നിന്നെപ്പോലാകേണം നിൻ മുഖം കാണേണം
നിന്നെപ്പോലാകേണം നിൻ മുഖം കാണേണം നിൻ സ്വരം കേൾക്കേണം നിന്നിൽ ചേർന്നു ജീവിപ്പാൻ എന്നെ ഞാൻ നൽകിടുന്നു നിൻ മുമ്പിൽ യാഗമായ് നിൻഹിതം ചെയ്തീടാൻ നിന്നിൽ ചേർന്നു ജീവിപ്പാൻ ഞാനും എൻ സർവ്വവും എൻ ധനം മാനവും സ്വീകരിക്കെന്നെയിപ്പോൾ നിന്നിൽ ചേർന്നു ജീവിപ്പാൻ
Read Moreനിന്നേക്കാൾ സ്നേഹിപ്പാനെന്നുടെയായുസ്സിൽ
നിന്നെക്കാൾ സ്നേഹിപ്പാൻ എന്നുടെയായുസ്സിൽ ഒന്നുമുണ്ടാകല്ലേ കർത്താവേ വന്ദിപ്പാൻ വാഴ്ത്തുവാൻ പാടുവാൻ ഘോഷിപ്പാൻ എന്നും നിന്നെ മതി കർത്താവേ എന്നെയുമോർത്തു നീ ഖിന്നനായ് കാൽവറി ക്കുന്നിലെ ക്രൂശിലെൻ കർത്താവേ മന്നിലെ മോഹങ്ങളൊന്നുമെൻ കണ്ണിന്നു മുന്നിലുയരല്ലേ കർത്താവേ;- എന്നഴൽ നീങ്ങുവാൻ നിൻകഴലാശ്രയം നിൻനിഴൽ ശീതളം കർത്താവേ എന്നിരുൾ നീങ്ങിടും നിന്മുഖശോഭയാൽ നിന്നരുൾ സാന്ത്വനം കർത്താവേ എന്നു നീ വന്നിടും നിന്നുടൽ കാണുവാൻ എന്നിനി സാധിക്കും കർത്താവേ വന്നിടും ഞാൻ വേഗം എന്നുര ചെയ്തപോൽ വന്നിടണേ യേശു കർത്താവേ
Read Moreനിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യസേനകളേ
നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യസേനകളേ ഉയർത്തീടിൻ കൊടിയെ നഷ്ടം നേരിടല്ലെ ജയം ജയം തനിക്കും തൻ സേനകൾക്കും വൈരികൾ എല്ലാം തോൽക്കും താൻ കർത്താവായ് വാഴും നിന്നീടിൻ യേശുവിന്നായ് എന്നീ പോർവിളി കേൾ നിങ്ങൾ നിദ്രകൊണ്ടാലോ അവന്നു ലജ്ജ താൻ നിൻ ഉള്ളിലും പുറത്തും കാണുന്ന തിന്മയെ നീ നേരിട്ടു പോരാടി ഇല്ലായ്മ ആക്കുകെ നിന്നീടിൻ യേശുവിന്നായ് കാഹള നാദം കേൾ മുന്നോട്ടു ചേരിൻ പോരിൽ ഈ നേരം വീരരേ എണ്ണം ഇല്ലാ വൈരികൾ ഏറ്റം ശൗര്യം ഉള്ളോർ […]
Read Moreനിന്നെ സ്നേഹിക്കുമ്പോൾ എൻ ഉള്ളം ആനന്ദിക്കുന്നേ
നിന്നെ സ്നേഹിക്കുമ്പോൾ എൻ ഉള്ളം ആനന്ദിക്കുന്നേ നിന്നെ വാഴ്ത്തീടുമ്പോൾ എൻ സർവ്വം വാഞ്ജിച്ചീടുന്നേ (2) പരിശുദ്ധൻ നീ മാത്രമേ നീതിമാൻ നീ മാത്രമേ ഉയർന്നവൻ നീ മാത്രമേ യേശുവേ (2) എന്നേ സ്നേഹിച്ചീടാൻ എന്നേ മാനിച്ചീടാൻ ആരുമില്ലാതെ ഏകനാകുമ്പോൾ (2) നീ മാത്രമാണെന്‍റെ സ്നേഹിതൻ നീ മാത്രമാണെന്‍റെ ആശ്രയം നീ മാത്രമാണെന്‍റെ സർവ്വവും യേശുവേ (2) ഞാൻ പോയിടുമേ എൻ യേശുവിനായി ലോകമെങ്ങും തൻ സാക്ഷിയാകാൻ (2) പോകുമേ ഞാൻ യേശുവേ നിൻ ഇഷ്ടം ചെയ്യാൻ പോകുമേ […]
Read Moreനിന്നെ സ്നേഹിക്കും ഞാൻ
നിന്നെ സ്നേഹിക്കും ഞാൻ നിന്നെ സ്നേഹിക്കും യേശുവേ നിന്നെ സ്നേഹിക്കും ഞാൻ നീ മാത്രമെൻ ദൈവം നിൻ സന്നിധിയിൽ ഞാൻ അണഞ്ഞിടും തൃപ്പാദങ്ങളിൽ ഞാൻ വണങ്ങിടും നിൻ വഴികളിൽ ഞാൻ നടന്നിടും നിൻ മുഖം ദർശിക്കും… നിൻ നാമത്തെ വാഴ്ത്തിടും നിൻ നാമത്തെ വാഴ്ത്തിടും താതാ നിൻ നാമത്തെ വാഴ്ത്തിടും നീ മാത്രമെൻ ദൈവം;- നിൻ… നിൻ സന്നിധിയിൽ പ്രാർത്ഥിക്കും നിൻ സന്നിധിയിൽ പ്രാർത്ഥിക്കും നാഥാ നിൻ സന്നിധിയിൽ പ്രാർത്ഥിക്കും നീ മാത്രമെൻ ദൈവം;- നിൻ… ആത്മാവിൽ […]
Read Moreനിന്നെപിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല
നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല നിസ്തുലനാം യേശുവേ നിന്നെ മറന്നൊന്നും ചെയ്യാൻ കഴിയില്ല നിർമ്മലനാം ദൈവമേ കൃപയിൻ ഉറവേ ചൊരിയൂ അറിവിൻ വരങ്ങൾ ചൊരിയൂ;- ഓരോ ദിവസവും നിൻകൃപയിൽ ഓരോ നിമിഷവും നിൻനിറവിൽ സ്നേഹം പകരുവാൻ ഗാനങ്ങൾ പാടുവാൻ നിൻവേല തികച്ചിടുവാൻ;- നിൻ സാന്നിദ്ധ്യം സദാ നേരത്തിലും സാത്താനെ സമ്പൂർണ്ണമായ് ജയിക്കാൻ പാപം വെറുക്കുവാൻ മോഹം വെടിയുവാൻ ത്യാഗം സഹിച്ചിടുവാൻ;- എല്ലാ നേരവും നിൻശക്തിയിൽ നന്മ പ്രവർത്തികൾ ചെയ്തിടുവാൻ നിൻ ദാസനാകുവാൻ ക്രൂശു ചുമക്കുവാൻ നിൻ സാക്ഷ്യം […]
Read Moreനിന്നെ കാൺമാൻ എന്നിൽ കൊതിയായിടുന്നേ
നിന്നെ കാൺമാൻ എന്നിൽ കൊതിയായിടുന്നേ നിന്നെ കാൺമാൻ എനിക്കാശയേറുന്നേ എനിക്കായ് വേദന ഏറ്റ എൻ പ്രിയൻ എന്നേശു നാഥൻ എന്നെ സ്നേഹിച്ചവൻ നിന്നെ കാണാതെ എൻ ദുഖം തീരില്ല പ്രിയാ നിന്നിൽ അണയാതെ എന്നാശ തീരില്ല നാഥാ വേദനയില്ലാത്തയെൻ പ്രിയന്‍റെ നട്ടിൽ തൻ ശുദ്ധരുമായ് വാണിടുന്നാൾ അടുത്തിടുന്നു;- ഞാനോടുന്നു മുൻപിലുള്ള ലാക്കിലേക്ക് ലാഭമായതൊക്കെയും ചേതമെന്നെണ്ണി ആ മാർവ്വിലണഞ്ഞു ഞാൻ യുഗായുഗമായ് എൻ പ്രിയനെ അന്ന് ആരാധിക്കുമേ;-
Read Moreനിന്നെ കണ്ടീടുന്നവനെന്നെന്നും മരുവിലും ശൂന്യ
നിന്നെ കണ്ടീടുന്നവനെന്നെന്നും മരുവിലും ശൂന്യ ദേശത്തിലും നിന്നെച്ചുറ്റി പരിപാലിക്കുന്നോൻ നിന്നെ ജയത്തോടെ നടത്തിടുന്നു എന്തോരാനന്ദം… എന്തൊരാമോദം… ക്രിസ്ത്യജീവിതം എത്ര സൗഭാഗ്യം കഴുകൻ തന്‍റെ കൂടനക്കി കുഞ്ഞിന്മീതെ പറക്കും പോലെ സ്വർഗ്ഗതാതൻ തൻ ചിറകിൻ മീതെ നമ്മെ വഹിക്കുന്നു ദിനം തോറുമെ (2);- എന്തോ… ശത്രുക്കളിൻ നടുവിൽ എനിക്കായ് വിരുന്നൊരുക്കിടും അനുദിനവും കൂട്ടുകാരിൽ പരമായെന്നെ ആത്മാവാലഭിഷേകം ചെയ്യും(2);- എന്തോ… എന്‍റെ പാദം കല്ലിൽ തട്ടാതെ എന്നെ വഹിക്കും തൻ പൊൻ കരത്തിൽ എനിക്കായ് വഴി ഒരുക്കീടുവാൻ തന്‍റെ ദൂതനെ […]
Read Moreനിനക്കുവേണ്ടി ഞാൻ ധരയിലെന്തു വേണമോ
നിനക്കുവേണ്ടി ഞാൻ ധരയിലെന്തു വേണമോ എനിക്കു വേറില്ലാശയൊന്നെന്‍റെശു മാത്രമെ എവിടെപ്പോയി ഞാൻ അവന്നായ് ജീവൻ വയ്ക്കണം അവിടെത്തന്നെ പോവാൻ എനിക്കു മനസ്സു നൽകണേ ദുരിതക്ലേശമോ വിവിധ പീഡ പേടിയോ വരികില്ലെന്നിലരികിലേശു കരുണ സമുദ്രമേ തരുന്ന ദൂതുകൾ ആർക്കും ധൈര്യമോതിടാം വരുന്നതെന്തും വരട്ടെന്നല്ലാതെനിക്കു പാടില്ല കുരിശിൽ തൂങ്ങിയോൻ വരുന്നു രാജരാജനായി ധരയിലവനു ചീയർ വിളിപ്പാനുള്ളം കൊതിക്കുന്നു മഹത്ത്വമുള്ളവൻ പണ്ടു കഴതമേൽ തന്‍റെ സെഹിയോൻ നാരിക്കരികിലണഞ്ഞു കാലം വന്നിടും ലോകരാജ്യങ്ങൾ ആകെ ഇളകിമാറീടും ലോകമെങ്ങും യേശുവെന്ന നാമമായിടും സിംഹതുല്യരായി ഭൂവിൽ […]
Read Moreനിനക്കായ് കരുതും അവൻ നല്ല ഓഹരി
നിനക്കായ് കരുതും അവൻ നല്ല ഓഹരി കഷ്ടങ്ങളിൽ നല്ല തുണ യേശു കണ്ണുനീരവൻ തുടയ്ക്കും വഴിയൊരുക്കുമവൻ ആഴികളിൽ വലങ്കൈ പിടിച്ചെന്നെ വഴിനടത്തും വാതിലുകൾ പലതും അടഞ്ഞിടിലും വല്ലഭൻ പുതുവഴി തുറന്നിടുമേ;- വാഗ്ദത്തം നമ്മുടെ നിക്ഷേപമേ വാക്കു പറഞ്ഞവൻ മാറുകില്ല വാനവും ഭൂമിയും മാറിടുമേ വചനങ്ങൾക്കോ ഒരു മാറ്റമില്ല;- രോഗങ്ങളാൽ നീ വലയുകയോ ഭാരങ്ങളാൽ നീ തളരുകയോ അടിപ്പിണരാൽ അവൻ സൗഖ്യം തരും വചനമയച്ചു നിന്നെ വിടുവിച്ചിടും;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള