Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

കുതുഹലം ആഘോഷമേ

കുതൂഹലം ആഘോഷമേഎൻ യേശുവിൻ സന്നിധാനത്തിൽആനന്ദം ആനന്ദമേഎൻ തോഴന്‍റെ തിരുപ്പാദത്തിൽ (2)പാപമെല്ലാം പറന്നുപോയ് ക്രിസ്തുവിൻ രക്തത്തിനാൽ (2)ക്രിസ്തുവിൽ ജീവിതം കൃപയാലെ മോചനംപരിശുദ്ധാത്മാവിനാൽ (2)ദേവാധിദേവൻ താമസിക്കും നല്ലദേവാലയം നമ്മൾ (2)ആത്മാവാം ദേവൻ അച്ചാരമായിഅതിശയം അതിശയമേ (2)നല്ലവൻ എൻ യേശു എന്നും കാക്കും ദൈവംനമുക്കായ് വിജയം തന്നു (2)ഒരുമയോടുകൂടി ഓശാന പാടിനാടാകെ കൊടിയേറ്റിടാം (2)കാഹളത്തിൻ നാദം ദൂതർ തൻ കൂട്ടംയേശു വരുന്നല്ലോ (2)ഒരു ഞൊടിയിൽ നമ്മൾ പുതുരൂപം തേടിമഹിമയിൽ പ്രവേശിക്കാം(2)

Read More 

കുതുഹലം കൊണ്ടാട്ടമേ

കുതുഹലം കൊണ്ടാട്ടമേഎൻ യേശുവിൻ സന്നിധാനത്തിൽ(2)ആനന്തം ആനന്തമേഎൻ അൻപരിൻ തിരുപാദത്തിൽ(2)പാവമെല്ലാം പറന്തത് നേയ്കളെല്ലാം തീർന്തതു യേശുവിൻ രക്തത്തിനാൽ(2) ക്രിസ്തുവുക്കുൾ വാഴ്വ് കിരുപയാൽ മീട്പ് പരിസുത്ത ആവിയിനാൽ(2);-ദേവാതിദേവൻ ദിനം തോരും തങ്കും ദേവാലയം നാമേ(2) ആവിയാന ദേവൻ അച്ചാരമാനാർ അതിസയം അതിസയമേ(2)നല്ലവൻ എൻ യേശു വാഴവൈയ്ക്കും ദൈവംവെറ്റിമേലേ വെറ്റി തന്താർ(2)ഒരുമനമായ് കൂടി ഓസാനപാടിഊരെല്ലാം കൊടിയേറ്റ‍ുവോം(2)എക്കാള ശബ്ദം ദൂതർകൾ കൂട്ടംനേസർ വരികിന്റാർ(2)ഒരുനൊടി പൊഴുതിൽ മറുരൂപമാവോംമകിമൈയിൽ പ്രവേശിപ്പോം(2);-

Read More 

കുറുകി ഞരങ്ങി കാത്തിരിക്കും

കുറുകി ഞരങ്ങി കാത്തിരിക്കുംകുറുപ്രാവേ നിൻ ഇണ വരാറായ് (2)ആരും മരുവിൽ ഒരു തുണയില്ലെന്ന്ഒരു ഉരുവും നീ നിനയരുതേഒരുക്കാൻ പോയി വരുമെന്നുരച്ചോൻകരുതിയതെല്ലാം നിനക്കല്ലയോ;-നാടും വീടും കൂടുള്ളോർ വെടിയുംഇടുക്കമീ പാത നീ കടന്നീടേണംമടുത്തിടാതെ സ്ഥിരത വിടാതെഒടുക്കംവരെ നീ സഹിച്ചീടേണം;-കറ വാട്ടം കളങ്കം മാലിന്യമെന്യേനിറതേജസ്സോടെ മുൻ നിറുത്തിടാൻപാറയാം പ്രീയൻ നിനക്കായ് പിളർന്നമറവിൽ നീയിരുന്നു പൂർണ്ണയാകാം;-ഇഹപര മഹിമ അഖിലവുമൻപായ്സഹജെ നിനക്കായ് കരുതിയവൻകാഹള നാദം ശ്രവിക്കേ നീ പറക്കുംമോഹന നിമിഷം ആഗതമായ്;-

