Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

നീയെൻ ബലം ഞാൻ ക്ഷീണിക്കുമ്പോൾ

നീയെൻ ബലം ഞാൻ ക്ഷീണിക്കുമ്പോൾ ഞാൻ അന്വേഷിക്കും നിധിയും നീയേ നീയെന്‍റെ എല്ലാമേ…. മുത്തു പോൽ നിന്നെ ഞാൻ തേടീടുന്നു പിൻതിരിഞ്ഞാൽ ഭോഷനായീടും ഞാൻ നീയെന്‍റെ എല്ലാമേ….. യേശുവേ, ദൈവകുഞ്ഞാടെ യോഗ്യമേ നിൻ നാമം…. യേശുവേ, ദൈവകുഞ്ഞാടെ യോഗ്യമേ നാമം… ചുമന്നെൻ പാപം, കുരിശും ലജ്ജയും ഉയർത്തെൻ പേർക്കായ് വാഴ്ത്തുന്നു ഞാൻ നീയെന്‍റെ എല്ലാമേ… വീണീടുമ്പോൾ എന്നെ ഉയർത്തുന്നു നീ വറ്റീടുമ്പോൾ എന്നെ നിറചീടുന്നു നീയെന്‍റെ എല്ലാമേ… ഏകനാകുമ്പോൾ നീ കൂടെ വരും ഭയന്നീടുമ്പോൾ നീ ധൈര്യം […]

Read More 

നീയെൻ ആശ നീയെൻ സ്വന്തം

നീയെൻ ആശ നീയെൻ സ്വന്തം നീ മാത്രമെൻ യേശുവേ കഷ്ടനഷ്ട ശോധനകൾ ശത്രുഭീതി ഏറുമ്പോൾ (2) പ്രാണപ്രിയാ യേശുനാഥാ തിരുക്കങ്ങളാൽ താങ്ങണേ(2);- നീയെൻ… രോഗഭാര ക്ഷീണമെല്ലാം ഏറിയുള്ളം നീറുമ്പോൾ കണ്ണുനീരിൻ താഴ്വരയിൽ ഏകനായ് ഞാൻ തീരുമ്പോൾ(2);- നീയെൻ… ആത്മവരങ്ങളാൽ നയിച്ചീടേണം അനുദിനം നിൻ വഴികളിൽ എന്‍റെ ബലവും കോട്ടയും നീ എന്നുമെന്നും യേശുവേ(2);- നീയെൻ…

Read More 

നീയാണെന്നുമെൻ ആശ്രയം എന്‍റെ

നീയാണെന്നുമെൻ ആശ്രയം എന്‍റെ ദൈവമേ എൻ വെളിച്ചവും രക്ഷയും നീയാകയാൽ ഞാൻ ഒരു നാളും പതറുകില്ല (2) എൻ അധരങ്ങൾ എപ്പോഴും അങ്ങേ സ്തുതിക്കും നിൻ അനുഗ്രഹത്താൽ ഞാൻ നിറഞ്ഞിരിക്കും എൻ ജീവിതേ എന്നും ഞാൻ അങ്ങേ ഉയർത്തും നിൻ ദയയാൽ ഞാൻ ഒരു നാളും ലജ്ജിക്കയില്ല എൻ ഉറപ്പുളള പാറയും സങ്കേതവും എന്‍റെ ദൈവമാകുന്നു എൻ അടിസ്ഥാനമെന്നും യേശു മാത്രം ഞാൻ ഒരു നാളും തളരുകില്ല(2);- എൻ അധരങ്ങൾ… എൻ ലംഘനമെല്ലാം ക്ഷമിച്ചവനേ എൻ പാപം […]

Read More 

നീയാണപ്പാ എന്നെ കരുതുന്നത്

നീയാണപ്പാ എന്നെ കരുതുന്നത് നിന്റേത് മാത്രമാണിന്നുമെന്നും(2) ഈ പാരിലെൻ ജിവിത വഴിയിൽ കൊടും ആകുലമേറി ഞാനുലയും(2) നീ മാത്രമാണെന്‍റെ ജീവിത നായകൻ നിന്റേത് മാത്രമാണിന്നുമെന്നും(2) കണ്ണീരിൽ കുതിർന്ന് ഞാൻ കേഴും എന്‍റെ വേദന നിന്നോട് ചൊല്ലും(2) നീ മാത്രമാണെന്‍റെ ആശ്വാസദായകൻ നിന്റേത് മാത്രമാണിന്നുമെന്നും(2) ഏതു രാവിലും പകലിലും പാടാം നിന്‍റെ കരുണയെ എന്നെന്നുമോർക്കാം(2) നിൻ നാമം കീർത്തിക്കാം നിന്നെ ഉയർത്തീടാം നിന്റേത് മാത്രമായ് ജീവിച്ചിടാം(2)

Read More 

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുമേ നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും നീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും;- കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ് കാൽകരം ചേർന്നു തൂങ്ങി മരിച്ചുയിരേകിയ;- അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻ ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ;- ശത്രുവിന്നഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്ന മാത്രയിൽ ജയം തന്നു കാത്തു സൂക്ഷിച്ചീടുന്ന;- ജനകനുടെ വലമമർന്നു നീ ഞങ്ങൾക്കായ് ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചീടുന്ന;- ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലും ലോകക്കാർ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ;- നിത്യ ജീവമൊഴികൾ നിന്നിലുണ്ടു പരനെ […]

