രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ
രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ് വിശ്വാസത്തോടെ മുങ്ങുക എന്നാൽ നീ ശുദ്ധനായ് വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽ എൻ പാപമെല്ലാം ചുമന്നു ഈ എൻ ഇമ്മാനുവേൽ ആ കള്ളനു സന്തോഷമായ്-യേശുവിൻ രക്തത്താൽ എനിക്കും അനുഭവമായ്-ദൈവത്തിൻ കൃപയാൽ;- യേശുവിൻ മുറിവുകളെ കണ്ടന്നുമുതൽ ഞാൻ വീണ്ടെടുക്കും തൻ സ്നേഹത്തെ-തുടങ്ങി സ്തുതിപ്പാൻ;- ഞാൻ ജീവിക്കും നാളൊക്കെയും-നിൻ ക്രൂശിൽ മഹത്വം ആകും എൻ പാട്ടും ധ്യാനവും ആകും എൻ പ്രസംഗം;- നിൻ രക്തത്തിന്‍റെ ഫലമായ് ഞാൻ വാഴും സ്വർഗ്ഗത്തിൽ അവിടെയും നിൻസ്തുതിക്കായ് […]
Read Moreരക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നു
രക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നു ഒരു ദോഷവും എനിക്കുവരാതെ-ഒരു അനർത്ഥവും നേരിടില്ല യേശുവിൻ രക്തം എനിക്കുള്ളതാൽ നടുങ്ങിടുന്നു സാത്താൻ (2) ക്രൂശിൽ എന്നേശു മരിച്ചതിനാൽ പാപത്തെ ജയിക്കും നാം(2);- രക്ത… ദൈവമെൻ വെളിച്ചവും രക്ഷയുമാം ഭയമെനിക്കില്ലതിനാൽ(2) യഹോവ എന്‍റെ ജീവൻബലം ശത്രുവെ ഭയപ്പെടില്ല(2);- രക്ത… അമ്മതൻ കുഞ്ഞിനെ മറന്നാലും എൻ ദൈവം മറക്കുകില്ല(2) താതനെപ്പോലെ കരുതിടുന്നു അഭിഷേകം ചെയ്തിടുന്നു(2);- രക്ത… മലകൾ കുന്നുകൾ മാറിയാലും എൻ ദൈവം മാറുകില്ല (2) അനാദി സ്നേഹത്താൽ കരുതിടുന്നു മാറോട് ചേർത്തിടിന്നു(2);- രക്ത…
Read Moreരക്ഷിതാവിനെ കാൺക പാപി നിന്‍റെ പേർക്കല്ലയോ
രക്ഷിതാവിനെ കാൺക പാപി നിന്‍റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു കാൽവറി മലമേൽ നോക്കു നീ കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു ധ്യാനപീഠമതിൽ കയറി ഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുക പാപത്തിൽ ജീവിക്കുന്നവനേ നിന്‍റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ തള്ളുക നിന്‍റെ പാപമെല്ലാം കള്ളമേതും നിനക്കേണ്ട നിന്നുള്ളിൽ നീ ഉള്ളം നീ മുഴുവൻ തുറന്നു തള്ളയാമേശുവിൻ കൈയിലേൽപ്പിക്ക നീ
Read Moreരക്ഷിപ്പാൻ കഴിയാതെവണ്ണം രക്ഷകാ
രക്ഷിപ്പാൻ കഴിയാതെവണ്ണം രക്ഷകാ നിന്‍റെ കൈ കുറുകീട്ടില്ല കേൾക്കുവാൻ കഴിയാതെവണ്ണം കേൾവിയും നിനക്കൊട്ടും കുറഞ്ഞിട്ടില്ല യഹോവാ ഭക്തൻമാർ തമ്മിൽ പറയും യഹോവ ശ്രദ്ധയോടതു ശ്രവിക്കും അരുതാത്തൊരു വാക്കുരിയാടാതെൻ അധരം നീ കരുതണമെ നിന്‍റെ പേർ വിളിച്ചു വേർതിരിക്കപ്പെട്ടോർ നിത്യനാമത്തിലനുതപിച്ചൊരുമിക്കുമ്പോൾ സ്വർഗ്ഗവാതിൽ തുറന്നിടുമനുഗ്രഹങ്ങൾ തരുമരുളിയപോൽ കൃപകൾ മഴ വീഴാതെയാകാശം അടച്ചിടുവാൻ തീ- മഴ വീണ് യാഗപീഠം ദഹിച്ചിടുവാൻ ഏലിയാവിൻ ബലമിന്നു പകരേണമേ ബലഹീനരിൻ ഉടയവനേ
Read Moreരക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുകിൽ
രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ മഹത്വ രാജനായ് നിന്നിലേക്കിന്നവൻ എഴുന്നെള്ളീടട്ടെ ആതങ്കം നീക്കുവാൻ ആനന്ദമേകുവാൻ ആത്മനാഥൻ നിന്നെയും വിളിച്ചീടുന്നു ദൈവസ്നേഹത്തിന്‍റെ ദർശനം നീ ക്രൂശിൽ കണ്ടിടുക പാപമില്ലാത്തവൻ നിന്‍റെ പേർക്കായ് മരക്കുരിശിൽ മരിച്ചുവല്ലോ വീണ്ടെടുക്കുവാൻ നിൻ വിലയേകുവാൻ ജീവരക്തമേകാനായ് ചൊരിഞ്ഞുവല്ലോ വാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട് അകൃത്യമൊക്കെയും അനുതാപത്തോടേറ്റുപറയുവിൻ പാപം പോക്കിടും നിൻ രോഗം നീക്കിടും ശുദ്ധനാക്കി നിന്നെ സ്വന്തം പുത്രനാക്കിടും;- ലാസർ മരിച്ചവനായിരുന്നു നാറ്റം വെച്ചിരുന്നു അവനുയിരേകിയ ദൈവശബ്ദം ഇന്നു വാനിൽ മുഴങ്ങീടട്ടെ കല്ലറ തുറക്കട്ടെ കെട്ടുകൾ […]
Read Moreരക്ഷകനെ നിന്‍റെ പക്ഷമായ്
രക്ഷകനെ നിന്‍റെ പക്ഷമായ് ഞാനിക്ഷിതിയിൽ നിശ്ചയമായ് – നിശ്ചയമായ് നിൽക്കുമെന്നായുസ്സിൻ നാൾകളെല്ലാം സത്യവും ജീവനും മാർഗ്ഗവുമായ് നിൻ പക്ഷമായ് നിൽക്കുമ്പോൾ ലജ്ജിതരാകുമോ;- രക്ഷ… ചത്തുമണ്ണായിടും മർത്ത്യനേതാക്കളോ- ടൊത്തുവസിച്ചവർ ഓർത്തുനിരാശ്ശരാം;- രക്ഷ… ഒഴിയുമാകാശവും ഭൂമിയുമെങ്കിലും ഒഴിഞ്ഞുപോകാത്ത നിൻ മൊഴികളാണെൻ ബലം;- രക്ഷ… വൈരയിൻ പോരുകളേറി വരുമ്പോഴും ധൈര്യമെനിക്കു നീ തരുമതു നിശ്ചയം;- രക്ഷ… പലവിധ ദുഃഖങ്ങൾ ഉലകിലുണ്ടായാലും അലയാത്തതെന്നും നിന്നരികിൽ ഞാനാകയാൽ;- രക്ഷ… നിത്യത തന്നിൽ ഞാനെത്തുന്ന നേരത്തും നിൽക്കും നിൻ ചാരത്തു മുത്തും നിൻപാദത്തിൽ;- രക്ഷ… വന്ദനമേ […]
Read Moreരക്ഷകൻ വിളിയെ കേട്ടില്ലയോ
രക്ഷകൻ വിളിയെ കേട്ടില്ലയോ രക്ഷയിൻ ദൂതു നീ ശ്രവിച്ചില്ലയോ ഇനിയും നിമിഷം നീ തള്ളീടാതെ ഏറ്റുകൊൾ അവനെ നീ രക്ഷകനായ് രക്ഷകനേശു അറിഞ്ഞിടാതെ ആയിരം ആയിരം നശിച്ചിടുന്നു തുറന്ന വാതിലിൽ നില്ക്കുന്നതാർ ദിനവും അവൻ ശബ്ദം കേൾക്കുന്നില്ലയോ;- ഉറ്റോർ ഉടയവർ തള്ളീടിലും തള്ളീപ്പെടുകയില്ലൊരുനാളും താൻ ആശ്രയിക്കാം തൻ കൃപയിൽ ദിനവും അവനെ നീ സ്മരിച്ചീടുക;- കാഹളധ്വനി വിണ്ണിൽ മുഴങ്ങുമ്പോൾ വിശുദ്ധന്മാർ ഉയർത്തിടും അക്ഷയരായ് നിത്യരാജ്യേ പാർത്തിടുവാൻ വരുവിൻ അവൻ തിരുസന്നിധിയിൽ;-
Read Moreപുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻ
പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻ യേശുദേവനെ പുകഴ്ത്തീടുവിൻ ആത്മനാഥനവൻ സ്വർഗ്ഗതാതനവൻ എന്‍റെ ആശ്രയവും അവൻ തൻ ആ സന്തോഷമായ് സ്തുതി പാടിടുവിൻ ആത്മ നാഥനെ വാഴ്ത്തീടുവിൻ സർവ്വശക്തനവൻ രാജരാജനവൻ വീണ്ടും മേഘത്തിൽ വന്നിടുമേ തിരുവാഗ്ദത്തത്താൽ നമ്മെ വീണ്ടെടുപ്പാൻ കർത്തൻ കാൽവറിയിൽ യാഗമായ് ചുടുചോര ചിന്തി നാഥൻ സ്നേഹിച്ചല്ലോ നമ്മെ സ്വർഗ്ഗീയരാക്കിടുവാൻ;- ആ സന്തോ… ലോകം പകച്ചീടിലും നിന്ദയേറിടിലും പ്രീയൻ ആശ്വസമേകിടുമേ തന്‍റെ ആത്മാവിനാൽ നമ്മെ എന്നുമവൻ ഭൂവിൽ നിത്യവും വഴി നടത്തും;- ആ സന്തോ… കർത്തൻ മേഘമതിൽ […]
Read Moreപുകഴ്ത്തിടാം പുകഴ്ത്തിടാം കരുണേശനാം
പുകഴ്ത്തിടാം പുകഴ്ത്തിടാം കരുണേശനാം പൊന്നേശുവിനെ വാഴ്ത്തിടാം സതതം ചേതം വരാതെന്നും താങ്ങി നമ്മെ ജീവൻ സുഖം ബലം നൽകി നാന്നായ് കൺമണിപോൽ കാവൽ ചെയ്താർ-ഹൃദി നന്ദിയോടവനെ സ്തുതിക്കാം വൈരിഗണം ബലമോടെതിർക്കും നേരമെല്ലാം ചിറകിൻ നിഴലിൽ നൽകി സങ്കേതം നാളെല്ലാം – അതി മോദമായ് സ്തുതി ചെയ്യുക നാം ആനന്ദ രൂപനാം യേശുദേവാ ദാസരിൽ നിൻ കൃപ പകരേണമെ ജ്ഞാനസമ്പൂർണ്ണരായ് ഈ ഭൂവിൽ ദീപമായ് നിത്യവും ജ്വലിപ്പാൻ മേലോക വാഞ്ചയുള്ളിൽ വളരാൻ പാരിതിൽ ജയമായ് നടന്നിടുവാൻ ആവിയിൻ നിറവാലാനന്ദിപ്പാ- […]
Read Moreപുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ ജയാളിയെ
പുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ ജയാളിയെ സ്തുതിച്ചീടാം യേശുവിനെ സ്തുതിക്കവൻ യോഗ്യനല്ലോ(2) ആരാധിക്കാം യേശുവിനെ (യേശുക്രിസ്തുവിനെ) അധികാരം ഉള്ളവനെ വണങ്ങീടാം ദൈവ കുഞ്ഞാടിനെ ആരിലുമുന്നതനെ (2) വിശ്വസിക്കാം യേശുവിനെ ഏക രക്ഷകനെ ഏറ്റു പറയാം യേശുവിനെ കർത്താധി കർത്താവിനെ സ്നേഹിച്ചീടാം യേശുവിനെ ഏറ്റം പ്രീയനായോനെ സേവിച്ചീടാം യേശുവിനെ ഇന്നുമെന്നും അനന്യനേ(2) ഘോഷിച്ചിടാം യേശുവിനെ സത്യ സുവിശേഷത്തെ നോക്കിപ്പാർക്കാം യേശുവിനെ വീണ്ടും വരുന്നവനെ(2)
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള