നല്ലൊരവകാശം തന്ന നാഥനെ
നല്ലൊരവകാശം തന്ന നാഥനെഒന്നു കാണുവാൻ കൊതിയേറിടുന്നേനിത്യ ജീവ ദാനം തന്ന യേശുവിൻകൂടെ വാഴുവാൻ കൊതിയേറിടുന്നേ(2)പുറംപറമ്പിൽ കിടന്ന എന്നെപറുദീസ നൽകാൻ തിരഞ്ഞെടുത്തു(2)നാശകരമായ കുഴിയിൽ നിന്നുംയേശുവിന്‍റെ നാമം ഉയർച്ചതന്നു(2);- നല്ലൊര…കുഴഞ്ഞ ചേറ്റിൽ കിടന്ന എന്നെവഴിയൊരുക്കി കര കയറ്റി(2)പാളയത്തിന്‍റെ പുറത്തുനിന്നുംപാനപാത്രത്തിന്‍റെ അവകാശിയായ് (2);- നല്ലൊര…കുരിശെടുക്കാൻ കൃപ ലഭിച്ചകുറയനക്കാരിൽ ഒരുവൻ ഞാനും(2)പറന്നീടുമേ ഞാനും പറന്നീടുമേപ്രിയൻ വരുമ്പോൾ വാനിൽ പറന്നീടുമേ(2);- നല്ലൊര…
Read Moreനാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കും
നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുംരക്ഷകൻ യേശുവിന്‍റെമറവിൽ വസിച്ചിടാം നിഴലിൻ കീഴ്പാർത്തിടാം എന്നെന്നും മോദമോടെപാടീടുക നാം പാടീടുകഹല്ലേലുയ്യാ ഗാനം പാടീടുക പോയീടുക നാം പോയീടുകസ്നേഹത്തിൻ ദൂതുമായ് പോയീടുകഅമ്മതൻ കുഞ്ഞിനെ മറന്നീടിലുംഞാൻ മറക്കുകില്ലൊരു നാളുംഎന്നു വാക്കു പറഞ്ഞവൻ മാറുകില്ലഈ ലോകാവസാനം വരെ;- പാടീടുക…എന്‍റെ കഷ്ടങ്ങളിൽ എന്നെ വിടുവിക്കുവാൻസ്നേഹവാനാം ദൈവമുണ്ട്അല്ലെങ്കിലും ഈ ലോകത്തിൻ പിന്നാലെപോകുകില്ലൊരു നാളും;- പാടീടുക…
Read Moreനല്ലവൻ നല്ലവൻ എന്‍റെ യേശു എന്നും നല്ലവൻ
നല്ലവൻ നല്ലവൻ എന്‍റെ യേശു എന്നും നല്ലവൻദുഃഖകാലത്തും സുഖകാലത്തുംഎന്‍റെ യേശു നല്ലവൻപാപിയായ് ജീവിച്ചു പാടുപെട്ടു ഞാനീപാരിതിൽപാപമില്ലാത്ത നിൻ രക്തത്താൽ രക്ഷിച്ചയേശുവാണെന്‍റെ രക്ഷകൻ;- നല്ലവൻ…കർത്തനേ നിൻദയ എത്രയോവിശ്വാസം ആണെന്നിൽവെട്ടിക്കളയാതെ ഇത്രനാൾ സൂക്ഷിച്ച നിൻദയഎത്ര വിശ്വസ്തം;- നല്ലവൻ…വന്നിടും നിശ്ചയം യേശുതാൻ വന്നിടും നിശ്ചയംപാപിയേ രക്ഷിച്ച രോഗിക്കു വൈദ്യനാംയേശു വേഗം വന്നിടും;- നല്ലവൻ…പോകനാം പോകനാം ഈനല്ല യേശുവിന്‍റെ പാതയിൽഎത്തിടും നിശ്ചയം നൽകിടും വാഗ്ദത്തംഎന്‍റെ യേശു നല്ലവൻ;- നല്ലവൻ…എന്നും ഞാൻ സ്തുതിക്കും എന്‍റെ രക്ഷകനായ യേശുവെനാൾതോറും വാഴത്തിടും നാടെങ്ങും ഘോഷിക്കുംഎന്‍റെ യേശു നല്ലവൻ;-നല്ലവൻ…എന്നു […]