Read More 

കുരിശും നിജ തോളിലെടുത്തൊരു വൻഗിരിമേൽ

കുരിശും നിജതോളിലെടുത്തൊരുവൻ ഗിരിമേൽകരേറിപ്പോകുന്ന കാഴ്ച കാണ്മിൻഅവനീശസുതൻ മഹിമോന്നതനാം അവനീശ്വരരിൽ ബഹുവന്ദിതനാംഅവനീവിധമേഴസമാനമുഴന്നതു കാണ്മിൻപാപികളാം നരർക്കായ്സഹതാപമൊരുത്തനുമില്ലവനിൽ സഹകാരികളൊരുവരുമില്ലരികിൽസർവ്വേശ്വരനും കൈവിട്ടിതു ദാരുണമോർത്താൽപാപികളാം നരർക്കായ്നരികൾക്കു വസിപ്പതിനായ് കുഴിയും പറവയ്ക്കു വസിപ്പതിന്നായ് കൂടുംഭൂവിയുണ്ടിവനോ തലചായ്പതിന്നായ് കുരിശല്ലാതിപ്പാരിൽ സ്ഥാനമില്ലനരകാഗ്നിയിൽ നരരാകുലരായ് എരിയാനിടയാകരുതായതിനായ്ചൊരിയുന്നവനിൽ ദുരിതങ്ങളശേഷവുമീശൻകാരുണ്യമേതുമെന്യേ

Read More 

കുരിശു ചുമന്നു കാൽവറി മുകളിൽ

കുരിശു ചുമന്നു കാൽവറി മുകളിൽരക്തം ചിന്തിയ നാഥാനിത്യമാം ശാന്തിക്കായ് ഓടിയലഞ്ഞപ്പോൾമാറോടണച്ചയെൻ നാഥാമറഞ്ഞുകിടക്കും നിൻ മർമ്മങ്ങൾ പ്രാപിപ്പാൻവരമടിയനു നൽകേണമേകനി കൊടുക്കും നൽവൃക്ഷം പോൽ വളർന്നീടുവാൻകനിവടിയാനു നൽകേണമേഅൻപാർന്ന നിന്നുടെ വാർത്തക്കു കാതോർത്തുഅനുനിമിഷം വന്നീടുന്നുആത്മാവാം നദിയിലേയക്കൂ നാഥാആത്മ ദർശനം നൽകീടുക;-

Read More 

കുരിശുചുമന്നവനേ ശിരസ്സിൽ

കുരിശുചുമന്നവനേ ശിരസ്സിൽ-മുൾമുടി വച്ചോനേ മരിച്ചുയിർത്തെഴുന്നവനെ നിന്നരികിൽ ഞാനണഞ്ഞിടുന്നേ(2)ഇത്രമേൽ സ്നേഹിപ്പാനായ്ശത്രുവാമെന്നിലെന്തു കണ്ടുമിത്രമായ് തീർത്തീടുവാൻഎത്ര വേദന നീ സഹിച്ചു (2)പാപം പരിഹരിപ്പാൻപാരിതിൽ പിറന്നവനേപാതകനെൻ പേർക്കായ്നിൻ പാവന നിണം ചൊരിഞ്ഞു (2)വലയുന്നൊരചത്തേപ്പോൽഉലകിൽ ഞാനായിരിന്നുവലഞ്ഞലഞ്ഞിടാതെ നീനിൻ അലമെന്നിൽ പകർന്നു തന്നു (2)നിൻ തിരുമേനിയതിൽവൻ മുറിവിൻ പാടുകൾഎൻ നിമിത്തമല്ലയോനിൻ സ്നേഹമെന്താശ്ചര്യമേ (2)

Read More 

കുരിശോളവും താണിറങ്ങി വന്ന സ്നേഹമേ

കുരിശോളവും താണിറങ്ങി വന്ന സ്നേഹമേ മാനവരെ വീണ്ടെടുക്കുവാനായ്‌ മാനുഷ വേഷം ധരിച്ചോ(2)സ്വന്ത പുത്രനെ ആദരിയാതെ എനിക്കായ് ഏൽപ്പിച്ചു തന്നവൻ സകലവും എനിക്കായ് നൽകീടുമേ നിൻ സ്നേഹം അതുല്യമേജീവൻ തന്നു നീ സ്നേഹിച്ചതല്ലേ നീയെന്‍റെ നിത്യാവകാശമല്ലേ ആശയും നീയേ പ്രത്യാശയും നീയേ ആരിലും ഉന്നതനും നീയല്ലോ ഒരുക്കുന്നെനിക്കായ്‌ വാസസ്ഥലമൊന്നുകൊതിയെറുന്നെ അങ്ങ് വാഴുവാൻപൊൻമുഖം ഞാനന്നു നേരിൽ കാണുംആനന്ദമേ നിത്യ സന്തോഷമേ

Read More 

കുരിശിന്‍റെ തണലാണെന്‍റെ അഭയമെന്നേശുനായകാ

കുരിശിന്‍റെ തണലാണെന്‍റെഅഭയമെന്നേശുനായകാതുണയെനിക്കേകിടേണമേഅണയുന്നു പാദപീഠേ ഞാൻഉലകസ്ഥാപനം മുൻപെന്നെഫലമേകാൻ തിരഞ്ഞെടുത്തുഉലകാവസാന നാളോളംഅലയാതെ കാത്തിടുമവൻ;-നമ്മെ അവൻ അറിയുന്നെന്നുംതിന്മയ്ക്കായ്‌ ചെയ്കില്ല താനൊന്നുംനന്മയ്ക്കായ്‌ നല്കുന്നതോർത്തെന്നുംസന്മനസ്സാൽ സഹിച്ചീടുക;-ശത്രു നമ്മെ എതിർത്തെന്നാലുംമിത്രമായോർ കൈവെടിഞ്ഞാലുംതത്രപ്പെട്ടുള്ളം കലങ്ങല്ലെകർത്തനിൽ വിശ്വസിച്ചുറയ്ക്കാം;-കാട്ടൊലിവായിരുന്ന നമ്മെനാട്ടൊലിവോടവനൊട്ടിച്ചുസൽഫലം കായ്ച്ചുലഞ്ഞിടട്ടെവല്ലഭനുല്ലാസമാകട്ടെ;-ലോകമാമീ സമുദ്രത്തൂടെവിശ്വാസത്തിൻ പടകേറി നാംഅക്കരെക്കാണും പ്രകാശത്തെലക്ഷ്യമാക്കിയാത്രതുടരാം;-

Read More 

കുരിശിൻ നിഴലിൽ തലചായ്ചനുദിനം

കുരിശിൻ നിഴലിൽ തലചായ്ചനുദിനം വിശ്രമിച്ചിടുന്നടിയൻ(2)കുരിശിൻ സ്നേഹത്തണലിൽ കൃപയിൻ ശീതളനിഴലിൽപ്രാണപ്രിയന്‍റെ തൃക്കഴലിൽ(2)കാണുന്നഭയമെന്നഴലിൽ(2) പാപഭാര ചുമടെടുത്തവശനായ് തളർന്നൊരെൻ ജീവിതമേ(2) തളർന്നൊരെൻ ജീവിതം കുരിശിൻ തണലിൽ ശാന്തി കണ്ടതിനാൽതളരാതിനി വാനവിരിവിൽ(2)ചിറകടിച്ചുയർന്നിടും വിരവിൽ(2)സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മൽ ക്ലേശം മറന്നിടും ഞാൻ(2)തിരുമൊഴിയാനന്ദനാദം തേനിലും മധുരം തൻവേദംതരുമെനിക്കനന്തസമ്മോദം(2)തീർക്കുമെൻ മാനസഖേദം(2)ഏതു ഘോരവിപത്തിലും ഭയന്നിടാതവനിൽ ഞാനാശ്രയിക്കും(2)അവനിലെന്നാശ്രയമെന്നാൽ അവനിയിലാകുലം വന്നാൽഅവശതയണയുകിലന്നാൾ(2)അവൻ തുണയരുളിടും നന്നായ്(2)

Read More 

കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവെ

കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവേ ഹൃദയത്തിൻ വിനകളാകവേ ക്ഷണനേരത്തിൽ നീങ്ങിടുമേപാടും ഞാൻ നിത്യജീവനെ തന്നെന്നെ രക്ഷിച്ചയേശുവിൻ സ്നേഹത്തെ ഒരുനാളും മറന്നിടാതെമരുവിൽ മറവിടമൊരുക്കും ഇരുൾ പാതയിലൊളി വിതറുംമരണത്തിൻ നിഴലിൽ ധൈര്യമായ് നിൽപ്പാൻ എനിക്കവൻ കൃപയരുളുംകഠിനവിഷമങ്ങൾ വരികിൽ കൊടുംക്ഷാമവും നേരിടുകിൽതിരുപാദം തിരയും ദാസരെ എന്നും ക്ഷേമമായ് പുലർത്തിടും താൻമഹിയിൻ മഹിമകൾ വെറുത്തു അനുവേലവും ക്രൂശെടുത്തുഅനുഗമിച്ചിടും ഞാനിമ്പമായ് മനുവേലനെ മമ പ്രിയനെനഭസ്സിൽ വരുമവൻ മഹസ്സിൽ ജയകാഹള നാദമോടെ തിരുജനം വിരവിൽ ചേരുമേ നിത്യഭവനത്തിൽ തന്നരികിൽഅടവിതരുക്കളിനിടയിൽ… എന്നരീതി

Read More