കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ
കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേസന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെനാം സ്തോത്രം സ്തോത്രം സ്തോത്രം കഴിക്കസ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്കവിശുദ്ധ സ്നേഹബന്ധത്താൽ ഒരേ ശരീരമായ്നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ്പിതാവു ഏകജാതനെ നമുക്കു തന്നല്ലോഹാ! സ്നേഹത്തിൻ അഗാധമേ നിന്നെ ആരായാമോ?നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻതൻ ആത്മാവെ അച്ചാരമായ് നമുക്കു നൽകി താൻഒരേദൻ തോട്ടം പോലിതാ തൻ വചനങ്ങളാംവിശിഷ്ടഫലം സർവ്വദാ ഇഷ്ടംപോൽ ഭക്ഷിക്കാംഈ ലോകത്തിൻ ചിന്താകുലം ദൈവശ്രിതർക്കില്ലതൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാകർത്താവിൻ നാമം നിമിത്തം […]
Read Moreകർത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം
കർത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം പാർത്തിടും ഞാൻ സ്തോത്രഗീതം പാടി(2)കർത്താവിനായ്..എന്‍റെ പാപശാപമെല്ലാം നീക്കി കർത്തൻഎന്നെ ദൈവപൈതലാക്കി മാറ്റിസന്താപങ്ങൾ തീർന്നിന്നാകയാൽ ഞാൻ പാടുംസന്തോഷത്തിൻ സംഗീതമുച്ചത്തിൽ;-ആകുലങ്ങൾ തിങ്ങിടുന്ന നേരംഎന്നിൽ ആശ്വാസം പകർന്നു നാഥൻ കാക്കുംആപത്തിലും തെല്ലും മാറാതെ നിന്നെന്നെആണിയേറ്റ പാണിയാൽ താൻ താങ്ങും;-ശത്രു നേരെ വന്നെതിർത്തെന്നാലും എന്‍റെയാത്രാമദ്ധ്യേ എന്തു നേരിട്ടാലുംകർത്താവിൽ ഞാൻ ചാരി തൻമുഖത്തെ നോക്കിയാത്രചെയ്യും ക്രൂശെടുത്തിപ്പാരിൽ;-വാട്ടം മാലിന്യമില്ലാത്ത നാട്ടിൽ നിത്യവീട്ടിൽ ചെന്നു ചേരും നാൾവരെയുംവീഴാതെന്നെ കൈയിൽ വിശ്വസ്തനായ് കാത്തുവിശ്വാസത്തിൻ നായകൻ നടത്തും;-
Read Moreകർത്താവിനായി നാം ജീവിക്കുക
കർത്താവിനായി നാം ജീവിക്കുകകർത്താവിനായി നാം പൊരുതിടുകകർത്താവിനായി നാം പ്രവർത്തിക്കുകഅവനെന്നും വാഴ്ത്തപ്പെട്ടോൻനമ്മ അവനെന്നും സ്നേഹിക്കുന്നുനമ്മ അവനെന്നും കാത്തിടുന്നുനമ്മ അവനെന്നും നടത്തീടുന്നുഅവനെന്നെന്നും വാഴ്ത്തപ്പെട്ടോൻ
Read Moreകർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾ
കർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾകഷ്ട-നഷ്ട ശോധനകൾ മാറിപ്പോയിടുംകർത്താവിന്‍റെ കരം-അന്നു തുടച്ചിടുമ്പോൾകണ്ണുനീരും വേദനയും തീർന്നു പോയിടും (2)ആമേൻ കർത്താവേ വേഗം വരണേആമേൻ കർത്താവേ നിൻ രാജ്യം വരണേ (2)കൂടാരമാകും ഭൗമഭവനകൂടുവിട്ടു പറന്നുപോകുംകൈപ്പണി അല്ലാത്ത നിത്യ ഭവനംകർത്താവ് ഒരുക്കുന്നു നമുക്കായ്;- (2)കുഞ്ഞാട്ടിൻ കല്യാണം അടുത്തുവല്ലോകാത്തിരിക്കുന്ന വിശുദ്ധരെകർത്താവിൻ ഗംഭീരനാദം കേൾക്കുമ്പോൾകർത്തനോടുകൂടെ പോകും ഞാൻ;- (2)കാലം കഴിയും ഈ ലോകം അഴിയുംകാൺമതെല്ലാം മാറിപ്പോയിടുംകർത്താവിൻ യുഗം വെളിപ്പെടുമ്പോൾകാണും തിരുമുഖം നിത്യമായ്;- (2)
Read Moreകർത്താവിൻ വരവേറ്റം അടുത്തുവല്ലോ
കർത്താവിൻ വരവേറ്റം അടുത്തുവല്ലോകാഹള നാദം നാം കേട്ടിടാറായ്കാന്തനെ കാണുവാൻ കാംക്ഷിക്കുന്നെകർത്താധി കർത്തനെ എതിരേൽപാൻഹാലെലുയ്യാ (4)വാതിലുകൾ പലതും അടഞ്ഞിടുമ്പോൾവാഗ്ദത്ത നാടുണ്ട് നമുക്കക്കരെവേഗം വരാമെന്നു ചൊല്ലിയവൻവേദന മാറ്റും നിൻ ജീവിതത്തിൽഹാലെലുയ്യാ (4)നാളയെ ചൊല്ലി നീ കരയേണ്ടനേടിയതൊന്നും നിൻറ്റെതല്ലനാളുകൾ നീളുകില്ലേറെയിനിനാഥന്‍റെ സന്നിധേ എത്തിടുവാൻഹാലെലുയ്യാ (4)ഈ ലോകം വേഗം അസ്തമിക്കുമെഈ ഗേഹം മണ്ണായി അലിഞ്ഞിടുമേഈ ഗേഹവാസം നശ്വരമേഇമ്പനാടിനെ ഞാൻ നോക്കി പാർക്കുമെഹാലെലുയ്യാ (4)
Read Moreകർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചിടുവാൻ
കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചിടുവാൻവൻകൃപ ഏകീടേണേഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാൻനൽവരം നൽകീടണെ(2)ലോകം പാപം പിശാചെന്നെ തൊടുകയില്ലദുഷ്ടഘോരശത്രു എന്നെ കാണുകയില്ലഅങ്ങേ ചിറകിൻ മറവിലാണു ഞാൻഎന്‍റെ വിശ്വാസം വർദ്ധിപ്പിയ്ക്കണെ(2)ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ടന്മാർഅന്യരായ് ഇന്നു മന്നിൽ(2)എന്നാലോ സാധു ഞാൻ സന്നിധി നിന്നതോപൊന്നേശുവേ കൃപയാൽ(2);-നിർത്തിയതാണെന്നെ നിന്നതല്ലാ ഞാൻഎത്ര സ്തുതിച്ചിടേണം(2)നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാൻഎത്രനാൾ കാത്തിടേണം(2);-ഒന്നിക്കുമൊരുനാൾ സ്വർഗ്ഗ കൂടാരത്തിൽവന്ദിക്കും ഞാനന്നാളിൽ(2)എന്നിനി പ്രിയന്‍റെ പൊന്മുഖം കാണും ഞാൻഎന്നാശ ഏറിടുന്നേ(2);-
Read Moreകർത്താവിൻ സ്നേഹം അചഞ്ചലമെന്നും
കർത്താവിൻ സ്നേഹം അചഞ്ചലമെന്നുംകരുണകൾക്കും കുറവില്ലൊട്ടുംഅവ എന്നും പുതുതാം- എന്നും പുതുതാംശ്രേഷ്ഠം നിൻ സ്നേഹം കർത്താവേശ്രേഷ്ഠമീ വൻ സ്നേഹമേThe steadfast love of the Lord never ceasesHis mercies never come to an endThey are new every morningNew every morningGreat is Thy faithfulness, O LordGreat is Thy faithfulness
Read Moreകർത്താവിൻ പ്രിയ സ്നേഹിതരേ
കർത്താവിൻ പ്രിയ സ്നേഹിതരേക്രിസ്തുവിലായോ നീ ക്രിസ്തുവിൻ വെളിയ്ക്കോക്രിസ്തീയപേരുണ്ടായിരിക്കാംക്രിസ്തുവിൽ നിന്നു നീ ദൂരത്തായിരിക്കാംസ്നാനമേറ്റവനായിരിക്കാംമാനസം മാറാത്ത ശീമോനായിരിക്കാംതിരുവത്താഴം കൊണ്ടിരിക്കാംതിരുമേനിയകത്തില്ലെന്നുമിരിക്കാംപള്ളിയിൽ പോകുമെന്നിരിക്കാംകള്ളഭക്തരാം പരീശരായിരിക്കാംയോഗത്തിന്നംഗമായിരിക്കാംലോകത്തെ സ്നേഹിക്കും ദേമാസായിരിക്കാംദൈവവേലയിൽ നീയിരിക്കാംദ്രവ്യാർത്തി ഏറുന്നോരാഖാനായിരിക്കാംഎണ്ണത്തിൽ ശിഷ്യനായിരിക്കാംപൊണ്ണപിശാചാം യഹൂദയായിരിക്കാംപുസ്തകം പഠിച്ചെന്നിരിക്കാംസത്യത്തിൻ ശത്രുവാം ശൗലുമായിരിക്കാംഭീമ താർക്കികനായിരിക്കാംശമര്യസ്ത്രീയെപ്പോൽ പാപത്തിൽ ഇരിക്കാംപ്രവാചകന്‍റെ പേരിരിക്കാംദ്രവ്യക്കൊതിയൻ ബിലെയാമായിരിക്കാംഹെരോദാവിനെപ്പോലെ നീയുംഹെരോദ്യമാരെ പരിഗ്രഹിച്ചിരിക്കാംപൗലോസിൻ പ്രസംഗം ശ്രവിച്ചഫേലിക്സേ പോൽ രക്ഷാകാലങ്ങൾ കളയാം1അഗ്രിപ്പാവിനെപ്പോലെ നീയുംസുഗ്രാഹി എന്നാലും സത്യത്തെ ത്യജിക്കാം1ഇന്നേരം എങ്കിലും നീ നിന്‍റെമന്നവൻ വസിപ്പാൻ നിന്നുള്ളം കൊടുക്ക
Read Moreകർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻ
കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻകർത്താവിൻ തേജസ്സിൻ മുഖം ഒന്നുകാൺമാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)ആത്മാവിൻ ശക്തിയിൻ നിറവെന്നിൽ ആകാൻആ ക്രൂശിന്‍റെ മറവിൽ എൻ അഭയം അതാകാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)വിശ്വസാജീവിതയാത്ര മുന്നേറാൻഈ പാരിലെ പോരിൽ തളർന്നിടാതോടാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)എന്‍റെ കഷ്ടത്തിൻ ചൂളയിൽ കൂടിരുന്നോനെരോഗത്തിൽ സൗഖ്യമായ് തേടിവന്നോനെകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)ഈ പാരിലെ കഷ്ടങ്ങൾ നൊടിനേരം മാത്രംഞാൻ സന്തോഷിച്ചാർത്തിടുന്നെൻ ഭാവിയെ ഓർത്തുകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ […]
Read Moreകർത്താവിൻ കരുതൽ ഞാൻ അറിഞ്ഞു
കർത്താവിൻ കരുതൽ ഞാൻ അറിഞ്ഞുകരുണയിൻ കരം എന്നെ കരുതിടുന്നുഅനുദിന ജീവിത പാതയിൽ എന്നെപുലർത്തിടുന്നു ആ… പൊൻകരം(2)ആശ്രയം എന്നും യേശുവിൽ മാത്രംനല്ലോരു സഖിയും മാറാത്ത മിത്രവുംഎൻ കൂടെയിരിക്കും എൻ കൂടെ വസിക്കുംഎൻ കൂടു പൊളിയും നാൾ വരെ(2);-ശത്രുവിൻ കോട്ട തകർത്തു എനിയ്ക്കായ്അടഞ്ഞ വാതിലും തുറന്നെനിയ്ക്കായ്നഷ്ടവും കഷ്ടവും ഒന്നും ഭവിക്കാതെദൂതന്മാർ കാവലായ് ഉണ്ടെനിയ്ക്ക്(2);-നാളുകൾ ഇനിയും നീളുകയില്ലരക്ഷകൻ യേശു വന്നിടാറായികാഹളം കേട്ടിടും നാം വേഗം പോയിടുംമണ്ണിൽ നിന്നും വിണ്ണിൽ ചേർന്നിടും(2);-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