Read Moreനല്ലൊരു ദേശം എത്ര സുന്ദര ദേശം
നല്ലൊരു ദേശംഎത്ര സുന്ദര ദേശംനമുക്ക് യേശു ഒരുക്കുംഒരു ശാശ്വത ഭവനം (2)അവിടെ നാം പാർക്കുംനിത്യമായവാസംഅവിടെ നാം കേൾക്കുംഹല്ലേലുയ്യാ ഗീതം(2);- നല്ലൊരു…അന്നു നമ്മൾ പാടുംസന്തോഷത്തിൻ ഗീതംഅന്നു നമ്മൾ കാണുംസ്വർഗ്ഗീയ സൗഭാഗ്യം(2);- നല്ലൊരു…കഷ്ടതയും ഇല്ലകണ്ണുനീരതില്ലരോഗമവിടില്ലദുഃഖമവിടില്ല(2);- നല്ലൊരു…
Read Moreനല്ലവൻ യേശു നല്ലവൻ നാൾതോറും നടത്തുന്നവൻ
നല്ലവൻ യേശു നല്ലവൻ നാൾതോറും നടത്തുന്നവൻഎന്‍റെ കഷ്ടതയിലും നല്ലവൻഅന്ധത എന്നെ മൂടുമ്പോൾതൻ പ്രഭ എൻമേലുദിക്കുംകൂരിരുൾ താഴ്വര എത്തുമ്പോൾകൂടെ വന്നിരിക്കും കൂട്ടിനായ്;-രോഗശയ്യയിൽ ഞാൻ എത്തുമ്പോൾഞാനവൻ നാമം വിളിക്കുംഎൻ കണ്ണിലെ കണ്ണുനീരെല്ലാംപൊൻ കരത്താൽ താൻ തുടയ്ക്കും;-കഷ്ടകാലത്തു വിളിച്ചാൽ നിശ്ചയം ചാരത്തണയുംപാരിലെ ക്ലേശങ്ങൾ മറന്നുപാടിടും ഞാൻ ഹല്ലേലുയ്യാ;-
Read Moreനല്ലദേവനേ ഞങ്ങൾ എല്ലാവരെയും നല്ലതാക്കി നിൻ
നല്ല ദേവനേ ഞങ്ങൾ എല്ലാവരെയുംനല്ലോരാക്കി നിൻ ഇഷ്ടത്തെ ചൊല്ലിടേണമേപച്ചമേച്ചിലിൽ ഞങ്ങൾ മേഞ്ഞിടുവാനായ്മെച്ചമായാഹാരത്തെ നീ നൽകിടേണമേഅന്ധകാരമാം ഈ ലോകയാത്രയിൽബന്ധുവായിരുന്നു വഴി കാട്ടിടേണമേഇമ്പമേറിയ നിൻ അൻപുള്ള സ്വരംമുമ്പേ നടന്നു സദാ കേൾപ്പിക്കേണമേവേദവാക്യങ്ങൾ ഞങ്ങൾക്കാദായമാവാൻവേദനാഥനേ നിന്‍റെ ജ്ഞാനം നൽകുകേസന്തോഷം സദാ ഞങ്ങൾ ചിന്തയിൽ വാഴാൻസന്തോഷത്തെ ഞങ്ങൾക്കിന്നു ദാനം ചെയ്യുകേതാതനാത്മനും പ്രിയ നിത്യപുത്രനുംസാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേൻ
Read Moreനല്ലവനെ നൽ വഴി കാട്ടി
നല്ലവനേ നൽവഴി കാട്ടി എന്നെ വഴിനടത്തുഘോര വൈരിയെൻ പിന്നിൽചെങ്കടൽ മുന്നിൽ എന്നെ വഴിനടത്തു(2) മരുഭൂമിയിൽ അജഗണംപോൽ തൻ ജനത്തെ നടത്തിയോനേആഴിയതിൽ വീഥിയൊരുക്കിമറുകരയണച്ചവനെ-കണ്ണീർ താഴ്വരയിൽഇരുൾ വീഥികളിൽ നീ എന്നെ വഴിനടത്തു;-ആപത്തിലും രോഗത്തിലും എനിക്കഭയം നീ മാത്രമേകാലുകളെ വീഴ്ചയിൽനിന്നും രക്ഷിക്കുന്നതും നീയേഎന്‍റെ പ്രാണനെ മരണത്തിൽ വീണ്ടെടുത്തോനേ കണ്ണുനീർ തുടപ്പോനേ;-സ്നേഹമില്ലാത്തിടങ്ങളിൽ സ്നേഹം പകരാൻ മനസ്സു തരൂനിന്ദിതരേ പീഡിതരേ പരിപാലിക്കാൻ കൃപയരുളൂ നിന്‍റെ കാലടിയിൽ പദമൂന്നി നടക്കാൻ എന്നെയനുവദിക്കു(2)ഞാനൊരുവൻ വഴിയെന്നരുളിയ രാജപുരോഹിതനെകാൽവറിയിൽ സ്വർഗ്ഗകവാടം എനിക്കായ് തുറന്നവനേനിന്നെപ്പോലെയായ്ത്തീരാൻ നിന്നിൽ വന്നണയാൻ എന്നെ അനുവദിക്കൂ;-
Read Moreനല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻ
നല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻശോഭനമായൊരു ദേശമതിൽപ്രിയനുമായുള്ള വാസമതോർക്കുമ്പോൾഇല്ലില്ല ഖേദം തെല്ലുമെന്നിൽഇത്രമാം സ്നേഹം എന്നിൽ പകർന്ന്മാറോട് ചേർത്ത സ്നേഹനാഥാഅങ്ങല്ലാതാരും ആശ്രയം വെയ്പ്പാൻഇല്ലില്ല വേറെ ഈ ധരയിൽപോയതുപോൽ താൻ വേഗം വരാമെന്ന്ചൊല്ലി പിരിഞ്ഞൊരെൻ യേശുനാഥാപൊൻമുഖം കാണ്മാൻ വാഞ്ചയതേറുന്നേഇല്ലില്ല മറ്റൊന്നും ജീവിതത്തിൽ
Read Moreനല്ലൊരു നാഥനെ കണ്ടു ഞാൻ
നല്ലൊരു നാഥനെ കണ്ടു ഞാൻഎന്നാത്മ രക്ഷകനെഅല്ലലകന്നിങ്ങു പാടി പുകഴ്ത്തിടാൻനല്ലോരു രക്ഷകനെഭാരങ്ങളേറുമീ പാരിടത്തിൽഎൻ ഭാരം ചുമന്നിടുന്നോൻതുമ്പങ്ങൾ നീക്കിടും ഇമ്പം പകര്ർന്നിടുംഅൻപുള്ള കര്ർത്താവു താൻ;- നല്ലൊരു…കണ്ടെത്തി ആശ്വാസം തന്നിലതാൽഞാൻ ഭാഗ്യവാൻ ഇന്നിഹത്തിൽമാഞ്ഞിടും മഞ്ഞു തൂവെയിലി-ലെന്നപോൽ മാനസഖേതങ്ങൾ;- നല്ലൊരു…
Read Moreനാളുകൾ ഏറെയില്ല നാഥൻ വരവിനായ്
നാളുകൾ ഏറെയില്ല നാഥൻ വരവിനായ്നന്ദിയോടെ നാഥനെ സ്തുതിച്ചിടാം(2)നഷ്ടമാക്കിടല്ലേ അൽപ്പനാളിമണ്ണിൽകർത്തനെ സ്തുതിച്ചീടാം നമുക്ക് ഉണരാം(2)കാറ്റുകൾ അടിച്ചാൽ കാർമേഘം ഉയർന്നാൽകർത്തൻ യേശുവിൻ കരം പടകിൽ വരും(2)ലേശവും ഭയം ഇല്ലാ ചാരെ എൻ യേശു ഉണ്ട്ആശിച്ച തുറമുഖത്ത് അവൻ എത്തിക്കും(2);- നാളുകൾ…മാവു കുറയുകില്ലാ എണ്ണയും തീരുകില്ലാകാക്കയെക്കൊണ്ടും നമ്മെ പോറ്റിടുമേ(2)കരുതുകവേണ്ട മന്നാ കർത്താവ് ഒരുക്കിട്ടുണ്ട്മരുഭൂമിയിലും തണൽ കരുതീട്ടുണ്ട്(2);- നാളുകൾ…അക്കരെ എത്തിച്ചിടാൻ ആഴിയിൽ പാത നൽകിഅപ്പവും മീനും വേണ്ടുവോളവും നൽകീ(2)അത്ഭുത മന്ത്രി യേശു എന്‍റെ രക്ഷകനേശുആരിലും ഉന്നതൻ എൻ യേശുനാഥൻ(2);- നാളുകൾ…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

