മേഘത്തേരിൽ വരുമെന്‍റെ കാന്തൻ
മേഘത്തേരിൽ വരുമെന്‍റെ കാന്തൻ കാലം ആസന്നമായ്കാഹള നാദം മുഴങ്ങിടും വാനിൽനാം പറന്നിടാറായ്പൊൻമുഖം കാണാറായ് കണ്ണുനീർ തോരാറായ്കോടാകോടി യുഗം പ്രിയനുമൊന്നായ് തേജസ്സിൽ വാഴാറായ്മാറിടുമേ എൻ കഷ്ടങ്ങൾ നൊടിയിൽപ്രിയൻ വന്നിടുമ്പോൾമുത്തിടും ഞാനാ പൊൻ മുഖമന്നാൾമേഘത്തിൽ കണ്ടിടുമ്പോൾ;- പൊൻ…ആയിരം ആയിരം ദൂത ഗണങ്ങൾസ്വാഗതം ചെയ്തിടുമേആ മഹൽ സുദിനം കാണുവാനെന്‍റെകൺകൾ കൊതിച്ചിടുന്നേ;- പൊൻ…
Read Moreമേഘത്തേരിൽ വരുമെൻ കർത്തനെ
മേഘത്തേരിൽ വരുമെൻ കർത്തനെ കാണുമ്പോൾആനന്ദത്താൽ പൊങ്ങിടുമേ എൻ പാദങ്ങൾപേർ ചൊല്ലീ വിളിച്ചിടും അവനെന്നെയുംപോകും ഞാൻ അവനൊപ്പം വാനമേഘത്തിൽസന്തോഷത്താൽ പാടാം സ്തുതി ഗീതങ്ങൾആമോദത്താൽ ആർപ്പിടാം അവൻ മഹത്വംദൂതന്മാർ കാഹളം മുഴക്കിടുന്നേദൂരെ കാണുന്നു ഞാനെൻ മണവാളനെവർണ്ണിപ്പാനാവില്ല തൻ സൗന്ദര്യത്തെസ്വർണ്ണത്തെക്കാളും അവൻ പ്രഭാപൂണ്ണനെ;-കൂടെ പറക്കും ഞാനും ആമോദത്താൽപാടെ മറക്കും ഞാനെൻ ആകുലങ്ങൾചേർക്കും വിശുദ്ധരൊപ്പം അവനെന്നെയുംആർക്കും ഞാൻ നിത്യകാലം ഹല്ലേല്ലുയ്യാ;-
Read Moreമേഘങ്ങൾ നടുവെ വഴി തുറക്കും
മേഘങ്ങൾ നടുവെ വഴി തുറക്കുംഭൂതലം പിറകിൽ കടന്നുപോകുംസ്വർഗ്ഗീയ ദൂതന്മാർ കൂടിനിൽക്കുംപറന്നീടുമേ ഞാൻ പറന്നീടുമേവാനത്തിൽ വാനത്തിൽ മദ്ധ്യവാനിത്തിൽയേശുവിൻ കൈകളിൽ ഞാനിരിക്കുംതേജസ്സേറുമെന്നേശുവിന്‍റെ മുഖംഎന്നുള്ളത്തിൽ കൺകളിൽ നിറഞ്ഞിരിക്കുംനാലു ദിക്കിൽ നിന്നും കൂടിടുമേനാഥാ നിൻ രക്തത്താൽ കഴുകെ?ട്ടോർസ്തുതിയിൻ ഗീതങ്ങൾ ധ്വനിച്ചിടുമ്പോൾപറന്നീടുമേ ഞാൻ പറന്നീടുമേ;-കണ്ണുനീർ തുടയ്ക്കും കർത്തൻ സവിധേകണ്ണിമയ്ക്കുള്ളിലായ് ചേർന്നിടുമ്പോൾകർത്തൻ തൻ കരത്താൽ ചേർത്തണയ്ക്കുംപറന്നീടുമേ ഞാൻ പറന്നീടുമേ;-
Read Moreമഴവില്ലും സൂര്യചന്ദ്രനും വിണ്ണിലെ
മഴവില്ലും സൂര്യചന്ദ്രനുംവിണ്ണിലെ പൊന്നിൻ താരകളുംയേശുവിൻ കൃപകളെ വർണ്ണിയ്ക്കുമ്പോൾപാടും… ഞാനുമത്യുച്ചത്തിൽസൽകൃപയേകും നായകൻകണ്ണുനീർ മായ്ക്കും നായകൻഎന്നെ ശാന്തമാം മേച്ചിലിൽനിത്യം നടത്തും എൻ നായകൻ;- മഴവില്ലും…കാരുണ്യമേകും നായകൻആശ്വസിപ്പിച്ചിടും നായകൻഎന്നെ ചേർത്തിടും ചേലോടെകാത്തു രക്ഷിക്കും എൻ നായകൻ;- മഴവില്ലും…
Read Moreമായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ
മായയാമീ ലോകം ഇതു മാറും നിഴൽ പോലെമാറും മണ്ണായ് വേഗം നിൻ ജീവൻ പോയിടുംആനന്ദത്താൽ ജീവിതം മനോഹരമാക്കാംഎന്നു നിനക്കരുതേ ഇതു നശ്വരമാണേപൂപോൽ ഉണങ്ങിടും നിൻ ജീവിതംപെട്ടെന്നൊടുങ്ങിടുംനന്നായ് എന്നും വാഴാം ഈ ഭൂവിൽ നിനയ്ക്കേണ്ടമണ്ണായ് വേഗം മാറും ഇതു നശ്വരമല്ലോ;- പൂപോൽ…സ്വർഗീയ പറുദീസയിൽ പോകുവാൻ നിനക്കാശയോ ?സ്വർല്ലോകത്തിൻ ഉടയവനെ സ്വീകരിച്ചിടൂ;- പൂപോൽ…
Read Moreമായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്
മായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്സീയോൻ പുരിയെന്നൊരു നാടുണ്ട്സ്വർഗ്ഗ സീയോൻ പുരിയെന്നൊരു നാടുണ്ട് പാലും തേനുമൊഴുകും വാഗ്ദത്ത കനാൻ നാടേമാലിന്യമില്ലാ നല്ല ഭാഗ്യനാടേമാലിന്യമില്ലാ-തവ പാപശാപങ്ങളില്ലാചേലെഴും ഭക്തരിൻ വിശുദ്ധ നാടേ;- മായാ…ജീവജലനദിയിൻ തീരത്ത് ജീവതരുജീവഫലങ്ങളുമായ് നിന്നിടുന്നുരാവില്ല വിളക്കിനീം ആദിത്യശോഭ വേണ്ടമേവും വിശുദ്ധ നിത്യരാജാക്കളായ്;- മായാ…കണ്ണുനീർ തുടച്ചിടും ദൈവം തൻ കണ്ണിൽ നിന്ന്മന്നിലെ ഖിന്നതകളില്ല വിണ്ണിൽദാഹവിശപ്പുമില്ല രോഗമരണമില്ലആഹാ! എന്തൊരാനന്ദം പുണ്യനാടേ;- മായാ…യാത്രയും തീരാറായ് ക്ഷീണവും മാറിടാറായ്മാത്രനേരമേയുള്ളു നാട്ടിൽ ചേരാൻഅല്ലൽ വെടിഞ്ഞു തവ വല്ലഭൻ കാന്തയായ്ഹല്ലേലൂയ്യാ ഗാനങ്ങൾ പാടിവാഴാം;- മായാ…
Read Moreമയലാലെന്മനമുരുകുന്നു നവയെരുശലേം
സ്നേഹാത്മാവും സഭയും തമ്മിലുള്ള ഐക്യംരാഗം: നവറോജ്, താളം: ചെമ്പടപല്ലവിമയലാലെന്മനമുരുകുന്നു-നവയെരുശലേം മകളെ!അനുപല്ലവിഉയിരിളങ്കനി മധുനിറഞ്ഞ നിൻ- പ്രിയമുഖമിന്നു കണ്ടു – മയമരണവിഷനീരായ നിൻ ഉമിഴ്നീരെൻ വായിനാൽ കുടിച്ചു-എന്‍റെതിരികെ ജീവനാമുയിർപ്പിന്നുമിഴ്നീർതരുണീ! നിനക്കു തന്നേൻ;-എതിരി നിന്നിരു കൈകളിലിട്ടചതിച്ചങ്ങലയെ മുറിച്ചു-നിന്നെകൊതിച്ചെന്നിരു കൈപൊൻചങ്ങലയാലിറുക്കിയെ കെട്ടിചേർത്തേൻ;-പരിമള സ്നേഹത്തൈലമെൻ വലം-കരത്തിൽ കനിവോടെടുത്തു-നിന്‍റെശിരസ്സിലൊഴിച്ചു ഞാൻ നിന്നെ ശുദ്ധീകരിച്ചു നിന്മേലാവസിച്ചേൻ;-മാഴ്കിമോഹവായ്തുറന്നു ഞാൻ നിന്നെമുഴുവനുമുള്ളിൽ നുകർന്നേൻ എന്‍റെഏഴാം കാഹളമൂതി എൻജീവകലയെ നിന്നുള്ളിൽ പകർന്നേൻ;-മനമിണങ്ങി ഞാൻ മുഴുവനും നിന്നെമണ-മാലയായിട്ടണിഞ്ഞേൻ-എന്‍റെമണമുള്ള വാടാമലർ മാലമുടിനിനക്കുതന്നലങ്കരിച്ചേൻ;-ഒരിക്കലും വിട്ടുപിരിഞ്ഞു നിന്നെ ഞാ-നിരിക്കുമൊ തങ്ക ഖെറുബേ! നാ-മിരുവരും കൂടെപ്പറന്നു പൊൻവാനവിരിവിൽ ചെന്നുങ്ങുരമിക്കാം;-
Read Moreമതിയായവൻ യേശു മതിയായവൻ ജീവിതയാത്രയിൽ
മതിയായവൻ യേശു മതിയായവൻജീവിത യാത്രയിൽ മതിയായവൻപാപത്തിൻ ശമ്പളം മരണമെന്നശാപത്തിൽ കഴിയുവോരെയേശുവാണ് ജീവൻ ജീവന്‍റെ അപ്പംജീവൻ തരാൻ യേശു മതിയായവൻ;-ഇരുളിൽ വഴിതെറ്റി അലയുവോരെമരുഭൂമി യാത്രക്കാരേ..യേശുവാണ് ദീപം നല്ലൊരു പാതജയമായ് നടത്തുവാൻ മതിയായവൻ;-പല വാതിൽ തേടി വലഞ്ഞവരേഫലമെന്യേ ഓടുവോരേയേശുവാണ് വാതിൽ നല്ലോരിടയൻഅരികിൽ അണെക്കുവാൻ മതിയായവൻ;-രോഗത്തിൻ ഭാരത്താൽ തളർന്നവരേആശ നശിച്ചവരേയേശുവാണ് വൈദ്യൻ സുഗന്ധ തൈലംപകർന്നിടാൻ യേശു മതിയായവൻ;-
Read Moreമതിയാകുന്നില്ലേ ഈ സ്നേഹം
മതിയാകുന്നില്ലേ ഈ സ്നേഹംകൊതി തീരുന്നില്ലേ നിൻ സാമിപ്യംഇതു പോരായേ ഇതു പോരായേ(2)നിൻ സാമീപ്യം പോരായേനിൻ സാന്നിദ്ധ്യം പോരായേഅളവില്ലാതെന്നെയേറെ സ്നേഹിച്ചു നീആത്മാവിനെ അധികമായി പകർന്നു നൽകിഇതിലും വലുതായ് വേറെന്തുള്ളുഈ ലോകേ ഞാനേറ്റം പ്രാപിച്ചിടാൻ;- ഇതു…പിരിയാനാകരുതേ ഈ ബന്ധംമാറാനാകരുതേ ആ മാർവ്വിൽ നിന്നുംപിരിയില്ലിനിയും മരണം വരെയുംമാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും;- ഇതു…നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേനിന്നിൽ ഞാൻ കാണുന്നു ജീവന്‍റെ മൊഴികളെനിന്നെ വിട്ടെങ്ങു ഞാനിനി പോകും പ്രിയനെനീയല്ലോ യേശുവേ എൻ ജീവന്‍റെ ജീവൻ;- ഇതു…
Read Moreമതി എനിക്കേശുവിൻ കൃപമതിയാം
മതി എനിക്കേശുവിൻ കൃപമതിയാംവേദനയിൽ ബലഹീനതയിൽആശ്രയിക്കും ഞാനേശുവിനെഅനുദിന ജീവിതഭാരങ്ങളിൽഅനുഭവിക്കുന്നു വൻകൃപകൾഅനവധിയായ് ധരയിൽ;-എനിക്കവൻ മതിയായവനാംഒരിക്കലും കൈവെടിയാത്തവനാംമരിക്കുംവരെ മരുവിടത്തിൽജീവിക്കും ഞാനവനായ്;-ആരിലുമധികം അറിഞ്ഞുവെന്‍റെആധികളാകെ ചുമന്നിടുവാൻഅരികിലുണ്ടെൻ അരുമനാഥൻആരോമൽ സ്നേഹിതനായ്;-ഇന്നെനിക്കുള്ള ശോധനകൾവന്നിടുന്നോരോ വിഷമതകൾഅവനെനിക്കു തരുന്ന നല്ലഅനുഗ്രഹമാണതെല്ലാം;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