Read More 

നീയല്ലോ എനിക്കു സഹായി നീയെൻ പക്ഷംമതി

നീയല്ലോ എനിക്കു സഹായി നീയെൻ പക്ഷംമതി നിന്‍റെ കൃപ മതി നീയല്ലോ എനിക്കു സഹായി അൻപിനാലെന്നെ വീണ്ടുകൊള്ളുവാൻ തുമ്പങ്ങൾ സഹിച്ചല്ലോ-എന്നെയും ഇമ്പ കനാൻ ചേർക്കുവാനായ് സ്വന്തരക്തം ചിന്തി നീ…ആ…ആ… നിന്നെ കണ്ട നാളതു മുതൽ ഇന്നീ ദിനം വരെയും-എനിക്കു നന്മയെന്യേ തിന്മയൊന്നും ചെയ്തതില്ല ചിന്തിക്കിൽ…ആ…ആ… ഇല്ല ഇതുപോൽ കണ്ടതില്ല ഞാൻ തില്ല്യമില്ലാ സഖിയെ-മനസ്സിൽ എല്ലാനാളും ധ്യാനിക്കുകിൽ അല്ലൽ മാറിപ്പോകുമേ…ആ…ആ… എന്‍റെ ദു:ഖം എല്ലാം തീർക്കും എൻ കണ്ണീർ തുടയ്ക്കും-ഇനിമേൽ ഇന്നുമെന്നും കൂടെയിരിക്കും എന്ന വാക്കുതന്നല്ലോ…ആ…ആ… ഘോരമാം പരുക്കിനാൽ […]

Read More 

നീയല്ലാതെ ഒരു നന്മയുമില്ല

നീയല്ലാതെ ഒരു നന്മയുമില്ല നല്ല ഇടയാ എന്‍റെ നല്ല ഇടയാ(2) പുതു കൃപയരുളാൻ പുതുക്കത്തിൽ നടക്കാൻ ആവശ്യമറിഞ്ഞ് അനുഗ്രഹം പകരാൻ(2) അരികിൽ വരുന്നൊരു നല്ല ഇടയാ നല്ല ഇടയാ എന്‍റെ നല്ല ഇടയാ(2);- നീയല്ലാതെ… തളരുന്ന നേരത്തു ബലം തന്നു നടത്താൻ പതറുന്ന വേളയിൽ കരം തന്നു നടത്താൻ(2) അരികിൽ വരുന്നൊരു നല്ല ഇടയാ നല്ല ഇടയാ എന്‍റെ നല്ല ഇടയാ(2);- നീയല്ലാതെ…

Read More 

നീയെന്‍റെ രക്ഷകൻ നീയെന്‍റെ പാലകൻ

നീയെന്‍റെ രക്ഷകൻ നീയെന്‍റെ പാലകൻ നീയെന്‍റെ അഭയസ്ഥാനം നീറിടും വേളയിൽ നീ എനിക്കേകിടും നന്മയിൻ നീരുറവ നീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നും പാടീടും സ്തുതിഗീതങ്ങൾ ആനന്ദഗാനങ്ങൾ ആകുലനേരത്തും പാടി ഞാൻ ആശ്വസിക്കും;- കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻ സ്തോത്രയാഗം കഴിപ്പിൻ അവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കും യിസ്രായേൽ ആനന്ദിച്ചിടും;-

Read More 

നീയെന്നും എൻ രക്ഷകൻ ഹാ ഹാ നീ മതി

നീയെന്നും എൻ രക്ഷകൻ ഹാ ഹാ നീ മതിയെനിക്കെല്ലാമായ് നാഥാ നിന്നിൽ ചാരുന്ന നേരത്തിൽ നീങ്ങുന്നെൻ വേദനകൾ നീയല്ലാതെൻ ഭാരം താങ്ങുവാനായ് ഇല്ലെനിക്കാരുമേ നിൻകൈകളാലെൻ കണ്ണീർ തുടയ്ക്കും നീയെന്നെ കൈവിടാ;- തീരാത്ത ദുഃഖവും ഭീതിയുമാധിയും തോരാത്ത കണ്ണീരും പാരിതിലെന്‍റെ പാതയിലേറും നേരത്തും നീ മതി;- എന്നാശ തീർന്നങ്ങു വീട്ടിൽ വരും നാൾ എന്നാണെൻ നാഥനേ അന്നാൾ വരെയും മന്നിൽ നിൻവേല നന്നായി ചെയ്യും ഞാൻ;-

Read More 

നീയെൻ സ്വന്തം നീയെൻ പക്ഷം

നീയെൻ സ്വന്തം നീയെൻ പക്ഷം നീറും വേളകളിൽ ആഴിയിൻ ആഴങ്ങളിൽ ആലംബം നീ എനിക്ക്(2) ചൂരച്ചെടിയിൻ കീഴിലും നിൻ സാന്നിധ്യമരുളും നാഥനേ ചൂടേറിയ മരുയാത്രയിൽ ദാഹത്താലെൻ നാവു വരളുമ്പോൾ ഹാഗാറിൻ പൈതലിൻ കരച്ചിൽ കേട്ടവനെന്നാത്മദാഹം തീർത്തിടും(2);- നീയെൻ… ചതഞ്ഞ ഓട ഒടിക്കാത്തവൻ പുകയുന്ന തിരിയെ കെടുത്താത്തവൻ വിലാപങ്ങളെ നൃത്തമാക്കുന്നവൻ വിടുതലിൻ ദൈവം എന്നേശു(2);- നീയെൻ…

Read More