച്ചു വാഴത്തേണം ഒരിക്കലും വേർപെടാത്ത മോദം കൈവന്നും മംഗളം ശരിക്കു തങ്ങടെ ജീവിതകാലം പോക്കീടാൻ മംഗ വിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യന്നും സന്തതം ശശിപ്രഭയ്ക്കും സാമ്യമെഴുന്നിവർ ശോഭിപ്പാൻ മംഗളം അരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളം ഭരിച്ചു ഭാഗ്യക്കടലതിൽ മുഴുകാൻ വാഴത്തേണം മംഗളം റിബേക്കയാകും വധുവൊടു സഹിതൻ ഇസഹാക്കുപോൽ മംഗളം വിവേകമോടും നിജഗൃഹഭരണം ചെയ്തിടാൻ മംഗളം
Read Moreഅനുഗ്രഹദായകനെ ആശ്രിതവത്സലനേ
അനുഗ്രഹദായകനെ ആശ്രിതവത്സലനേ ഈ നിൻ ദാസരിൽ വന്നു വസിക്കണ് അനുഗ്രഹമേകിടണേ ദർശനമരുളണമേ വരിക ദേവ അഭയം നീയേ ഹൃദയം നിറമേ നീയേ ശരണം ആദിമസഭയിൽ നീ നൽകിയ ദർശനം ഈ യോഗമദ്ധ്യേ നീ നൽകിടണമേ തടസമായ എൻ പാപം ഓർത്തീടരുതെ സാന്നിദ്ധ്യമേകി അനുഗ്രഹിച്ചീടണ ദർശനമരുളണമെ – വരിക ദേവാ ആദിമസഭയിൽ നീ നൽകിയ വചനം ഏഴകൾക്കെന്നും നീ നൽകീടണമെ ആദിയോടനും നീ കൂടെയിരിക്കണം വചനമതേകി അനുഗ്രഹിച്ചീടണ ദർശനമരുളണമെ – വരിക ദേവാ
Read Moreഅനുഗ്രഹത്തോടെ ഇപ്പോൾ അയക്ക
അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക അടിയാരെ യഹോവായേ മനസ്സലിവുടയ മഹോന്നത പരനേ വന്ദനം നിനക്കാമ്മീൻ കരുണായിന്നാസനത്തിൽനിന്നു കൃപ അടിയങ്ങൾ മേൽ വരണം എല്ലായ്പ്പോഴും ഇരിക്കണം രാപകൽ വന്ദനം നിനക്കാമ്മീൻ തിരുസമാധാനവാക്യം അടിയാർ സ്ഥിരപ്പെടാൻ അരുൾക ഇപ്പോൾ അരുമയേറും വേദമരുളിയ പരനേ ഹാലേലുയ്യാ ആമ്മീൻ
Read Moreഅനുഗ്രഹത്തിന്നധിപതിയേ
അനുഗ്രഹത്തിന്നധിപതിയേ അനന്തകൃപ പെരും നദിയേ അനുദിനം നിൻപദം ഗതിയേ അടിയനു നിൻ കൃപ മതിയേ വൻവിനകൾ വന്നിടുകിൽ വലയുകയില്ലെൻ ഹൃദയം വല്ലഭൻ നീയെന്നഭയം വന്നിടുമോ പിന്നെഭയം? തന്നുയിരെ പാപികൾക്കായ് തന്നവനാം നീയിനിയും തള്ളിടുമോ ഏഴയെന്നെ തീരുമോ നിൻ സ്നേഹമെന്നിൽ? തിരുക്കരങ്ങൾ തരുന്ന നല്ല ശിക്ഷയിൽ ഞാൻ പതറുകില്ല മക്കളെങ്കിൽ ശാസനകൾ സ്നേഹത്തിൻ പ്രകാശനങ്ങൾ പാരിടമാം പാഴ്സണലിൽ പാർത്തിടും ഞാൻ നിൻ തണലിൽ മരണദിനം വരുമളവിൽ മറഞ്ഞിടും നിൻ മാർവ്വിടത്തിൽ
Read Moreഅനുഗ്രഹക്കടലേ എഴുന്നള്ളി വരിക
അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി – ന്നനുഗ്രഹമടിയരിൽ അളവെന്യേ പകരാൻ പിച്ചളസർപ്പത്തെ നോക്കിയ മനുജർ – ക്കൊക്കെയുമനുഗ്രഹജീവൻ നീ നൽകിയേ എന്നിൽനിന്നു കുടിച്ചിടുന്നോർ വയറ്റിൽ നി – ന്നനുഗ്രഹജലനദി ഒഴുകുമെന്നരുളി നീ പന്ത്രണ്ടപ്പോസ്തലൻമാരിൽക്കൂടാദ്യമായ് പെന്തക്കോസ്തിൻ നാളിൽ ഒഴുക്കിയ വൻനദി ആത്മമാരികൂടാതെങ്ങനെ ജീവിക്കും ദേശങ്ങൾ വരണ്ടുപോയ് ദൈവമേ കാണണേ യോവേൽ പ്രവാചകൻ ഉരച്ച നിൻ വാഗ്ദത്തം ഞങ്ങളിൽ ഇന്നു നീ നിവൃത്തിയാക്കിടേണം മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി – ച്ചേദനു തുല്യമായ് സുഗന്ധങ്ങൾ വീശണം പീശോൻ ഗീചോൻ നദി ഹിദ്ദേക്കൽ ഫ്രാത്തതും മേദിനിയിൽ […]
Read Moreഅനുഗമിച്ചിടും ഞാനെൻ പരനെ
അനുഗമിച്ചിടും ഞാനെൻ പരനെ പരനെ കുരിശിൽ മരിച്ചുയിർത്ത നാഥനെ ഇന്നും എന്നും മാറ്റമില്ലാത്ത വല്ലഭനെ മമ കൊടുംപാപം തീർക്കുവാൻ താൻ കനിഞ്ഞന്നോ! വിമലജൻ ജീവൻ തരുവതിനും തുനിഞ്ഞന്നോ! ശോധന പലതും മേദിനിയിതിലുണ്ടെന്നാലും വേദനയേകും വേളകളേറെ വന്നാലും വന്ദിത പാദസേവയതെന്നഭിലാഷം നിന്ദിതനായിത്തീരുവതാണഭിമാനം ക്ഷീണിതനായി ക്ഷോണിയിൽ ഞാൻ തളരുമ്പോൾ ആണികളേറ്റ പാണികളാലവൻ താങ്ങും കൂരിരുൾ വഴിയിൽ കൂട്ടിന്നു കൂടെ വരും താൻ വൈരികൾ നടുവിൽ നല്ല വിരുന്നു തരും താൻ നന്മയും കൃപയും പിന്തുടരുമെന്നെയെന്നും വിൺമയവീട്ടിൽ നിത്യത മുഴുവൻ ഞാൻ […]
Read Moreഅനുഗമിക്കും ഞാനേശുവിനെ അനുദിനം
അനുഗമിക്കും ഞാനേശുവിനെ അനുദിനം കുരിശെടുത്തു അവഗണിക്കും ഞാൻ ലോകസ്നേഹത്തെ അവൻ തന്ന ബലം ധരിച്ച് സ്നേഹക്കൊടിക്കീഴിൽ ഞാനിരുന്നു സ്നേഹനാഥനെ സ്തുതിക്കും (2) മമ പ്രിയരെന്നോടെതിർത്തീടിലും മനംനൊന്തു കലങ്ങീടിലും മനസുഖം തരും തൻ തിരുമൊഴികൾ മതിയെനിക്കാശ്വസിപ്പാൻ പല പരിശോധനകൾ സഹിച്ച് പഴിദുഷിനിന്ദ വഹിച്ച് അരുമരക്ഷകനെ അനുഗമിച്ചെൻ അവസരം ചെലവഴിക്കും വരുമൊരുനാളിലെന്നാത്മ പ്രിയന്നരികിലണഞ്ഞിടും ഞാൻ പുതുവുടലണിഞ്ഞു കുതുഹുലരായ് പുതുപുരിയിൽ വസിക്കൂ
Read Moreഅനുഗമിക്കും ഞാനേശുവിനെ
അനുഗമിക്കും ഞാനേശുവിനെ അനുദിനവും അത്യാനന്ദമായ് അനുഗ്രഹത്താലെന്നെ നിറച്ചിടുന്ന അനുപമ സ്നേഹിതൻ താൻ ഹല്ലേലുയ്യാ ഗീതം പാടാം തുല്യമില്ലാനാമം പാടാം അവനറിയാതെയൊന്നുമെന്നിൽ അനുവദിക്കില്ല എന്നു മന്നിൽ അതുമഖിലം എൻ നന്മകൾക്കായ് അനുദിനം നല്കിടും താൻ വിഷമതകൾ ഹാ! ഏറിടുകിൽ വിലപിക്കയെന്തിന്നീയുലകിൽ വിജയിതനാമെന്നേശുവെല്ലാ വിനകളുമകറ്റുമല്ലോ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള