ഞാനെന്നു കാണുമെന്‍റെ ഭവനമാമാനന്ദ മന്ദിരത്തെ
ഞാനെന്നു കാണുമെന്‍റെ ഭവനമാ-മാനന്ദ മന്ദിരത്തെ ഹീനമായുള്ളൊരീ ലോകവുമെന്നുടെ ദീനതയേറുമീ ദേഹവും വിട്ടിനി ഇദ്ധരയിൽ വസിക്കും ദിനമെല്ലാം കർത്തനിൽ നിന്നകന്നു പാർത്തിടുന്നെന്നു തന്നെ എനിക്കിതാ വ്യക്തമായ് തോന്നിടുന്നു ഇത്തിരശ്ശീലയകന്നു വെളിച്ചമങ്ങുജ്ജ്വലിക്കും പുരം കാണ്മാൻ കൊതിക്കുന്നു;- ദൈവതേജസ്സു തിങ്ങി വിളങ്ങിടും ദിവ്യ നഗരമതിൽ എത്തിനോക്കിടുവാനും ഇരുളിന്നു ശക്തിയുണ്ടാകയില്ല ഇപ്പുരി തന്‍റെ മനോഹര കാന്തിയിൽ നിത്യം നടന്നിടും ജാതികളേവരും;- പാപമടുത്തിടാത്ത പുരമതിൽ പാവനമാനവൻമാർ പാരിലെ മാലൊഴിഞ്ഞു സുവിശ്രമം പാരമിയന്നിടുന്നു പാപരിൻ ദ്വേഷമാമസ്ത്രങ്ങളിങ്ങുള്ള പാരത്രികാനന്ദം ഭഞ്ജിക്കയില്ലല്ലോ;- കണ്ണീരവിടെയില്ല-കലുഷത കാണുവാൻ പോലുമില്ല ദുർന്നയമെന്നതില്ല-ദുരാശയാൽ ദൂഷിതരാരുമില്ല […]
Read Moreഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു
ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു സമ്പൂർണമായി എന്നെ മാറ്റേണമേ എൻ പ്രാർത്ഥന ഒന്നു കേൾക്കേണമേ നിൻ ഹിതം എന്നിൽ പൂർണമാകാൻ എന്നെ സമർപ്പിക്കുന്നു നിൻ കയ്യിൽ ഞാൻ പൂർണമായ് എന്നെ നിറക്കേണമേ എന്നെ നിത്യവും നടത്തേണമേ എന്നെ കഴുകണേ നിൻ രക്തത്താൽ ശുദ്ധികരിക്കണേ നിൻ വചനത്താൽ നീതികരിക്കണേ നിൻ നീതിയാൽ സൗഖ്യമാക്കെന്നെ പൂർണമായി നിൻ സ്‌നേഹത്താൽ എന്നെ നിറക്കേണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ നിൻ ആലോചനയാൽ നടത്തേണമേ നിൻ ഹിതം എന്നിൽ പൂർണ്ണമാകാൻ
Read Moreഞാൻ എന്നെ നല്കിടുന്നെ സമ്പൂർണ്ണമായി
ഞാൻ എന്നെ നല്കിടുന്നെ സമ്പൂർണ്ണമായി സമർപ്പിക്കുന്നെ കുശവന്‍റെ കയ്യിലെ മൺപാത്രം പോൽ എന്നെയൊന്നു നി പണിയേണമേ (2) ക്ഷീണിച്ചു പോയിടല്ലേ നാഥാ ഈ ഭൂവിൽ ഞാൻ ജീവൻ പോകുവോളം നിന്നോട് ചേർന്നു നിൽപ്പാൻ (2) കൃപയേകണെ നിന്നാത്മാവിനാൽ സമ്പൂർണ്ണമായി നിലനിന്നിടാൻ (2) നിൻ ജീവൻ നല്കിയതാൽ ഞാനെന്നും നിന്റേതല്ലെ പിന്മാറിപോയിടുവാൻ ഇടയാകല്ലെ നാഥാ (2) നിൻ രക്ഷയെ വർണ്ണിക്കുവാൻ നിൻ ശക്തിയാൽ നിറച്ചീടുക(2) വചനത്താൽ നിലനിന്നിടാൻ നാഥാ നിൻ വരവിൻ വരെ നിന്നോട് ചേർന്നിടുവാൻ എന്നെ ഒരുക്കീടുക […]
Read Moreഞാന്‍ എങ്ങനെ മിണ്ടാതിരിക്കും
ഞാൻ എങ്ങനെ മിണ്ടാതിരിക്കും ഞാൻ എങ്ങനെ പാടാതിരിക്കും സ്തോത്രം എങ്ങനെ പറയാതിരിക്കും ഞാൻ എങ്ങനെ സ്തുതിക്കാതിരിക്കും എന്‍റെ പാപങ്ങൾ മോചിച്ചതോർത്താൽ എന്‍റെ രോഗങ്ങൾ മാറ്റിയതോർത്താൽ എന്നെ നടത്തിയ വഴികളെ ഓർത്താൽ എന്നെ ഉയർത്തിയ വിധങ്ങളെ ഓർത്താൽ ഒരിക്കലും ഉയരുകയില്ലെന്നു ശത്രു പരസ്യമായി പലവുരു പറഞ്ഞു ഉള്ളം തകർന്നു ഞാൻ കരഞ്ഞപ്പോൾ എൻപ്രാണനാഥൻ മാറോടു ചേർത്തെന്നേ താങ്ങി അനാഥനാണെന്നു അറിഞ്ഞ അന്നാളിൽ ആശ്രയമില്ലാതെ കരഞ്ഞു ബന്ധങ്ങളെന്നു ഞാൻ കരുതിയോർ പിരിഞ്ഞു യേശുവോ എൻ സ്വന്തമായി എനിക്കൊരു ജീവിതം നല്കിയ […]
Read Moreഞാനെന്നേശുവിലാശ്രയിക്കും എന്‍റെ ജീവിത
ഞാനെന്നേശുവിലാശ്രയിക്കും എന്‍റെ ജീവിത നാൾകളെല്ലാം(2) അവൻ എല്ലാറ്റിനും എനിക്കെല്ലാമത്രേ തന്നെ ഞാനെന്നെന്നും സ്തുതിക്കും സ്തുതികൾക്കവൻ യോഗ്യനത്രെ മഹത്വത്തിനും പുകഴ്ചയ്ക്കുമേ സർവ്വ ഭൂസീമാവാസികൾക്കും വണങ്ങാനു-ള്ളോരേകനാമം അവനേ;- തന്നിലാശ്രയിക്കുന്നവർക്കും തന്നെ ശരണമാക്കുന്നവർക്കും അവൻ കോട്ടയും പരിചയും തുണയ്ക്കുന്നോനും അതേ ആശ്വസിപ്പിപ്പവനും;- എന്നെ കൈവിടുകില്ലയവൻ ഒരുനാളും ഉപേക്ഷിക്കില്ല ഇന്നീ കാണുന്ന വാനഭൂ മാറ്റപ്പെടും എന്നിൽ തൻ ദയ മാറുകില്ല;- അഖിലത്തിനും ഉടമയവൻ സർവ്വശക്തനും അധികാരിയും അവനത്ഭുതമന്ത്രിയും വീരനാം ദൈവവും നിത്യ പിതാവുമത്രേ;- അതിശ്രേഷ്ഠൻ ഈ ദൈവം എന്നെ അന്ത്യത്തോളവും വഴിനടത്തും എന്‍റെ […]
Read Moreഞാൻ എൻ പ്രീയനുള്ളവൾ
ഞാൻ എൻ പ്രീയനുള്ളവൾ എൻ പ്രിയൻ എനിക്കുള്ളവൻ പ്രീയൻ നിഴലിൻ തണലെനിക്ക്…(2) അവൻ ക്യപ മതിയെനിക്ക് അവനിടം മറവെനിക്ക് (2) അവനൊപ്പം പറയാനൊരാളില്ല അവനെന്നുമെൻ പ്രീയതോഴൻ-എൻ ജീവനാഥനായെന്നും എന്‍റെ കൂടെ.(2) അവൻ ക്യപ മതിയെനിക്ക് അവനിടം മറവെനിക്ക് (2) ആകാശ മേഘതേരിൽ ദൂതന്മാരൊപ്പമായ് എന്നെയും ചേർപ്പതിനായ് പ്രീയൻ വന്നിടുംനേരം മാലിന്യമേല്ക്കാതെ കുറുപ്രാവുപോലെ ഞാൻ മണിയറയിലെത്താൻ കാത്തുകാത്തീടുന്നു (2) നിനക്കു തുല്യനായാരുമില്ലേശു നാഥാ-എൻ ജീവനാഥനായെനും നീ മതി യേശു നാഥാ..(2) അവനൊപ്പം പറയാനൊരാളില്ല അവനെന്നുമെൻ പ്രീയതോഴൻ-എൻ ജീവനാഥനായെന്നും എന്‍റെ […]
Read Moreഞാൻ ചോദിച്ചതിലും ഞാൻ നിനച്ചത്തിലും
ഞാൻ ചോദിച്ചതിലും ഞാൻ നിനച്ചത്തിലും എത്ര അതിശയമായി നടത്തി എന്‍റെ വേദനയിലും എൻ കണ്ണീരിലും എത്ര വിശ്വസ്തനായി എന്നെ കരുതി ഞാൻ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ എന്നും ഇപ്പോഴും നീ കൂടെയുണ്ടല്ലോ ഭയമേതുമില്ല പതറീടുകില്ല എന്നും ഇപ്പോഴും നിൻ കാവലുള്ളതാൽ എന്‍റെ നാവൊന്നു പിഴച്ചിടുകിൽ അരുതെന്നു പറയുമവൻ എന്‍റെ നിനവുകൾ ഒന്നു മാറിയാൽ ധൈര്യം നൽകി മാറോടണക്കും; ഇത്ര നല്ല സ്നേഹിതൻ അരുമനാഥൻ എന്നെ കൃപയാൽ നടത്തീടുമേ;- എന്‍റെ ബലമൊന്നു ക്ഷയിച്ചീടുകിൽ തുണയേകി കരുതുമവൻ എന്‍റെ മിഴികൾ […]
Read Moreനിന്‍റെ കരുതൽ എന്നിൽ നിന്നും മാറല്ലേ
നിന്‍റെ കരുതൽ എന്നിൽ നിന്നും മാറല്ലേ എന്‍റെ കരങ്ങൾ നിന്നിൽ മാത്രമാകുമ്പേൾ ഭാരങ്ങളേറിടും ശോകത്തിൻ നാളുകൾ നീങ്ങിടും അന്നേരം സന്തോഷമേ നീയല്ലോ എൻ രക്ഷയും കോട്ടയും നീയല്ലോ സങ്കേതവും ശൈലവും നീയല്ലോ എൻ നാഥനാം യേശുവേ നീയല്ലോ എൻ സർവ്വവും എന്നുമേ ഉള്ളം നൊന്തിടുമ്പോൾ ഉള്ളം കരത്തിലെന്നെ താങ്ങിയെടുത്തതാം സ്നേഹമോർത്താൽ(2) വർണ്ണിപ്പാനാവില്ലേ വാക്കുകൾ പോരായേ നീ മാത്രം ഉന്നതൻ എന്നേയേശുവേ;- നീയല്ലോ… ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ എൻ മനം ആനന്ദ ധാരയാൽ നന്ദിയോടെ(2) കാഹള നാദത്തിൽ കാന്തനിമായന്നു […]
Read Moreനിന്‍റെ ഹിതം പോലെ ഞങ്ങൾ
നിന്‍റെ ഹിതം പോലെ ഞങ്ങൾ ഭാര്യാഭർത്താക്കൻമാരായ് നിൻ സേവചെയ്യാൻ പ്രിയമക്കളാകാൻ കർത്താവേ അർപ്പിക്കുന്നേ ഒന്നായി ജീവിക്കുവാൻ ഒന്നായി ചിന്തിക്കുവാൻ ഒന്നായ് അദ്ധ്വാനിക്കുവാൻ ഒന്നായ് ജയം വരിക്കാൻ സർവ്വശക്താ നീ നൽക വിവേകം നിമിഷംതോറും കർത്താവേ എല്ലാം ക്ഷമിച്ചിടുവാൻ എല്ലാം സഹിച്ചിടുവാൻ എല്ലാം അറിഞ്ഞിടുവാൻ എല്ലാം പങ്കുവയ്ക്കാൻ സർവ്വശക്താ നീ നൽക വിവേകം നിമിഷംതോറും കർത്താവേ തമ്മിൽ പ്രോത്സാഹിപ്പിക്കാൻ തമ്മിൽ ധൈര്യം കൊടുക്കാൻ തമ്മിൽ കരുതീടുവാൻ തമ്മിൽ ആശ്വാസം നൽകാൻ സർവ്വശക്താ നീ നൽക വിവേകം നിമിഷംതോറും കർത്താവേ […]
Read Moreനിന്‍റെ ഹിതം പോലെയെന്നെ നിത്യം നടത്തിടണമേ
നിന്‍റെ ഹിതംപോലെയെന്നെ നിത്യം നടത്തിടേണമേ എന്‍റെ ഹിതം പോലെയല്ലേ എൻപിതാവേ എൻയഹോവേ ഇമ്പമുള്ള ജീവിതവും ഏറെ ധനമാനങ്ങളും തുമ്പമറ്റ സൗഖ്യങ്ങളും ചോദിക്കുന്നില്ല അടിയൻ;- നേരു നിരപ്പാം വഴിയോ- നീണ്ട നടയോകുറുതോ പാരം കരഞ്ഞോടുന്നതോ- പാരിതിലും ഭാഗ്യങ്ങളോ;- അന്ധകാരം ഭീതികളോ- അപ്പനേ പ്രകാശങ്ങളോ എന്തു നീ കൽപ്പിച്ചിടുന്നോ എല്ലാം എനിക്കാശീർവ്വാദം;- ഏതുഗുണമെന്നറിവാൻ ഇല്ല ജ്ഞാനമെന്നിൽ നാഥാ! നിൻ തിരുനാമം നിമിത്തം- നീതി മാർഗ്ഗത്തിൽ തിരിച്ചു;- അഗ്നിമേഘത്തൂണുകളാൽ അടിയനെ എന്നും നടത്തി അനുദിനം കൂടെ ഇരുന്നു അപ്പനേ കടാക്ഷിക്കുകേ;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള